ആരാധകരെ ടീമുമായി കണക്ട് ചെയ്യുന്നതിൽ നിർണായക പങ്ക് വഹിക്കുന്നത് സോഷ്യൽ മീഡിയ ഏജൻസിയാണ്. ബ്ലാസ്റ്റേഴ്സും ആരാധകരും അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ തമ്മിൽ നല്ല രീതിയിലുള്ള ബന്ധങ്ങളുണ്ട്. എന്നാൽ ഇതിനിടയിൽ ബ്ലാസ്റ്റേഴ്‌സ് സോഷ്യൽ മീഡിയ രംഗത്ത് ചില മാറ്റങ്ങൾ കൊണ്ട് വന്നിരുന്നു.
കേരളാ ബ്ലാസ്റ്റേഴ്‌സ് പുതിയ സോഷ്യൽ മീഡിയ ഏജൻസിയെ നിയമിച്ചതായുള്ള റിപോർട്ടുകൾ കുറച്ച് ആഴ്ചകൾക്ക് മുമ്പ് പുറത്ത് വന്നിരുന്നു. കഴിഞ്ഞ ആറു വർഷമായി കേരളാ ബ്ലാസ്റ്റേഴ്സിന്റെ സോഷ്യൽ മീഡിയ ഏജൻസിയായി പ്രവർത്തിച്ചത് മെരാകി സ്‌പോർട്‌സ് ആൻഡ് എൻ്റർടെയ്ൻമെന്റായിരുന്നു. ഇപ്പോൾ മെരാകിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് പുതിയ സോഷ്യൽ മീഡിയ ഏജൻസിയെ നിയമിച്ചിരിക്കുകയാണ്.
എന്നാൽ പുതിയ ഏജൻസിയുടെ പുതിയ പോസ്റ്റർ അത്ര മികച്ചതല്ല എന്ന അഭിപ്രായമാണ് ആരാധകർക്കുള്ളത്. നവോച്ച സിംഗിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് അറിയിച്ചു കൊണ്ട് ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒരു പോസ്റ്റ് പങ്ക് വെച്ചിരുന്നു. എന്നാൽ പോസ്റ്റിലെ ചിത്രത്തിലെ എഡിറ്റിംഗ് അത്ര മികച്ചതല്ല എന്ന അഭിപ്രായമാണ് ആരാധകർക്കുള്ളത്.
ഫോട്ടോഷോപ്പ് പഠിക്കുന്ന ആരോ ചെയ്ത പോലെയാണ് പോസ്റ്റർ കണ്ടപ്പോൾ തോന്നുന്നത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഗ്രാഫിക്സ് മോശമെന്നും ചിത്രത്തിന് നിലവാരമില്ലെന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.
എന്നാൽ പുതിയ ഏജൻസി നിർമിച്ച ചിത്രമാണോ ഇതെന്നും സംശയമുണ്ട്. പുതിയ ഏജൻസിയെ നിയമിച്ചു എന്ന വാർത്ത പുരട്ടാത്ത വന്നെങ്കിലും പുതിയ ഏജൻസി ചുമതല ഏറ്റെടുത്തോ എന്ന കാര്യം വ്യക്തല്ല.
ALSO READ: ബ്ലാസ്റ്റേഴ്സിന്റെ നെക്സ്റ്റ് ബിഗ് തിങ്ക്; കളത്തിൽ വിസ്മയിപ്പിച്ച് ബ്ലാസ്റ്റേഴ്സിന്റെ വണ്ടർ കിഡ്
ALSO READ: ബ്ലാസ്റ്റേഴ്സിനായി വീണ്ടും പന്ത് തട്ടണം; ആഗ്രഹം പങ്ക് വെച്ച് മുൻ താരം
ALSO READ: കരിയറിൽ ഇതാദ്യം; ബ്ലാസ്റ്റേഴ്സിൽ നാണംകെട്ട് യുവതാരം