അർജന്റീനയുടെ രാജാക്കന്മാർ ഇന്റർ മിയാമിയിൽ ഒന്നിക്കുന്നു. ഇഎസ്പിഎൻ അർജന്റീനയുടെ റിപ്പോർട്ട് പ്രകാരം ഡി മരിയയ്ക്ക് വേണ്ടി മിയാമി നീക്കങ്ങൾ ആരംഭിച്ചെന്നാണ്.
നിലവിൽ പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയ്ക്ക് വേണ്ടിയാണ് മരിയ കളിക്കുന്നത്. ബെൻഫിക്കയുമായുള്ള കരാർ സീസൺ അവസാനത്തോടെ അവസാനിക്കും. ഇതോടെയാണ് താരത്തെ ഫ്രീ ഏജന്റായി കൊണ്ട് വരാൻ മിയാമി ലക്ഷ്യമിടുന്നത്.
ഡി മരിയയും മെസ്സിയും അർജൻ്റീന ദേശീയ ടീമിലെ ദീർഘകാല സുഹൃത്തുക്കളാണ്, ഇരുവരും പാരീസ് സെൻ്റ് ജെർമെയ്നിനൊപ്പം ക്ലബ്ബ് തലത്തിലും ഒരുമിച്ച് കളിച്ചു. കളിക്കളത്തിന് പുറത്തും ഇരുവരും ഉറ്റ സുഹൃത്തുക്കളാണ്. ഈ സൗഹൃദം തന്നെയാണ് മിയാമി താരത്തിൽ കണ്ണ് വെക്കാൻ കാരണം.
ഇൻ്റർ മിയാമിയിൽ മെസ്സിക്കൊപ്പം ചേരുന്ന നാലാമത്തെ മുൻ സഹതാരമാണ് ഡി മരിയ. നേരത്തെ മെസ്സിയുടെ സഹതാരങ്ങളും സുഹൃത്തുക്കളുമായ ബുസ്ക്കറ്റ്സ്, സുവാരസ്, ജോർഡി ആൽബ എന്നിവർ മെസ്സിക്കൊപ്പം മിയാമിയിൽ ചേർന്നിരുന്നു.
നിലവിൽ മിയാമിയാണ് മേജർ ലീഗ് സോക്കറിൽ ഒന്നാമത്. ഇവർക്കൊപ്പം ഡി മരിയ കൂടി ചേരുന്നതോടെ മിയാമിയെ പിടിച്ച് കെട്ടാനാവില്ല.