in , , , ,

LOVELOVE AngryAngry OMGOMG LOLLOL CryCry

മികച്ച പദ്ധതികൾ; ലക്ഷ്യമിടുന്നത് ഒരു പിടി മികച്ച താരങ്ങളെ; ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ നീക്കങ്ങൾ ഇപ്രകാരം

അടുത്ത സീസണ് പന്തുരുളാൻ ഇനിയും മാസങ്ങൾ ബാക്കിയുണ്ടെങ്കിലും ട്രാൻസ്ഫർ വിപണിയിൽ മികച്ച മുന്നൊരുക്കമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്. ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത് പ്രകാരം അടുത്ത സീസണിലേക്ക് മികച്ച ട്രാൻസ്ഫർ പദ്ധതികളാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. അടുത്ത സീസണ് വേണ്ടിയുള്ള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ പദ്ധതികൾ എങ്ങനയാണെന്ന് പരിശോധിക്കാം.

അടുത്ത സീസണ് പന്തുരുളാൻ ഇനിയും മാസങ്ങൾ ബാക്കിയുണ്ടെങ്കിലും ട്രാൻസ്ഫർ വിപണിയിൽ മികച്ച മുന്നൊരുക്കമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്. ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത് പ്രകാരം അടുത്ത സീസണിലേക്ക് മികച്ച ട്രാൻസ്ഫർ പദ്ധതികളാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. അടുത്ത സീസണ് വേണ്ടിയുള്ള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ പദ്ധതികൾ എങ്ങനയാണെന്ന് പരിശോധിക്കാം.

ടീമിലെ ഇന്ത്യൻ താരങ്ങളുടെ കാര്യത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ചില സുപ്രധാന തിരുമാനങ്ങളെടുത്തിരിക്കുന്നത്. ടീമിനകത്തെ ഇന്ത്യൻ താരങ്ങളുടെ കാര്യങ്ങൾ തീരുമാനിച്ച് കഴിഞ്ഞിട്ടാവും ബ്ലാസ്റ്റേഴ്‌സ് എതിർ ടീമുകളിൽ നിന്ന് താരങ്ങളെ റാഞ്ചുക.

മുന്നൊരുക്കത്തിന്റെ ആദ്യ ഘട്ടമായി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നതും കരാറിന്റെ അവസാന വർഷങ്ങളിൽ കടന്ന് പോകുന്ന താരങ്ങൾക്കുമാണ് ബ്ലാസ്റ്റേഴ്‌സ് പുതിയ കരാർ വാഗ്‌ദാനം ചെയ്തിരിക്കുന്നത്. നവോച്ച സിങ്ങിന് പുതിയ കരാർ നൽകിയത് ഇതിന്റെ അടിസ്ഥാനത്തിലാണ്.

നിലവിൽ 2025 വരെ ബ്ലാസ്റ്റേഴ്സിൽ കരാറുള്ളത താരങ്ങൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പുതിയ കരാർ ഓഫർ നൽകിയിരിക്കുന്നത്. രാഹുൽ കെപി, ജീക്സൺ സിങ്, ഇഷാൻ പണ്ഡിത, സന്ദീപ് സിങ്, തുടങ്ങിയ താരങ്ങൾക്കാണ് ബ്ലാസ്റ്റേഴ്സിൽ 2025 വരെ കരാറുള്ളത്.

2025 വരെ കരാറുള്ള താരങ്ങൾക്ക് ഓഫർ നൽകി ഇവർ കരാർ പുതുക്കാൻ തയാറായില്ലെങ്കിൽ അവരെ ഈ ട്രാൻസ്‌ഫർ വിപണിയിൽ തന്നെ വിൽക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ പ്ലാൻ. കരാർ പുതുക്കാൻ തയ്യാറാവാത്ത താരങ്ങളെ ഇപ്പോൾ വിറ്റഴിച്ചാൽ ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ ഫീ നേടാം. അതല്ലെങ്കിൽ അടുത്ത സീസൺ അവസാനം അവർ ഫ്രീ ഏജന്റായി മാറിക്കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ ഫീ നഷ്ടമാവും.കരാർ പുതുക്കാത്ത താരങ്ങൾക്ക് പകരം മികച്ച താരങ്ങളെ ട്രാൻസ്ഫർ വിൻഡോയിൽ എത്തിക്കാനായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ പ്ലാൻ.

ALSO READ: ബ്ലാസ്റ്റേഴ്സിന്റെ നെക്സ്റ്റ് ബിഗ് തിങ്ക്; കളത്തിൽ വിസ്മയിപ്പിച്ച് ബ്ലാസ്റ്റേഴ്സിന്റെ വണ്ടർ കിഡ്

ALSO READ; ബ്ലാസ്റ്റേഴ്സിനായി വീണ്ടും പന്ത് തട്ടണം; ആഗ്രഹം പങ്ക് വെച്ച് മുൻ താരം

ALSO READ: കരിയറിൽ ഇതാദ്യം; ബ്ലാസ്റ്റേഴ്സിൽ നാണംകെട്ട് യുവതാരം

ഇനി കളി മാറും മുംബൈ സിറ്റിയുടെ ഏജൻസിയെ നിയമിച്ച് ബ്ലാസ്റ്റേഴ്സ്🔥💥

റിലീസ് ക്ലോസ് തന്നെ വരുന്നത് 2 കോടി; ഐഎസ്എലിൽ മറ്റൊരു വമ്പൻ ട്രാൻസ്ഫറിന് സാധ്യത തെള്ളിയുന്നു…