in , ,

OMGOMG LOVELOVE LOLLOL CryCry AngryAngry

മെസ്സി ആഗ്രഹിച്ച താരം മിയാമിയിലേക്കില്ല; ട്രാൻസ്ഫർ നീക്കങ്ങളിൽ ബെക്കാമിനും കൂട്ടർക്കും തിരിച്ചടി

വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ലയണൽ മെസ്സിയുടെ ഇന്റർമിയാമി ടാർഗറ്റ് ചെയ്യുന്നത് രണ്ട് താരങ്ങളെയാണ്. അർജന്റീനൻ ടീമിലെ മെസ്സിയുടെ ഉറ്റസുഹൃത്തായ ഏയ്ഞ്ചൽ ഡി മരിയ, റയൽ മാഡ്രിഡ് താരം ലൂക്കാ മോഡ്രിച്ച് എന്നിവരാണ് മിയാമിയുടെ ടാർഗറ്റ്. ഇരുവരെയും ടീമിലെത്തിക്കാൻ മിയാമി ശ്രമിക്കുന്നത് മെസ്സിയുടെ താല്പര്യം കണക്കിലെടുത്താണ്. മിയാമിയിലേക്ക് വിദേശ താരങ്ങളെ എത്തിക്കുന്നത് മെസ്സിയുടെ നിർദേശമനുസരിച്ചാണ്.

എന്നാൽ മിയാമി ലക്ഷ്യം വെയ്ക്കുന്ന ലൂക്കാ മോഡ്രിച്ച് റയലിൽ തുടരാൻ ആഗ്രഹിക്കുന്നതായാണ് റിപോർട്ടുകൾ. ലൂക്കയ്ക്ക് മാഡ്രിഡിൽ തന്നെ തുടരാനാണ് താല്പര്യം. അതിനായി തന്റെ ശമ്പളം വരെ കുറയ്ക്കാൻ താരം തയ്യാറായതായാണ് റിപോർട്ടുകൾ.

റയലിൽ തുടരാൻ ലൂക്ക ആഗ്രഹിക്കുമ്പോൾ താരം മിയാമിയിലേക്ക് പോകില്ല എന്നത് ഉറപ്പാണ്. ഇതോടെ മെസ്സി ടീമിലെത്തിക്കാൻ ആവശ്യപ്പെട്ട താരത്തെ മിയാമിക്ക് ടീമിലെത്തിക്കാൻ കഴിയില്ല.

എന്നാൽ ലൂക്കയുടെ കാര്യത്തിൽ മിയാമിക്ക് ആശ്വസിക്കാൻ ചെറിയൊരു കാര്യം കൂടിയുണ്ട്. മോഡ്രിച്ചിനെയും ടോണി ക്രൂസിനെയും ഒന്നിച്ച് നിലനിർത്തേണ്ട എന്ന തീരുമാനമാണ് റയലിനുള്ളത്. രണ്ടിൽ ഒരാളെ മാത്രം നിലനിർത്താനാണ് സ്പാനിഷ് വമ്പന്മാരുടെ ആഗ്രഹം.

അങ്ങനെയങ്കിൽ ക്രൂസിനെ നിലനിർത്താനാണ് റയലിന്റെ ഉദ്ദേശമെങ്കിൽ ലൂക്കയെ മിയമിയ്ക്ക് ടീമിലെത്തിക്കാനാവും. എന്നാൽ ലൂക്കയെ നിലനിർത്താനാണ് റയലിന്റെ തീരുമാനമെങ്കിൽ മിയാമി തൽകാലം തങ്ങളുടെ ആഗ്രഹം മാറ്റി വയ്‌ക്കേണ്ടി വരും.

ALSO READ: അവനെ ഞങ്ങൾക്ക് വേണം; സൂപ്പർ താരത്തെ സ്വന്തമാക്കാൻ റോണോയുടെ അൽ നസ്‌റും മെസിയുടെ മിയാമിയും ഇഞ്ചോടിഞ്ച് പോരാട്ടം

ALSO READ; ബാക്ക് ടൂ യൂറോപ്പ്..; റോണോയെ ടീമിലെത്തിക്കാനായി യൂറോപ്പിലെ വമ്പൻ ക്ലബ്ബിന്റെ നീക്കങ്ങൾ

ALSO READ: ബാലൺ ഡി ഓറൊക്കെ ചെറുത്; ബാലൺ ഡി ഓറിനേക്കാൾ വലിയ പുരസ്‌കാരം സ്വന്തമാക്കൊനൊരുങ്ങി ലയണൽ മെസ്സി

ഗംഭീറുമല്ല, നെഹ്‌റയുമല്ല; ഇന്ത്യൻ ടീമിന്റെ പരിശീലകനാവുക മറ്റൊരാൾ; നിരാശയിൽ ആരാധകർ

മഴ ചതിച്ചു; ഐപിഎൽ 2024 നിന്ന് മറ്റൊരു ടീം കൂടി പുറത്തായി… പ്ലേ ഓഫ്‌ ഉറപ്പിച്ച് മുൻ ചാമ്പ്യന്മാരും…