ഇന്ത്യൻ സൂപ്പർ ലീഗിൽ ഇവാൻ വുകമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞതോടെ എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും കാത്തിരിക്കുന്നത് ആരായിരിക്കും അടുത്ത ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ എന്നാണ്.
ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹംങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോളിത കേരള ബ്ലാസ്റ്റേഴ്സ് മാനേജ്‍മെന്റ് പുതിയ പരിശീലകനായുള്ള ചുരുക്കപ്പട്ടിക തയ്യാറാക്കിയിരിക്കുകയാണ്.
ഖേൽ നൗവിന്റെ ചീഫ് എഡിറ്ററായ ആശിഷ് നെഗിയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഈ ചുരുക്കപ്പട്ടികയിലുള്ള പരിശീലകന്മാർ ആരൊക്കെയാണ് എന്നതിൽ വ്യക്തതയില്ല.
?️? Kerala Blasters have shortlisted some profiles for Head Coach position. @7negiashish { ? ~ @KhelNow } #KBFC
— KBFC XTRA (@kbfcxtra) May 2, 2024
എന്തിരുന്നാലും നിലവിൽ ഐഎസ് ക്ലബ്ബുകളെ പരിശീലിപ്പിക്കുന്ന പരിശീലകനെയല്ല ബ്ലാസ്റ്റേഴ്സ് കൊണ്ടുവരുക എന്ന് മാർക്കസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വരും ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ പരിശീലനെ ഔദ്യോഗികമായി പ്രഖ്യാപിക്കും എന്ന് പ്രതീക്ഷയിലാണ് ആരാധകരുള്ളത്.