in , , , , ,

LOVELOVE CryCry LOLLOL AngryAngry OMGOMG

ഈസ്റ്റ്‌ ബംഗാളിന്റെ ഓഫറിനോട് ‘നോ’ പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ് താരം

ഇമാമി ഈസ്റ്റ് ബംഗാളിൽ നിന്ന് തനിക്ക് ഒരു ഓഫർ ഉണ്ടായിരുന്നു, എന്നാൽ അത് നിരസിക്കുകയും കേരള ബ്ലാസ്റ്ററിൽ തുടരാനും അവർക്ക് തൻ്റെ ഏറ്റവും മികച്ചത് നൽകാനും തീരുമാനിച്ചതായി പ്രബീർ ദാസ് റിപ്പോർട്ട് ചെയ്തു എന്നാണ് പ്രസ്തുത എക്സ് അക്കൗണ്ടിൽ കുറിക്കുന്നത്.

കേരളാ ബ്ലാസ്റ്റേഴ്‌സ് താരം പ്രബീർ ദാസിനെ സ്വന്തമാക്കാൻ ഈസ്റ്റ് ബംഗാൾ സമീപിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈസ്റ്റ് ബംഗാളിന്റെ ഓഫർ താരം നിരസിച്ചതായി താരത്തെ ഉദ്ദരിച്ച് മോഹൻ ബഗാന്റെ ആരാധകക്കൂട്ടായ്മ മോഹൻ ബഗാൻ ഹബ് എന്ന എക്സ് അക്കൗണ്ട് പങ്ക് വെയ്ക്കുന്നു.

ഇമാമി ഈസ്റ്റ് ബംഗാളിൽ നിന്ന് തനിക്ക് ഒരു ഓഫർ ഉണ്ടായിരുന്നു, എന്നാൽ അത് നിരസിക്കുകയും കേരള ബ്ലാസ്റ്ററിൽ തുടരാനും അവർക്ക് തൻ്റെ ഏറ്റവും മികച്ചത് നൽകാനും തീരുമാനിച്ചതായി പ്രബീർ ദാസ് റിപ്പോർട്ട് ചെയ്തു എന്നാണ് പ്രസ്തുത എക്സ് അക്കൗണ്ടിൽ കുറിക്കുന്നത്.

അതെ സമയം മുൻ മോഹൻ ബഗാൻ താരമായ പ്രബീർ കടുത്ത മോഹൻ ബഗാൻ ആരാധകൻ കൂടിയാണ്. അത് കൊണ്ടാണ് ബദ്ധവൈരികളായ ഈസ്റ്റ് ബംഗാളിന്റെ ഓഫർ താരം നിരസിച്ചത്.

൩൦ കാരനായ പ്രബീർ 2015 മുതൽ 2017 വരെയും 2020 മുതൽ 2022 വരെ മോഹൻ ബഗാനിൽ കളിച്ച താരമാണ്. ശേഷം ബെംഗളൂരു എഫ്സിയ്ക്ക് വേണ്ടിയും താരം കളിച്ചു.

ബംഗളുരുവിൽ നിന്നാണ് താരം ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം കാഴ്ച്ച വെച്ചെങ്കിലും വലിയ അവസരം താരത്തിന് ലഭിച്ചിരുന്നില്ല.

ഇനി ഇവരെ പിടിച്ച് കെട്ടാനാവില്ല; മെസ്സിക്കൊപ്പം പന്ത് തട്ടാൻ മാലാഖയെത്തുന്നു; എസ്പിഎൻ റിപ്പോർട്ട്

വരുന്നു, ഒരു കിണ്ണം കാച്ചി മിഡ്ഫീൽഡർ ഐഎസ്എല്ലിലേക്ക്