അടുത്ത സീസൺ മുന്നോടിയായി ഒഡിഷ എഫ്സി ഇതാ ഒരു ഗംഭീര സൈനിങ് പൂർത്തിയാക്കിയിരിക്കുകയാണ്. ഒഡിഷ എഫ്സി ബംഗളുരു എഫ്സിയുടെ മുൻ ബ്ലാസ്റ്റേഴ്‌സ് താരമായ രോഹിത് കുമാറിനെ സ്വന്തമാക്കി കഴിഞ്ഞു.
പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസിന്റെ റിപ്പോർട്ട് പ്രകാരം രോഹിത് കുമാർ ബംഗളുരു എഫ്സിയോടൊപ്പമുള്ള കരാർ അവസാനിപ്പിചാണ് ഒഡിഷ എഫ്സിയിൽ ചേർന്നത്.
ബംഗളുരുവിനോപ്പം തന്റെ മൂന്ന് വർഷത്തെ പ്രവർത്തനത്തിനിടയിൽ, 56 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ താരം നേടിയിട്ടുണ്ട്. അതോടൊപ്പം 2022 ഡ്യൂറൻഡ് കപ്പ് നേടിയ ബംഗളുരു ടീമിന്റെ ഭാഗവുമായിരുന്നു രോഹിത് കുമാർ.
ബംഗളുരുവിനും ബ്ലാസ്റ്റേഴ്‌സിനും പുറമെ താരം ഐഎസ്എലിൽ എഫ്‌സി പൂനെ സിറ്റി, ഹൈദരാബാദ് എഫ്‌സി എന്നി ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. താരത്തിന്റെ ഐഎസ്എലില്ലെയും ഇൻ്റർനാഷണൽ ടീമിനൊപ്പമുള്ള അനുഭവം കണക്കിലെടുക്കുമ്പോൾ വെള്ളിവെളിച്ചം ലക്ഷ്യമിടുന്ന ഒഡീഷ എഫ്‌സിക്ക് അദ്ദേഹം ഒരു വലിയ കൂട്ടിച്ചേർക്കലായിരിക്കുമെന്ന് പ്രതിക്ഷിക്കാം.