in , , ,

LOVELOVE OMGOMG CryCry LOLLOL AngryAngry

ബ്ലാസ്റ്റേഴ്സിന്റെ നെക്സ്റ്റ് ബിഗ് തിങ്ക്; കളത്തിൽ വിസ്മയിപ്പിച്ച് ബ്ലാസ്റ്റേഴ്സിന്റെ വണ്ടർ കിഡ്

കൃത്യം എട്ട് മാസങ്ങൾക്ക് മുമ്പ് ഞാൻ ആവേശം ക്ലബ്ബിൽ ഒരു ആർട്ടിക്കിൾ പങ്ക് വെച്ചിരുന്നു. ‘ഈ മുഖം ഓർമിച്ച് വെച്ചോ; ഇവൻ ബ്ലാസ്റ്റേഴ്‌സിന്റെ അഭിമാന താരമാകും’ എന്ന തലക്കെട്ട് നൽകി താരം എബിൻ ദാസ് യേശുദാസിനെ പറ്റിയുള്ളതായിരുന്നു പ്രസ്തുത ആർട്ടിക്കിൾ.

കൃത്യം എട്ട് മാസങ്ങൾക്ക് മുമ്പ് ഞാൻ ആവേശം ക്ലബ്ബിൽ ഒരു ആർട്ടിക്കിൾ പങ്ക് വെച്ചിരുന്നു. ‘ഈ മുഖം ഓർമിച്ച് വെച്ചോ; ഇവൻ ബ്ലാസ്റ്റേഴ്‌സിന്റെ അഭിമാന താരമാകും’ എന്ന തലക്കെട്ട് നൽകി താരം എബിൻ ദാസ് യേശുദാസിനെ പറ്റിയുള്ളതായിരുന്നു പ്രസ്തുത ആർട്ടിക്കിൾ.

എന്നാൽ പ്രസ്തുത ആർട്ടിക്കിളിന് നേരെ പലരും പരിഹാസങ്ങൾ ചൊരിയുകയുണ്ടായി. എബിൻ എന്ന പയ്യൻ എവിടെയും എത്താൻ പോകുന്നില്ല എന്നായിരിക്കും ആ ചിലതിന് പിന്നിലുണ്ടാവുക. എന്നാൽ രണ്ട് ദിവസങ്ങൾക്ക് മുമ്പ് നടന്ന ബാഹുസാഹേബ് ബന്ദോദ്ക്കർ മെമ്മോറിയൽ ട്രോഫിയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പഞ്ചിം ഫുട്ബാൾ ക്ലബ്ബിനെ പരാജയപ്പെടുത്തിയപ്പോൾ പ്രകടനം കൊണ്ട് ഏറെ പ്രശംസ നേടിയ താരമാണ് എബിൻ.

മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ശ്രീക്കുട്ടൻ ഹാട്രിക്ക് നേടി. എബിന്റെയും നിസാമിന്റെയും പ്രകടനം ഏറെ കൈയ്യടി നേടുകയും ചെയ്തു. മത്സരം യൂട്യൂബിൽ ടെലികാസ്റ്റ് ഉണ്ടയായിരുന്നു. അതിനാൽ മത്സരം കണ്ട ആരാധകർ നിസ്സംശയം പറയും എബിൻ ദാസ് എന്ന 19 കാരൻ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ബിഗ് തിങ്കാവുമെന്നത്.

2021 ൽ തന്റെ 16 ആം വയസ്സിലാണ് എബിൻ ദാസ് ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാവുന്നത്. 2019 ൽ നാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളാ അണ്ടർ 14 ടീമിൽ ഭാഗമായ എബിൻ തിരുവനന്തപുരം ആസ്ഥാനമായിട്ടുള്ള ലിറ്റിൽ ഫ്ലവർ ഫുട്ബോൾ അക്കാദമി സ്കൂളിലൂടെയാണ് വളർന്നു വരുന്നത്.

2005 ഏപ്രിൽ 19-ന് തിരുവനന്തപുരം ജില്ലയിലെ പൊഴിയൂരിൽ ജനിച്ച എബിൻദാസ് നേതൃപാടവം, കളിനിർണ്ണയ ശേഷി, അനന്തമായ പാസിംഗ് റേഞ്ച്, ഡ്രിബ്ലിംഗ് കഴിവുകൾ എന്നിവ കൊണ്ട് ബ്ലാസ്റ്റേഴ്‌സിനും ഇന്ത്യൻ ദേശീയ ടീമിനും പ്രതീക്ഷ നൽകുന്ന താരമാണ്.

ALSO READ; സന്തോഷവാർത്ത; രണ്ട് താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് നിലനിർത്തും

ALSO READ; നേടിയത് 4 കിരീടങ്ങൾ; ബ്ലാസ്റ്റേഴ്സിന്റെ കണ്ണിൽ പെടാതെ തൃശ്ശൂരുകാരൻ

ALSO READ: ബ്ലാസ്റ്റേഴ്സിന്റെ കൺമുന്നിൽ നിന്ന് മലയാളി തീപ്പൊരി താരത്തെ സ്വന്തമാക്കി ഐഎസ്എൽ വമ്പന്മാർ

ടോസിടൽ ചടങ്ങ് ഇനിയില്ല; പകരം പുതിയ രീതി; പരീക്ഷണത്തിനൊരുങ്ങി ബിസിസിഐ

ഒഫീഷ്യൽ; കിടിലൻ യുവ താരത്തിന്റെ കരാർ പുതുക്കി ബ്ലാസ്റ്റേഴ്‌സ്…