എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും വളരെയധികം സന്തോഷം നൽകുന്ന അപ്ഡേറ്റായിരുന്നു കഴിഞ്ഞ ദിവസം ഗോൾകീപ്പറെ ബന്ധപ്പെട്ട് ടൈംസ് ഓഫ് ഇന്ത്യ പത്രപ്രവർത്തകൻ മാർക്കസ് മെർഗുൽഹാവോ പുറത്ത് വിട്ടത്.
മാർക്കസിന്റെ റിപ്പോർട്ട് പ്രകാരം ഐ-ലീഗ് ക്ലബ്ബായ ഐസ്വാൾ എഫ്സിയുടെ ഗോൾകീപ്പറായ നോറ ഫെർണാണ്ടസിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയെന്നായിരുന്നു. ഇപ്പോളിത നോറ ഫെർണാണ്ടസ് ഔദ്യോഗികമായി ഐസ്വാൾ വിട്ടിരിക്കുകയാണ്.
താരം തന്റെ ഇൻസ്റ്റാഗ്രാം വഴിയാണ് ആരാധകരെ ഈ കാര്യം ഔദ്യോഗികമായി അറിയിച്ചത്. മൂന്ന് വർഷ കരാറിലായിരിക്കും നോറ ഫെർണാണ്ടസ് കേരള ബ്ലാസ്റ്റേഴ്‌സിലെത്തുക.
2023-24 ഐ-ലീഗ് സീസണിലുടനീളം, നോറ ഐസ്വാളിനായി 17 മത്സരങ്ങളിൽ നിന്ന് അദ്ദേഹം അഞ്ച് ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കിയിരുന്നു. നോറ ഫെർണാണ്ടസിന്റെ ഇതുവരെയുള്ള തന്റെ കരിയറിലെ ഒരു വലിയ നീക്കമാണിത്, ഇന്ത്യൻ ഫുട്ബോളിന്റെ ഏറ്റവും ഉയർന്ന നിരയിൽ തന്റെ യോഗ്യത തെളിയിക്കാനുള്ള ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താൻ അദ്ദേഹം നോക്കും.