in , , , ,

LOVELOVE OMGOMG CryCry AngryAngry LOLLOL

ഉറപ്പിച്ചു; ഗോവൻ താരം കേരളാ ബ്ലാസ്റ്റേഴ്സിലേക്ക്

അടുത്ത ഐഎസ്എൽ സീസണിലേക്കായി ബ്ലാസ്റ്റേഴ്‌സ് ഒരു താരത്തെ സൈൻ ചെയ്തതായി മർക്കസ് മർഗുല്ലോ റിപ്പോർട്ട് ചെയ്തു. ഐലീഗ് താരത്തെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. 3 വർഷത്തെ കരാറിലാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

അടുത്ത ഐഎസ്എൽ സീസണിലേക്കായി ബ്ലാസ്റ്റേഴ്‌സ് ഒരു താരത്തെ സൈൻ ചെയ്തതായി മർക്കസ് മർഗുല്ലോ റിപ്പോർട്ട് ചെയ്തു. ഐലീഗ് താരത്തെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. 3 വർഷത്തെ കരാറിലാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

ഐസ്വാൽ എഫ്സിയുടെ ഫസ്റ്റ് ചോയിസ് ഗോൾകീപ്പർ നോറ ഫെർണാണ്ടസിനെയാണ് ബ്ലാസ്റ്റേർസ് സ്വന്തമാക്കിയതായി മർക്കസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 25 കാരനായ താരം ഗോവൻ സ്വദേശിയാണ്. ഗോവയിലെ പ്രമുഖ ക്ലബ്ബുകളായ സാൽഗോക്കർ, ചർച്ചിൽ ബ്രദേഴ്‌സ് എന്നിവർക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

കഴിഞ്ഞ ഐ ലീഗ് സീസണിൽ ഐസ്വാളിന് വേണ്ടി 17 മത്സരങ്ങളിൽ ഗോൾ വല കാത്ത താരം 5 ക്‌ളീൻ ഷീറ്റുകൾ നേടിയിരുന്നു. 22 ഗോളുകൾ താരം വഴങ്ങുകയും ചെയ്തു.

ബ്ലാസ്റ്റേഴ്സിൽ സച്ചിൻ സുരേഷിന് പിന്നിൽ രണ്ടാം ചോയിസ് ഗോൾകീപ്പറായാട്ടായിരിക്കും നോറ എത്തുക. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ വല കാത്ത കരഞ്ജിത് സിങ്, ലാറ ശർമ്മ എന്നിവർ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനോടപ്പമുണ്ടാവില്ല. അതിനാൽ നോറ ബ്ലാസ്റ്റേഴ്സിൽ രണ്ടാമനാവും.

കരഞ്ജിത് സിങ് കഴിഞ്ഞ സീസണോടെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ലാറ അവസരങ്ങൾ കുറവായതിനാൽ ക്ലബ് വിടുമെന്നും മാർക്കസ് റിപ്പോർട്ട് ചെയ്തിരുന്നു.

ALSO READ: ബ്ലാസ്റ്റേഴ്സിന്റെ നെക്സ്റ്റ് ബിഗ് തിങ്ക്; കളത്തിൽ വിസ്മയിപ്പിച്ച് ബ്ലാസ്റ്റേഴ്സിന്റെ വണ്ടർ കിഡ്

ALSO READ: ബ്ലാസ്റ്റേഴ്സിനായി വീണ്ടും പന്ത് തട്ടണം; ആഗ്രഹം പങ്ക് വെച്ച് മുൻ താരം

ALSO READ: കരിയറിൽ ഇതാദ്യം; ബ്ലാസ്റ്റേഴ്സിൽ നാണംകെട്ട് യുവതാരം

ഒഫീഷ്യൽ; കിടിലൻ യുവ താരത്തിന്റെ കരാർ പുതുക്കി ബ്ലാസ്റ്റേഴ്‌സ്…

ഇഷനെയും അയ്യരിനെയും കരാറിൽ നിന്നും പുറത്താക്കിയത് ഞാനല്ല, അദ്ദേഹമാണ്; വെളിപ്പെടുത്തലുമായി ജയ് ഷാ