in , , , , ,

LOVELOVE AngryAngry CryCry OMGOMG

ഇഷാൻ പണ്ഡിത ഉൾപ്പെടെ 5 താരങ്ങളെ വിൽക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്

കേരളാ ബ്ലാസ്റ്റേഴ്‌സ് അഞ്ച് താരങ്ങളെ വിൽക്കാൻ ഉദ്ദേശിക്കുന്നതായി റിപ്പോർട്ടുകൾ. മാധ്യമപ്രവർത്തകൻ ആഷിഷ് നെഗി, ഖേൽ നൗ എന്നിവരെ ഉദ്ധരിച്ച് കെബിഎഫ്സി എക്സ്ട്രാ എന്നാ എക്സ് അക്കൗണ്ടാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇഷാൻ പണ്ഡിത, സൗരവ് മോണ്ടാൽ, മലയാളി താരം രാഹുൽ കെപി, ജീക്സൻ സിംഗ്, പ്രതിരോധ താരം സന്ദീപ് സിംഗ് എന്നിവരെയാണ് ബ്ലാസ്റ്റേഴ്‌സ് വിൽക്കാൻ ഒരുങ്ങുന്നത്.

ഈ അഞ്ച് താരങ്ങളുടെയും കരാറുകൾ അടുത്ത സീസണോട് കൂടി ബ്ലാസ്റ്റേഴ്‌സിൽ അവസാനിക്കും. ഇതിന് മുന്നോടിയായി ഇവരെ ട്രാൻസ്ഫർ ഫീ നൽകി വിൽക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത്.

ഇതിൽ ജീക്സൻ സിംഗ്, സൗരവ് മോണ്ടാൽ എന്നിവർ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചവരാണ്. അതിനാൽ ഇവരെ വിൽക്കുന്നതിൽ ആരാധകർക്ക് വിയോജിപ്പുണ്ട്.

ഇഷാൻ പണ്ഡിതയാവട്ടെ വലിയ പ്രതീക്ഷകളുമായാണ് ബ്ലാസ്റ്റേഴ്‌സിൽ എത്തിയത്. എന്നാൽ താരത്തിന് ബ്ലാസ്റ്റേഴ്‌സിൽ വലിയ അവസരങ്ങൾ ലഭിച്ചില്ല.ലഭിച്ച അവസരങ്ങൾ മുതലാക്കാനും കഴിഞ്ഞില്ല.

പണം പോട്ടെ പവർ വരട്ടെ; കൊലത്തൂക്കിന് ഒരുങ്ങി ഐഎസ്എൽ ക്ലബ്… ലക്ഷ്യവെച്ചിരിക്കുന്നത് വമ്പൻ വിദേശ യുവ താരത്തെ…

ആരാധകരെ സന്തോഷ വാർത്ത; പുതിയ ആശാനായി ചുരുക്കപ്പട്ടിക ഉണ്ടാക്കി ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ്…