ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ മുംബൈയിൽ നിന്ന് വന്ന് ബ്ലാസ്റ്റേഴ്‌സിനായി വമ്പൻ പ്രകടനം കാഴ്ചവെച്ച താരമായിരുന്നു നാവോച്ച സിംഗ്. ലെഫ്റ്റ് ബാക്കിൽ താരം മികച്ച പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്‌സിനായി കാഴ്ച്ചവെച്ചത്.
ഇപ്പോളിത താരവുമായി ബന്ധപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒരു സന്തോഷ വാർത്ത വന്നിരിക്കുകയാണ്. താരത്തിന്റെ പ്രകടനത്തെ വിലയിരുത്തിയെല്ലാം ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് നാവോച്ച സിംഗിന്റെ കരാർ പുതുക്കിയിരിക്കുകയാണ്.
2025 വരെയാണ് താരത്തിന്റെ ബ്ലാസ്റ്റേഴ്‌സുമായുള്ള പുതിയ കരാർ. ക്ലബ് തന്നെയാണ് ഈ കാര്യം ഇപ്പോൾ ഔദ്യോഗികമായി ആരാധകരെ അറിയിച്ചത്. ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ കരാർ പുതുക്കുമെന്ന് പറഞ്ഞു അഭ്യൂഹങ്ങൾ നേരത്തെ വന്നിരുന്നു.
കഴിഞ്ഞ സീസണിൽ ഐബൻഭ ഡോഹ്ലിംഗ് പരിക്ക് പറ്റി പുറത്തായത്തോടെയാണ് നാവോച്ച സിംഗിന് ബ്ലാസ്റ്റേഴ്‌സിനൊപ്പം കൂടുതൽ അവസരങ്ങൾ ലഭിച്ചത്. താരം ഇതുവരെ ബ്ലാസ്റ്റേഴ്‌സിനായി 16ഓളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.