ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺത്തെ “ടീം ഓഫ് ദി സീസൺ” ഔദ്യോഗികമായി ഐഎസ്എൽ അധികൃതർ അറിയിച്ചിരിക്കുകയാണ്. തങ്ങളുടെ സോഷ്യൽ മീഡിയ വഴിയാണ് ഐഎസ്എൽ ടീം ഓഫ് ദി സീസൺ ആരാധകരെ അറിയിച്ചത്.
ഈ കൊലത്തെ ടീം ഓഫ് ദി സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ നിന്നും മുന്നേറ്റ താരമായ ഡിമിട്രിയോസ് ഡയമൻ്റകോസ് മാത്രമാണ് ഇടം നേടിയിരിക്കുന്നത്. ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് കൊണ്ടാണ് താരത്തെ ടീം ഓഫ് ദി സീസണിൽ ഉൾപെടുത്തിയത്.
3-4-3 എന്നി ഫോർമേഷനിലാണ് ആദ്യ ഇലവനുള്ളത്. ഗോൾകീപ്പറായി മുംബൈയുടെ ഫുർബ ലചെൻപ, പ്രതിരോധ താരങ്ങളായി ചെന്നൈയുടെ റയാൻ എഡ്വേർഡ്സ്, ഗോവയുടെ ഒടെയ് ഒനയ്ന്ത്യ, മോഹൻ ബഗാന്റെ സുഭാഷിഷ് ബോസ് എന്നിവരെയാണ് തിരെഞ്ഞെടുത്തിയിരിക്കുന്നത്.
മധ്യനിരയിൽ മുംബൈയുടെ ലാലിയൻസുവാല ചാങ്‌ടെ, വിക്രം പ്രതാപ് ഒഡിഷയുടെ അഹമ്മദ് ജഹൂ പഞ്ചാബിന്റെ മദിഹ് തലാൽ എന്നിവരെയും മുന്നേറ്റ നിരയിൽ ഒഡിഷയുടെ റോയ് കൃഷ്ണ ബ്ലാസ്റ്റേഴ്‌സിന്റെ ഡിമിട്രിയോസ് ഡയമൻ്റകോസ്, മോഹൻ ബഗാന്റെ ദിമിത്രി പെട്രാറ്റോസ് എന്നിവരെയുമാണ് ടീം ഓഫ് ദി സീസണിൽ ഉൾപെടുത്തിയത്.
അതോടൊപ്പം ഈ ടീമിന്റെ ക്യാപ്റ്റനായി തിരെഞ്ഞെടുത്തിയിരിക്കുന്നത് സുഭാഷിഷ് ബോസിനെയും പരിശീലകനായി തിരെഞ്ഞെടുത്തത് അൻ്റോണിയോ ലോപ്പസിനെയും.