ഇന്ത്യൻ സൂപ്പർ ലീഗിലെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉറുഗ്വേയൻ മധ്യനിരതാരം അഡ്രിയാൻ ലൂണ. കഴിഞ്ഞ മൂന്ന് സീസണിലും താരം ബ്ലാസ്റ്റേഴ്‌സിനൊപ്പമാണ്.
ഇപ്പോളിത താരം ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരുമെന്ന അപ്ഡേറ്റ് നൽകിയിരിക്കുകയാണ് ഇന്ത്യൻ പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ്. മാർക്കസിന്റെ റിപ്പോർട്ട് പ്രകാരം ലൂണയുടെ കരാർ വിപുലീകരനായുള്ള വ്യവസ്ഥ ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചു കഴിഞ്ഞു.
KBFC have triggered Luna's contract extension clause. https://t.co/SAfcU9QBC7
— Marcus Mergulhao (@MarcusMergulhao) May 2, 2024
എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇതൊരു സന്തോഷക്കരമായ വാർത്ത തന്നെയാണ്. ലൂണ ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരുമെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നെകിലും ആരാധകർ ഇപ്പോൾ മാർക്കസിന്റെ റിപ്പോർട്ടോടെഈ കാര്യം ഉറപ്പാക്കിരിക്കുകയാണ്.