in , , ,

OMGOMG LOLLOL CryCry AngryAngry LOVELOVE

വരുന്നു, ഒരു കിണ്ണം കാച്ചി മിഡ്ഫീൽഡർ ഐഎസ്എല്ലിലേക്ക്

എ ലീഗിലെ ഏറ്റവും മികച്ച മിഡ്ഫീൽഡറാണ് നിസ്‌ബെറ്റ്‌. കേവലം 24 വയസ്സ് മാത്രം പ്രായമുള്ള താരം കഴിഞ്ഞ സീസൺ എ ലീഗിലും എഎഫ്സി കപ്പിലുമായി 39 മത്സരങ്ങളിൽ നിന്നും 3 ഗോളും 16 അസിസ്റ്റും താരം നേടിയിട്ടുണ്ട്.

ഈ സീസണിലെ ഓസ്‌ട്രേലിയൻ ലീഗിൽ ജേതാക്കളായ സെൻട്രൽ കോസ്റ്റ് മറൈനേഴ്സിൽ നിന്നും ഒരു കിടിലൻ താരം ഐഎസ്എല്ലിലെത്തുന്നു. സെൻട്രൽ കോസ്റ്റ് മറൈനേഴ്സിന്റെ മിഡ്ഫീൽഡർ ജോഷ് നിസ്‌ബെററ്റാണ് ഐഎസ്എല്ലിലെത്തുന്നത്. മോഹൻ ബഗാൻ താരത്തിനായി സമീപിച്ചതായി ഫുട്ബോൾ ഓസ്ട്രേലിയ റിപ്പോർട്ട് ചെയ്യുന്നു.

എ ലീഗിലെ ഏറ്റവും മികച്ച മിഡ്ഫീൽഡറാണ് നിസ്‌ബെറ്റ്‌. കേവലം 24 വയസ്സ് മാത്രം പ്രായമുള്ള താരം കഴിഞ്ഞ സീസൺ എ ലീഗിലും എഎഫ്സി കപ്പിലുമായി 39 മത്സരങ്ങളിൽ നിന്നും 3 ഗോളും 16 അസിസ്റ്റും താരം നേടിയിട്ടുണ്ട്.

2018 മുതൽ സെൻട്രൽ കോസ്റ്റ് മറൈനേഴ്സിന്റെ താരമായ നിസ്ബെറ്റിന്റെ കരാർ ഈ സീസണോട് അവസാനിക്കും. ഇതോടെയാണ് താരത്തെ ഫ്രീ ഏജന്റായി സ്വന്തമാക്കാൻ ബഗാൻ രംഗത്തെത്തുന്നത്.

ഓസ്ട്രേലിയ അണ്ടർ 23 ടീമിനായി കളിച്ച താരം ഓസ്‌ട്രേലിയൻ ദേശീയ ടീമിനായും കളിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ മികച്ച താരമായി വിലയിരുത്തപ്പെടുന്ന താരമാണ് നിസ്ബെറ്റ്.

ബഗാന്റെ ഓഫർ താരം സ്വീകരിച്ച് ഐഎസ്എല്ലിലെത്തുകയാണ് എങ്കിൽ ഐഎസ്എല്ലിന് അതൊരു മുതൽക്കൂട്ടാവുമെന്നുറപ്പാണ്.

ഈസ്റ്റ്‌ ബംഗാളിന്റെ ഓഫറിനോട് ‘നോ’ പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ് താരം

ഒഫീഷ്യൽ!! സൂപ്പർ താരം ഗോവയോട് “ബൈ” പറഞ്ഞു; ഇനി ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള സുവർണ്ണ കാലഘട്ടം…