in , ,

OMGOMG LOLLOL AngryAngry CryCry

ടോസിടൽ ചടങ്ങ് ഇനിയില്ല; പകരം പുതിയ രീതി; പരീക്ഷണത്തിനൊരുങ്ങി ബിസിസിഐ

ഇമ്പാക്ട് പ്ലയെർ നിയമത്തിന് പിന്നാലെ പുതിയ പരീക്ഷണത്തിന് ഒരുങ്ങുകയാണ് ബിസിസിഐ. ക്രിക്കറ്റിൽ ഏറെ നിർണായകമായ ടോസിടലാണ് ബിസിസിഐ പരീക്ഷണാടിസ്ഥാനത്തിൽ പരിഷ്കരിക്കാനൊരുങ്ങുന്നത്.

ഇമ്പാക്ട് പ്ലയെർ നിയമത്തിന് പിന്നാലെ പുതിയ പരീക്ഷണത്തിന് ഒരുങ്ങുകയാണ് ബിസിസിഐ. ക്രിക്കറ്റിൽ ഏറെ നിർണായകമായ ടോസിടലാണ് ബിസിസിഐ പരീക്ഷണാടിസ്ഥാനത്തിൽ പരിഷ്കരിക്കാനൊരുങ്ങുന്നത്.

ആഭ്യന്തര ക്രിക്കറ്റിൽ അടുത്ത സീസണ്‍ മുതല്‍ ടോസ് ഒഴിവാക്കാനാണ് ബിസിസിഐയുടെ തീരുമാനം. സി കെ നായിഡു ട്രോഫി മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഇനി മുതൽ ടോസ് ഒഴിവാക്കും.

ആദ്യം ബാറ്റ് ചെയ്യണോ ബൗളിംഗ് ചെയ്യണോ എന്നത് സന്ദര്‍ശക ടീമിന് തീരുമാനിക്കാൻ കഴിയുന്നതാണ് പുതിയ രീതി.. ഇതോടെ ഹോം ടീമിന് അനുകൂലമായി പിച്ച് ഒരുക്കുന്ന രീതി അവസാനിക്കും. സി കെ നായിഡു ട്രോഫിയില്‍ ഇത് വിജയിച്ചാല്‍ രഞ്ജി ട്രോഫിയിലും തീരുമാനം നടപ്പിലാക്കുമെന്നും ജയ് ഷാ പറഞ്ഞു.

ഇതാദ്യമായാണ് ടോസ് ഒഴിവാക്കി മത്സരങ്ങള്‍ നടത്താന്‍ ബിസിസിഐ തീരുമാനിക്കുന്നത്. മുമ്പ് ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ ടോസ് ഒഴിവാക്കി മത്സരങ്ങൾ നടത്തിയിരുന്നു.

എന്നാൽ ബിസിസിഐയുടെ പുതിയ നീക്കത്തോട് ആരാധകർ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. നേരത്തെ നടപ്പിലാക്കിയ ഇമ്പാക്റ്റ് പ്ലയെർ നിയമത്തോട് ആരാധകരിൽ പലർക്കും വിയോജിപ്പുണ്ട്.

ALSO READ: സെഞ്ചുറി അടിച്ചാലും വിക്കറ്റ് നേടിയാലും ചിരിക്കാത്തതെന്ത് കൊണ്ട്? ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി സുനിൽ നരൈൻ

ALSO READ; സഞ്ജുവിന്റെ രാജസ്ഥാന് വീണ്ടും തിരിച്ചടി; പ്ലേ ഓഫിന്റെ കാര്യം അവതാളത്തിലാകും

ALSO READ: ‘ഇമ്പാക്റ്റ് പ്ലയെർ’ നിയമം ഒഴിവാക്കുമോ? നിർണായക അപ്‌ഡേറ്റുമായി ജയ് ഷാ

ബ്ലാസ്റ്റേഴ്സിന്റെ മുൻ ആഫ്രിക്കൻ താരം മടങ്ങിവരുമോ;ലൂണയോടപ്പം കളിക്കാൻ ആഗ്രഹം പറഞ്ഞു ബെൽഫോർട്ട്

ബ്ലാസ്റ്റേഴ്സിന്റെ നെക്സ്റ്റ് ബിഗ് തിങ്ക്; കളത്തിൽ വിസ്മയിപ്പിച്ച് ബ്ലാസ്റ്റേഴ്സിന്റെ വണ്ടർ കിഡ്