in , , ,

LOVELOVE OMGOMG CryCry AngryAngry LOLLOL

നിങ്ങളിത് കണ്ടില്ലേ, നിങ്ങൾ ഉറങ്ങുകയാണോ?; ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് തോമസ് ആശാൻ

കഴിഞ്ഞ ദിവസം നടന്ന ബഹുസാഹേബ് ബണ്ടോദ്ക്കർ ട്രോഫിയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീം ടെമ്പോ സ്പോർട്ടിങ് ക്ലബിനോട് സമനില നേടിയിരുന്നു. ഇരുവരും ഓരോ ഗോൾ വീതമാണ് മല്സരത്തില് നേടിയത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത് അരിത്ര ദാസാണ്.

കഴിഞ്ഞ ദിവസം നടന്ന ബഹുസാഹേബ് ബണ്ടോദ്ക്കർ ട്രോഫിയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീം ടെമ്പോ സ്പോർട്ടിങ് ക്ലബിനോട് സമനില നേടിയിരുന്നു. ഇരുവരും ഓരോ ഗോൾ വീതമാണ് മല്സരത്തില് നേടിയത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത് അരിത്ര ദാസാണ്.

എന്നാൽ അരിത്ര ദാസ് നേടിയ ഈ കിടിലൻ ഗോൾ മികച്ചൊരു ടീം പ്ലെയിങിന്റെ ഭാഗമായി പിറന്ന ഗോളാണ്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് നേടിയ ഈ ഗോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കൊന്നും വിധേയമായിട്ടില്ല. വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടേണ്ടിയിരുന്ന ഗോളായിരുന്നു അത്.

ആരാധകർ വലിയ രീതിയിൽ ആ ഗോളിനെ ചർച്ച ചെയ്യാത്തതോടെ ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിന്റെ പരിശീലകൻ തോമസ് ചോർസ് ഈ ഗോൾ വീഡിയോ തന്റെ എക്സ് അക്കൗണ്ടിൽ പങ്ക് വെയ്ക്കുകയും യെല്ലോ ഫാൻസ്‌, നിങ്ങൾ ഉറങ്ങുകയാണോ? എന്ന ചോദ്യവും ആദ്ദേഹം ചോദിക്കുന്നു.

ഡച്ചുകാരനായ തോമസ് ചോർസ് കഴിഞ്ഞ കുറച്ച് സീസണുകളായിലായി ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിനെ പരിശീലിപ്പിക്കുന്ന വ്യക്തിയാണ്. നിലവിൽ ബ്ലാസ്റ്റേഴ്‌സ് സീനിയർ സ്‌ക്വാഡിന്റെ ഫസ്റ്റ് ചോയിസ് ഗോൾ കീപ്പർ സച്ചിൻ സുരേഷ്, വിങ്ങർ ഐമൻ, അസ്ഹർ തുടങ്ങിയവർ തോമസ് ആശാന്റെ ശിക്ഷണത്തിൽ വളർന്ന താരങ്ങളാണ്.

തോമസ് ആശാന്റെ കീഴിൽ ബ്ലാസ്റ്റേഴ്സിന്റെ റിസർവ് സ്‌ക്വാഡ് മികച്ച പ്രകടനമാണ് നടത്തുന്നത്. ഇനിയും ആശാന്റെ കീഴിൽ മികച്ച പ്രതിഭകൾ വളർന്ന് വരുമെന്ന് പ്രതീക്ഷിക്കാം.

ALSO READ; ഉറപ്പിച്ചു; ഗോവൻ താരം കേരളാ ബ്ലാസ്റ്റേഴ്സിലേക്ക്

ALSO READ: ബ്ലാസ്റ്റേഴ്സിന്റെ നെക്സ്റ്റ് ബിഗ് തിങ്ക്; കളത്തിൽ വിസ്മയിപ്പിച്ച് ബ്ലാസ്റ്റേഴ്സിന്റെ വണ്ടർ കിഡ്

ALSO READ: ബ്ലാസ്റ്റേഴ്സിനായി വീണ്ടും പന്ത് തട്ടണം; ആഗ്രഹം പങ്ക് വെച്ച് മുൻ താരം

കേരള ബ്ലാസ്റ്റേഴ്‌സും ബാംഗ്ലൂരുവും കടന്ന് പ്രതിഭ തെളിയിക്കുവാൻ ലോബേരക്ക് കീഴിൽ സൂപ്പർ താരം😍🔥

ഇനി കളി മാറും മുംബൈ സിറ്റിയുടെ ഏജൻസിയെ നിയമിച്ച് ബ്ലാസ്റ്റേഴ്സ്🔥💥