ഐഎസ്എലിൽ എല്ലാ സീസണിലും വമ്പൻ തുകയ്ക്ക് വമ്പൻ താരങ്ങളെ കൊണ്ടുവരുന്നതിൽ ഏറ്റവും മുൻപന്തിയിലാണ് മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സുള്ളത്. അടുത്ത സീസണിലേക്കും മോഹൻ ബഗാൻ 14 കോടി മാർക്കറ്റ് വാല്യൂ ഉള്ള ഓസ്ട്രേലിയൻ താരമായ ജാമി മക്ലരെനെ കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ്.
ഇപ്പോളിത മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിനെ ബന്ധപ്പെട്ട് പുതിയ അപ്ഡേറ്റുകൾ പുറത്ത് വന്നിരിക്കുകയാണ്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മോഹൻ ബഗാൻ ഓസ്ട്രേലിയൻ മധ്യനിര താരമായ ജോഷ്വ നിസ്ബെറ്റിനെ സ്വന്തമാക്കാനുള്ള ചർച്ചകളിലാണ്.
ഫുട്ബോൾ ഓസ്ട്രേലിയ പറഞ്ഞ മാധ്യമ്മാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ ഓസ്ട്രേലിയൻ എ-ലീഗ് ക്ലബ്ബായ സെൻട്രൽ കോസ്റ്റ് മറൈനേഴ്സിന് വേണ്ടിയാണ് താരം കളിക്കുന്നത്.
Joshua Nisbet para mi debería ser sin ninguna duda premiado como el mejor jugador de la temporada.
— Futbol Australia (@AustraliaFut) May 2, 2024
Veremos si el medio que ha llevado al CCM al título se lleva la medalla y donde juega el año que viene
Se ha hablado de Melb. City y el Mohun Bagan de la India pic.twitter.com/4uFgXuxNCc
24 ക്കാരനെ സ്വന്തമാക്കാൻ മോഹൻ ബഗാൻ പുറമെ ഓസ്ട്രേലിയൻ കരുത്തന്മാരായ മെൽബൺ സിറ്റിയും രംഗത്തുണ്ട്. അതുകൊണ്ട് തന്നെ താരത്തെ മോഹൻ ബഗാൻ സ്വന്തമാക്കാൻ കഴിയുമോ എന്ന് നോക്കി കാണേണ്ടത് തന്നെയാണ്. നിലവിൽ 3.6 കോടിയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ.