in , , , ,

LOVELOVE

ഒഫീഷ്യൽ!! സൂപ്പർ താരം ഗോവയോട് “ബൈ” പറഞ്ഞു; ഇനി ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള സുവർണ്ണ കാലഘട്ടം…

കഴിഞ്ഞ രണ്ട് സീസണിലും എഫ്സി ഗോവയെ ഏറ്റവും മുൻപന്തിയിൽ നിന്ന് മുന്നോട്ട് നയിച്ച താരമാണ് മൊറൊക്കൻ മുന്നേറ്റ താരം നോഹ സദൗയി. ഇപ്പോളിത താരം ഔദ്യോഗികമായി എഫ്സി ഗോവയോട് വിടപറഞ്ഞിരിക്കുകയാണ്.

ഗോവൻ ആരാധകർക്ക്‌ വളരെ നല്ല രീതിയിലുള്ള വിട വാങ്ങൽ സന്ദേശം നൽകിയാണ് താരം ഗോവ വിട്ടിരിക്കുന്നത്. താരം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് ആരാധകരെ ക്ലബ്‌ വിട്ട കാര്യം അറിയിച്ചത്. എഫ്സി ഗോവയിൽ ലഭിച്ച എല്ലാ നല്ല ഓർമ്മകൾക്കും താരം നന്ദി പറഞ്ഞു.

താരം ഇനി അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ ചേരും. താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി കഴിഞ്ഞു എന്നാണ് കഴിഞ്ഞ ദിവസം മാർക്കസ് റിപ്പോർട്ട്‌ ചെയ്തത്. താരത്തിന് ഇനി ബ്ലാസ്റ്റേഴ്‌സുമായി കോൺട്രാക്ട് സൈനിങ് കൂടി മാത്രമേ ബാക്കിയുള്ളൂ.

അങ്ങനെ ഗോവമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് നോഹ ബ്ലാസ്റ്റേഴ്‌സിലേക്ക് വരുകയാണ്. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് ആരാധകർ നിലവിൽ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്ത്‌ നിന്നുമുള്ള ഔദ്യോഗിക പ്രഖ്യാപനത്തിന് വേണ്ടിയാണ്. ഉടൻ തന്നെ ആ നിമിഷം വന്നെത്തുന്നത് ആയിരിക്കും.

വരുന്നു, ഒരു കിണ്ണം കാച്ചി മിഡ്ഫീൽഡർ ഐഎസ്എല്ലിലേക്ക്

ക്ലബ്ബിനെ അപമാനിച്ചു; കേരളാ ബ്ലാസ്റ്റേഴ്‌സ് താരത്തിനെതിരെ ഈസ്റ്റ് ബംഗാൾ ആരാധകർ