in , , ,

CryCry OMGOMG AngryAngry LOVELOVE LOLLOL

കേരളാ ബ്ലാസ്റ്റേഴ്സും ഐഎസ്എല്ലും ഇല്ലാതാവാൻ പോകുകയാണോ?; ആരാധകരുടെ ചങ്ക് തകർത്ത് ഖത്തറിൽ നിന്നൊരു വമ്പൻ റിപ്പോർട്ട്

ഫുട്ബോൾ സ്പോർട്ട്സ് ഡെവലപ്പ്മെന്റ് കമ്പനിയെന്ന റിലയൻസിന്റെ കീഴിലുള്ള ഗ്രൂപ്പാണ് ഇന്ത്യൻ സൂപ്പർ ലീഗ് നടത്തുന്നത്. ഈ കമ്പനിയും എഐഎഫ്എഫും തമ്മിൽ 15 വർഷത്തെ കരാറാണുള്ളത്. എന്നാൽ കരാർ കാലാവധി കഴിഞ്ഞാൽ എഐഎഫ്എഫും ഫുട്ബോൾ സ്പോർട്ട്സ് ഡെവലപ്പ്മെന്റും കരാർ പുതുക്കാനുള്ള സാധ്യതകളില്ലെന്ന് മുഹമ്മദ് അമിൻ ചൂണ്ടിക്കാട്ടുന്നു.

ഐഎസ്എൽ ഇനി അധിക നാൾ ഉണ്ടാവില്ലെന്ന സാദ്ധ്യതകൾ ചൂണ്ടിക്കാട്ടി ഖത്തറിലെ മാധ്യമ പ്രവർത്തകൻ. ഖത്തർ റേഡിയോയുടെ സ്പോർട്സ് റൈറ്ററും അനലിസ്റ്റുമായ മുഹമ്മദ് അമിനാണ് ഐഎസ്എൽ അവസാനിക്കാനുള്ള സാദ്ധ്യതകൾ ചൂണ്ടിക്കാട്ടിയത്.

ഫുട്ബോൾ സ്പോർട്ട്സ് ഡെവലപ്പ്മെന്റ് കമ്പനിയെന്ന റിലയൻസിന്റെ കീഴിലുള്ള ഗ്രൂപ്പാണ് ഇന്ത്യൻ സൂപ്പർ ലീഗ് നടത്തുന്നത്. ഈ കമ്പനിയും എഐഎഫ്എഫും തമ്മിൽ 15 വർഷത്തെ കരാറാണുള്ളത്. എന്നാൽ കരാർ കാലാവധി കഴിഞ്ഞാൽ എഐഎഫ്എഫും ഫുട്ബോൾ സ്പോർട്ട്സ് ഡെവലപ്പ്മെന്റും കരാർ പുതുക്കാനുള്ള സാധ്യതകളില്ലെന്ന് മുഹമ്മദ് അമിൻ ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക പ്രതിസന്ധി തന്നെയാണ് കാരണം. ഓരോ സീസണിലും ഫുട്ബോൾ സ്പോർട്ട്സ് ഡെവലപ്പ്മെന്റിന് കോടികളുടെ നഷ്ടമാണ് ഉണ്ടാവുന്നത്. മുഹമ്മദ് അമിന്റെ റിപ്പോർട്ട് പ്രകാരം 2020-21 സീസണിൽ 13 കോടിയും 2021-22 സീസണിൽ 46 കോടിയും 2022-23 സീസണിൽ 27 കോടിയുമാണ് എഫ്എസ്ഡിഎല്ലിന്റെ നഷ്ടം. ഈ നഷ്ടം തുടർന്ന് പോയാൽ എഫ്എസ്ഡിഎൽ അവരുടെ കരാർ പുതുക്കാൻ സാധ്യതയില്ല.

അങ്ങനെ വന്നാൽ എഐഎഫ്എഫ് ഒറ്റയ്ക്ക് ഐഎസ്എൽ നടത്തേണ്ടി വരും. നിലവിൽ എഐഎഫ്എഫ് പൂർണമായും നടത്തുന്നത് ഐ ലീഗാണ്. ഐ ലീഗ് തന്നെ അടുത്ത വർഷം ചെലവ് ചുരുക്കി നടത്താനുള്ള മാർഗം കണ്ടെത്തുകയാണ് എഐഎഫ്എഫ്. അങ്ങനെയുള്ള ഇന്ത്യൻ ഫുട്ബോൾ തലവന്മാർക്ക് ഐഎസ്എൽ എങ്ങനെ നടത്താനാകുമെന്ന് കണ്ടറിയേണ്ടതുണ്ട്.

എഫ്എസഡിഎൽ മാത്രമല്ല, പല ക്ലബ്ബുകളും ഐഎസ്എല്ലിൽ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ഇത്തരത്തിലുള്ള സാഹചര്യത്തിൽ ഐഎസ്എൽ ഇനി തുടർന്ന് പോകാനുള്ള സാധ്യതകളിലില്ലെന്നാണ് മുഹമ്മദ് അമിന്റെ അപ്‌ഡേറ്റ്.

ALSO READ; സ്പാനിഷ് താരം ബ്ലാസ്റ്റേഴ്സിലേക്കില്ല; ഉറപ്പിച്ച് മാർക്കസ്

ALSO READ: മികച്ച പദ്ധതികൾ; ലക്ഷ്യമിടുന്നത് ഒരു പിടി മികച്ച താരങ്ങളെ; ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ നീക്കങ്ങൾ ഇപ്രകാരം

ALSO READ: നിങ്ങളിത് കണ്ടില്ലേ, നിങ്ങൾ ഉറങ്ങുകയാണോ?; ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് തോമസ് ആശാൻ

മുൻ ബ്ലാസ്റ്റേഴ്‌സ് താരം നിലവിലെ ക്ലബ്ബുമായി കരാർ അവസാനിപ്പിച്ചു; ഇനി പുതിയ തട്ടകത്തിലേക്ക്…

ഒഫീഷ്യൽ!! നോറ ഫെർണാണ്ടസ് ക്ലബ്‌ വിട്ടു; ഇനി ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള പുതിയ യുഗം….