in , , , ,

LOVELOVE OMGOMG CryCry AngryAngry LOLLOL

സൂപ്പർ താരം ക്ലബ് വിടുമോ? മുംബൈയുടെ നീക്കം ബ്ലാസ്റ്റേഴ്സിന് പണിയാകും

രണ്ടര കോടിയാണ് അപുയിയ്ക്ക് വേണ്ടി വേണ്ടി ഇട്ട റിലീസ് ക്ലോസ്. പണം മുടക്കാൻ ഈസ്റ്റ് ബംഗാളിനും മോഹൻ ബഗാനും മടിയില്ലാത്തതിനാൽ ഈ ട്രാൻസ്ഫർ ചിലപ്പോൾ നടക്കാനുള്ള സാധ്യതകളുമുണ്ട്. എന്നാൽ ഈ ട്രാൻസ്ഫർ നടന്നാൽ അത് ഗുരുതരമായി ബാധിക്കുക കേരളാ ബ്ലാസ്റ്റേഴ്സിനെയായിരിക്കും.

മുംബൈ സിറ്റി എഫ്സിയുടെ യുവ മധ്യനിര താരം അപുയിയാണ് ഇപ്പോൾ ട്രാൻസ്ഫർ മാർക്കറ്റിലെ ചർച്ചാ വിഷയം. താരത്തിനായി കൊല്കത്തൻ വമ്പന്മാരായ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനുമാണ് പോരാട്ടം നടത്തുന്നത്. മുംബൈ സിറ്റി എഫ്സിയുമായി കരാറുള്ളതിനാൽ തന്നെ താരത്തെ സ്വന്തമാക്കാൻ കൊല്കത്തൻ ടീമുകൾക്ക് ട്രാൻസ്ഫർ ഫീ നൽകേണ്ടി വരും.

രണ്ടര കോടിയാണ് അപുയിയ്ക്ക് വേണ്ടി വേണ്ടി ഇട്ട റിലീസ് ക്ലോസ്. പണം മുടക്കാൻ ഈസ്റ്റ് ബംഗാളിനും മോഹൻ ബഗാനും മടിയില്ലാത്തതിനാൽ ഈ ട്രാൻസ്ഫർ ചിലപ്പോൾ നടക്കാനുള്ള സാധ്യതകളുമുണ്ട്. എന്നാൽ ഈ ട്രാൻസ്ഫർ നടന്നാൽ അത് ഗുരുതരമായി ബാധിക്കുക കേരളാ ബ്ലാസ്റ്റേഴ്സിനെയായിരിക്കും.

അപുയയ്ക്ക് ഇപ്പോഴും മുംബൈയുമായി കരാറുണ്ട്. താരത്തെ സ്വന്തമാക്കാൻ വലിയ ട്രാൻസ്ഫർ ഫീയാണ് മുംബൈയും ചോദിക്കുന്നത്. എന്നാൽ ഈ ട്രാൻസ്ഫർ ഫീ മുടക്കി ഈസ്റ്റ് ബംഗാളോ ബഗാനോ താരത്തെ സ്വന്തമാക്കിയാൽ അപുയിയ്ക്ക് പകരക്കാരനായി മുംബൈ തേടുക ബ്ലാസ്റ്റേഴ്സിന്റെ ജീക്സൺ സിംഗിനെയായിരിക്കും.

കാരണം ജീക്സണിൽ മുംബൈയ്ക്ക് കണ്ണുണ്ട്. കഴിഞ്ഞ ട്രാൻസ്ഫർ വിപണിയിൽ താരത്തിനായി മുംബൈ രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാൽ അന്ന് ബ്ലാസ്റ്റേർസ് താരത്തെ വിട്ട് കൊടുക്കാൻ തയാറായില്ല.

ജീക്സന്റെ കരാർ 2025 ൽ ബ്ലാസ്റ്റേഴ്സിൽ തുടരും. ഈ സീസണിൽ ജീക്സൺ പുതിയ കരാർ ഒപ്പിട്ടെല്ലെങ്കിൽ താരത്തെ ബ്ലാസ്റ്റേഴ്‌സ് വിൽക്കാനുള്ള സാധ്യതയുമുണ്ട്. കാരണം താരം കരാർ പുതുക്കിയില്ലെങ്കിൽ അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ താരം ഫ്രീ ഏജന്റാവും. അതിനാൽ താരത്തെ ട്രാൻസ്ഫർ ഫീ വാങ്ങിച്ച് വിറ്റഴിക്കാനുള്ള അവസാന ട്രസ്റൻഫർ ജാലകമാണിത്.

ഒഫീഷ്യൽ!! നോറ ഫെർണാണ്ടസ് ക്ലബ്‌ വിട്ടു; ഇനി ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള പുതിയ യുഗം….

ബ്ലാസ്റ്റേഴ്സിന് ആദ്യ കിരീടം നേടാൻ സാധിക്കുമോ ടീം ഇപ്പോൾ സെമിയിൽ