in , , ,

LOLLOL AngryAngry OMGOMG CryCry LOVELOVE

ഗംഭീറുമല്ല, നെഹ്‌റയുമല്ല; ഇന്ത്യൻ ടീമിന്റെ പരിശീലകനാവുക മറ്റൊരാൾ; നിരാശയിൽ ആരാധകർ

ടി20 ലോകകപ്പിന് പിന്നാലെ രാഹുൽ ദ്രാവിഡിന്റെ ഇന്ത്യൻ പരിശീലക വേഷത്തിലെ കരാർ കഴിയുകയാണ്. ദ്രാവിഡിന് പകരം പുതിയ പരിശീലകനെ ഇന്ത്യ തേടുന്നതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കുകയും ചെയ്തു. ലഭിക്കുന്ന അപേക്ഷകൾ ഷോർട് ലിസ്റ്റ് ചെയ്ത് അഭിമുഖം നടത്തിയതിന് ശേഷമായിരിക്കും പുതിയ പരിശീലകനെ ബിസിസിഐ പ്രഖ്യാപിക്കുക.

ടി20 ലോകകപ്പിന് പിന്നാലെ രാഹുൽ ദ്രാവിഡിന്റെ ഇന്ത്യൻ പരിശീലക വേഷത്തിലെ കരാർ കഴിയുകയാണ്. ദ്രാവിഡിന് പകരം പുതിയ പരിശീലകനെ ഇന്ത്യ തേടുന്നതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കുകയും ചെയ്തു. ലഭിക്കുന്ന അപേക്ഷകൾ ഷോർട് ലിസ്റ്റ് ചെയ്ത് അഭിമുഖം നടത്തിയതിന് ശേഷമായിരിക്കും പുതിയ പരിശീലകനെ ബിസിസിഐ പ്രഖ്യാപിക്കുക.

ഇതിനിടയിൽ അടുത്ത പരിശീലകൻ ആരാണെന്ന ചോദ്യം സമൂഹ മാധ്യമങ്ങളിൽ ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. എംഎസ് ധോണി, ഗൗതം ഗംഭീർ, ആശിഷ് നെഹ്റ എന്നിവരുടെ പേരുകളാണ് ആരാധകർ പ്രധാനമായും ഉയർത്തിയത്.

എന്നാൽ ഈ 3 പേരും അടുത്ത ഇന്ത്യൻ പരിശീലകനാവാനുള്ള സാദ്ധ്യതകൾ കുറവാണ്. കാരണം 3 പേരും നിലവിൽ ഐപിഎല്ലിന്റെ ഭാഗമാണ്. ബിസിസിഐ നിയമപ്രകാരം ഐപിഎല്ലിൽ ഭാഗമായ താരങ്ങൾക്കോ പരിശീലകർക്കോ ഇന്ത്യൻ ടീമിന്റെ പരിശീലകനാവാൻ സാധിക്കില്ല.

ഇനി ഇവർക്ക് പരിശീലകനാവണമെങ്കിൽ മൂന്ന് പേരും ഐപിഎൽ ടീമിലെ ചുമതലകൾ രാജി വെയ്ക്കണം. ധോണി സിഎസ്കെ വിട്ടാലും അദ്ദേഹത്തിന് ഒരുപാട് ബിസിനസ് സ്ഥാപനങ്ങൾ ഉള്ളതിനാൽ മുഴുനീള പരിശീലകനാവാൻ അദ്ദേഹം തയ്യാറാവില്ല. ഗംഭീറും രാഷ്ട്രീയത്തിന്റെ ഭാഗമായി മുഴുനീള സമയവും ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാനുണ്ടാവില്ല. നെഹ്റ ഉണ്ടാവുമോ എന്ന കാര്യം സംശയമാണ്.

എന്നാൽ ബിസിസിഐ മുൻ പരിശീലകനായ വിവിഎസ് ലക്ഷ്മണനെ പരിശീലകനാക്കാനുള്ള നീക്കം നടത്തിയേക്കുമെന്നും സൂചനകളുണ്ട്. നേരത്തെ ദ്രാവിഡിന്റെ അഭാവത്തിൽ ലക്ഷ്മൺ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തിരുന്നു. അതിനാൽ ബിസിസിസിഐയുടെ അടുത്ത പ്ലാൻ ലക്ഷ്മൺ ആയേക്കുമെന്നും സൂചനയുണ്ട്. പക്ഷെ ഈ നീക്കത്തിൽ ആരാധകർ സന്തോഷരല്ല.

ALSO READ; ഇഷനെയും അയ്യരിനെയും കരാറിൽ നിന്നും പുറത്താക്കിയത് ഞാനല്ല, അദ്ദേഹമാണ്; വെളിപ്പെടുത്തലുമായി ജയ് ഷാ

ALSO READ; ടോസിടൽ ചടങ്ങ് ഇനിയില്ല; പകരം പുതിയ രീതി; പരീക്ഷണത്തിനൊരുങ്ങി ബിസിസിഐ

ALSO READ: സെഞ്ചുറി അടിച്ചാലും വിക്കറ്റ് നേടിയാലും ചിരിക്കാത്തതെന്ത് കൊണ്ട്? ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി സുനിൽ നരൈൻ

ഈ സീസൺത്തെ “ടീം ഓഫ്‌ ദി സീസൺ” പ്രഖ്യാപിച്ചു; ബ്ലാസ്റ്റേഴ്‌സിൽ നിന്നും ഒരാൾ മാത്രം…

മെസ്സി ആഗ്രഹിച്ച താരം മിയാമിയിലേക്കില്ല; ട്രാൻസ്ഫർ നീക്കങ്ങളിൽ ബെക്കാമിനും കൂട്ടർക്കും തിരിച്ചടി