in , ,

സെഞ്ചുറി അടിച്ചാലും വിക്കറ്റ് നേടിയാലും ചിരിക്കാത്തതെന്ത് കൊണ്ട്? ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി സുനിൽ നരൈൻ

എത്ര റൺസ് നേടിയാലും നിർണായക വിക്കറ്റ് വീഴിത്തിയാലും നരൈൻ അതിൽ അമിതമായ സന്തോഷം പ്രകടിപ്പിക്കാറില്ല. അമിതമായത് പോയിട്ട് ഒരല്പം ഭാവ വ്യത്യാസം പോലും താരത്തിന്റെ മുഖത്ത് നമ്മുക്ക് കാണാൻ കഴിഞ്ഞിട്ടില്ല. അതിനാൽ ആരാധകരുടെ വലിയ സംശയമാണ് നരൈൻ എന്ത് കൊണ്ട് ചിരിക്കുന്നില്ലെന്ന്. ഇപ്പോഴിതാ ആരാധകരുടെ ഈ ചോദ്യത്തിന് മറുപടിയുമായി രംഗത്ത് വന്നിരിക്കയാണ് നരൈൻ.

ടി20 ക്രിക്കറ്റ് ഫോർമാറ്റിൽ പക്കാ ഓൾ റൗണ്ടർ മെറ്റീരിയലാണ് സുനിൽ നരൈൻ. ഐപിഎല്ലിന്റെ ഈ സീസണിൽ കെകെആറിന് വേണ്ടി ബാറ്റ് കൊണ്ടും ബൗളിംഗ് കൊണ്ട് തകർക്കുകയാണ് നരൈൻ.

എന്നാൽ എത്ര റൺസ് നേടിയാലും നിർണായക വിക്കറ്റ് വീഴിത്തിയാലും നരൈൻ അതിൽ അമിതമായ സന്തോഷം പ്രകടിപ്പിക്കാറില്ല. അമിതമായത് പോയിട്ട് ഒരല്പം ഭാവ വ്യത്യാസം പോലും താരത്തിന്റെ മുഖത്ത് നമ്മുക്ക് കാണാൻ കഴിഞ്ഞിട്ടില്ല. അതിനാൽ ആരാധകരുടെ വലിയ സംശയമാണ് നരൈൻ എന്ത് കൊണ്ട് ചിരിക്കുന്നില്ലെന്ന്. ഇപ്പോഴിതാ ആരാധകരുടെ ഈ ചോദ്യത്തിന് മറുപടിയുമായി രംഗത്ത് വന്നിരിക്കയാണ് നരൈൻ.

സംഭവം വേറൊന്നുമല്ല, തന്റെ അച്ഛൻ നൽകിയ ഉപദേശമാണ് ഇതിന് പിന്നിലെന്നാണ് നരൈന് പറയാനുള്ളത്. ഇന്ന് ഒരു താരത്തെ പുറത്തിയാലും വീണ്ടും ആ താരത്തിനെതിരെ നമ്മുക്ക് കളിക്കേണ്ടി വരും. അതിനാൽ അക്കാര്യത്തിൽ നമ്മൾ അമിതമായി ആഹ്ളാദിക്കരുത്. ആ നിമിഷത്തെ ആസ്വദിക്കുക മാത്രമാണ് നമ്മൾ ചെയ്യണ്ടത് എന്നാണ് എന്റെ അച്ഛൻ എനിക്ക് നൽകിയ ഉപദേശമെന്നും അതാണ് മുഖത്ത് ആഹ്ലാദം വരാത്തതിന്റെ കാരണമെന്നുമാണ് നരൈൻ പറയുന്നത്.

നൈറ്റ് പോഡ്കാസ്റ്റ് എന്ന പരിപാടിയിൽ ഉയർന്ന ഒരു ചോദ്യത്തിനായിരുന്നു നരൈൻ താൻ ചിരിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിയത്.

ഇനി ചിരിച്ചാലും ഇല്ലെങ്കിലും കൊൽക്കത്തയുടെ നെടുംതൂണാണ് നരൈൻ. ഇത്തവണ കൊൽക്കത്തയുടെ കിരീട പ്രതീക്ഷകൾക്ക് ചുക്കാൻ പിടിക്കുന്നതും ഈ താരമാണ്.

ALSO READ: ‘ഇമ്പാക്റ്റ് പ്ലയെർ’ നിയമം ഒഴിവാക്കുമോ? നിർണായക അപ്‌ഡേറ്റുമായി ജയ് ഷാ

ALSO READ: ടീം ഇന്ത്യയുടെ അടുത്ത പരിശീലകനായി ബിസിസിഐ പരിഗണിക്കുന്നത് രണ്ട് സൂപ്പർ പരിശീലകരെ

ALSO READ; പല തവണ ചെന്നൈയുടെ രക്ഷകനായി, എന്നിട്ടും അവസരമില്ല; വിഷമം തുറന്ന് പറഞ്ഞ് സിഎസ്കെ താരം

സഞ്ജുവിന്റെ രാജസ്ഥാന് വീണ്ടും തിരിച്ചടി; പ്ലേ ഓഫിന്റെ കാര്യം അവതാളത്തിലാകും

ബ്ലാസ്റ്റേഴ്സിന്റെ മുൻ ആഫ്രിക്കൻ താരം മടങ്ങിവരുമോ;ലൂണയോടപ്പം കളിക്കാൻ ആഗ്രഹം പറഞ്ഞു ബെൽഫോർട്ട്