in , , ,

AngryAngry LOVELOVE LOLLOL OMGOMG CryCry

ക്ലബ്ബിനെ അപമാനിച്ചു; കേരളാ ബ്ലാസ്റ്റേഴ്‌സ് താരത്തിനെതിരെ ഈസ്റ്റ് ബംഗാൾ ആരാധകർ

കേരളാ ബ്ലാസ്റ്റേഴ്‌സ് താരത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ് ഈസ്റ്റ് ബംഗാൾ ആരാധകർ. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ താരം പ്രബീർ ദാസിനെതിരെയാണ് ഈസ്റ്റ് ബംഗാൾ ആരാധകർ തിരിഞ്ഞിരിക്കുന്നത്.

കേരളാ ബ്ലാസ്റ്റേഴ്‌സ് താരത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ് ഈസ്റ്റ് ബംഗാൾ ആരാധകർ. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ താരം പ്രബീർ ദാസിനെതിരെയാണ് ഈസ്റ്റ് ബംഗാൾ ആരാധകർ തിരിഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രബീറുമായി എക്സ്ട്രാ ടൈം ബംഗ്ലാ എന്ന യൂട്യൂബ് ചാനൽ ഒരു അഭിമുഖം നടത്തിയിരുന്നു. ഈ അഭിമുഖത്തിൽ ഈസ്റ്റ് ബംഗാൾ തനിക്ക് നൽകിയ ഓഫറിനെ പറ്റി പ്രബീർ പ്രതിപാദിച്ചിരുന്നു.

ഈസ്റ്റ് ബംഗാൾ തനിക്ക് ഒരു ഓഫർ നല്കിയിട്ടുണ്ടൺ്നും എന്നാൽ ആ ഓഫർ താൻ നിരസിച്ചെന്നും നിലവിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാനും അവർക്ക് വേണ്ടി തന്റെ എല്ലാ കഴിവും ഉപയോഗിക്കാനാണ് താൻ ശ്രമിക്കുന്നത് എന്നുമാണ് പ്രബീർ പറഞ്ഞത്. കൂടാതെ താൻ കടുത്ത മോഹൻ ബഗാൻ ആരാധകനാണെന്നും അതിനാൽ മറ്റു കൊല്കത്തൻ ക്ലബ്ബുകളായ ഈസ്റ്റ് ബംഗാൾ മൊഹമ്മദൻസ് എന്നിവർക്ക് വേണ്ടി കളിക്കില്ലെന്നും പ്രബീർ പറഞ്ഞിരുന്നു.

ഇതാണ് ഒരു വിഭാഗം ഈസ്റ്റ് ബംഗാൾ ആരാധകരെ ചൊടിപ്പിച്ചരിക്കുന്നത്. താരം ഈസ്റ്റ് ബംഗാൾ എന്ന ക്ലബ്ബിനെ അപമാനിച്ചുവെന്നാണ് ആരാധകരുടെ വാദം.

ഇതോടെ സമൂഹ മാധ്യമങ്ങളിൽ ഈസ്റ്റ് ബംഗാൾ ആരാധകക്കൂട്ടായ്മകൾ താരത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. അതെ സമയം വിഷയത്തിൽ മോഹൻ ബഗാൻ ആരാധകർ താരത്തിന് പരിപൂർണ പിന്തുണ നൽകുന്നുണ്ട്.

ഒഫീഷ്യൽ!! സൂപ്പർ താരം ഗോവയോട് “ബൈ” പറഞ്ഞു; ഇനി ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള സുവർണ്ണ കാലഘട്ടം…

വോൾസെയിൽ വില്പന; ഈ അഞ്ച് താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് കൂട്ടത്തോടെ വിൽക്കുന്നു…