മലയാളി താരം രാഹുൽ കെപി ഇപ്പോഴും കേരളാ ബ്ലാസ്റ്റേഴ്സിന്റെ കോൺട്രാക്ടിൽ തന്നെയാണുള്ളത്. 2025 വരെയാണ് താരത്തിന്റെ കരാർ. ഈ കരാർ അനുസരിച്ച് അടുത്ത സീസൺ വരെ രാഹുലിന് ബ്ലാസ്റ്റേഴ്സിൽ കളിക്കാനാവും. എന്നാൽ അതിനിടയിൽ ചില പ്രശ്നങ്ങളുണ്ട്.
കഴിഞ്ഞ വർഷം രാഹുൽ കെപിയുടെ കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ആ ചർച്ച പരാജയപ്പെട്ടിരുന്നു. ബ്ലാസ്റ്റേഴ്‌സ് വാഗ്ദാനം ചെയ്ത പുതിയ കരാർ രാഹുൽ ഒപ്പ് വെച്ചിട്ടില്ല.
രാഹുൽ പുതിയ കരാർ ഒപ്പ് വെയ്ക്കാത്ത സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സിന് താരത്തിന്റെ കാര്യത്തിൽ അവസാനമായി തീരുമാനമെടുക്കാനുള്ള സമയം കൂടിയാണിത്. ഒന്നല്ലെങ്കിൽ രാഹുലിന് അനുയോജ്യമായ കരാർ നൽകി അദ്ദേഹത്തിൻറെ കരാർ പുതുക്കുക, അതല്ലെങ്കിൽ താരത്തെ വിൽക്കുക എന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ മുന്നിലുള്ള രണ്ട് ഓപ്‌ഷനുകൾ.
രാഹുൽ പുതിയ കരാർ ഒപ്പിട്ടില്ലെങ്കിൽ താരത്തെ വിൽക്കുക അല്ലാതെ ബ്ലാസ്റ്റേഴ്സിന് മറ്റുവഴികളുണ്ടാവില്ല. കാരണം ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ താരത്തെ വിറ്റാൽ ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ ഫീ വാങ്ങിക്കാൻ കഴിയും. സമ്മർ ട്രാൻസ്ഫർ വിൻഡോ കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്സിന് താരത്തെ സ്വന്തമാക്കുന്നവരിൽ നിന്നും ട്രാൻസ്ഫർ ഫീ വാങ്ങിക്കാൻ കഴിയില്ല.ഒരു താരത്തിന് ഒരു ക്ലബ്ബിന്റെ കോൺട്രാക്ട് കഴിയുന്നതിന് 6 മാസം മുമ്പ് ഫ്രീ ഏജന്റായി മാറാൻ കഴിയും.
അതിനാൽ രാഹുലിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സിന് തീരുമാനമെടുക്കേണ്ട അവസാന സമയമാണിത്. കൂടാതെ എഫ്സി ഗോവ താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തുന്നുണ്ട് എന്ന റൂമറുകൾ കൂടിയുണ്ട്. ഇപ്പോൾ താരത്തെ ഗോവയ്ക്ക് കൈമാറുകയാണെങ്കിൽ ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ ഫീ ലഭിക്കും. അല്ലാതെ കരാർ ദീർഘിപ്പിക്കാതെ അടുത്ത സീസണിലും താരത്തെ കളിപ്പിച്ചാൽ ട്രാൻസ്ഫർ ഫീ ബ്ലാസ്റ്റേഴ്സിന് നഷ്ടമാവും.