ഇന്ത്യൻ ക്രിക്കറ്റ് മുൻ നായകനും രാജ്യത്ത ഏറ്റവും മികച്ച ക്രിക്കറ്റ്മാരിൽ ഒരാളുമായ എംഎസ് ധോണി ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഏകാലത്തെയും മികച്ച താരമാണ്.
നിലവിൽ ഇന്നലെ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിനെ കൂടി സൂപ്പർ കിങ്സ് തോൽപ്പിച്ചപ്പോൾ അവരുടെ പ്ലേ ഓഫ് സാധ്യതകൾ സജീവമായി.
“അദ്ദേഹം ചെന്നൈയുടെ ദൈവമാണ്, എനിക്ക് ഉറപ്പുണ്ട്, വരും വർഷങ്ങളിൽ എംഎസ് ധോണിയുടെ ക്ഷേത്രങ്ങൾ ചെന്നൈയിൽ നിർമ്മിക്കപ്പെടും,” റായിഡു സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു. 5 ഐപിഎൽ കിരീടങ്ങൾക്ക് പുറമേ രണ്ട് തവണ ചാമ്പ്യൻസ് ലീഗ് ടി20യും ധോണി നേടിയിട്ടുണ്ട്.“രണ്ട് ലോകകപ്പുകളുടെ സന്തോഷം ഇന്ത്യയ്ക്ക് കൊണ്ടുവന്ന ഒരാളാണ് അദ്ദേഹം,
കൂടാതെ നിരവധി ഐപിഎൽ, ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ചെന്നൈയ്ക്ക് സന്തോഷം നൽകിയിട്ടുണ്ട്. ടീമിനും രാജ്യത്തിനും സിഎസ്‌കെയ്‌ക്കും വേണ്ടി എല്ലായ്‌പ്പോഴും അത് ചെയ്‌ത കളിക്കാരിൽ വിശ്വാസം പ്രകടിപ്പിക്കുന്ന ഒരാളാണ് അദ്ദേഹം, ”റായിഡു പറഞ്ഞു.