in ,

LOVELOVE LOLLOL CryCry AngryAngry OMGOMG

കേരള ബ്ലാസ്റ്റേഴ്‌സും ബാംഗ്ലൂരുവും കടന്ന് പ്രതിഭ തെളിയിക്കുവാൻ ലോബേരക്ക് കീഴിൽ സൂപ്പർ താരം😍🔥

ഇന്ത്യൻ സൂപ്പർ ലീഗിലെ അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ട്രാൻസ്ഫർ നീക്കങ്ങൾ തകൃതിയായി മാർക്കറ്റിൽ നടന്നുകൊണ്ടിരിക്കുകയാണ്. നിരവധി താരങ്ങളുടെ കൈമാറ്റങ്ങളുടെ ട്രാൻസ്ഫർ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിലെ അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ട്രാൻസ്ഫർ നീക്കങ്ങൾ തകൃതിയായി മാർക്കറ്റിൽ നടന്നുകൊണ്ടിരിക്കുകയാണ്. നിരവധി താരങ്ങളുടെ കൈമാറ്റങ്ങളുടെ ട്രാൻസ്ഫർ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി കളിച്ചിരുന്ന ന്യൂഡൽഹി സ്വദേശിയായ 27 കാരനായ ഇന്ത്യൻ താരത്തിന് ബംഗളൂരു എഫ്സിയിൽ നിന്നും സ്വന്തമാക്കിയിരിക്കുകയാണ് നിലവിലെ സെമിഫൈനലിസ്റ്റുകളായ സെർജിയോ ലോബേരയുടെ ടീം.

ഇവാൻ വുകമനോവിചിനു കീഴിൽ മുൻ സീസണുകളിൽ ഒന്നിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി 11 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ രോഹിത് കുമാർ എന്ന മിഡ്ഫീൽഡർ താരത്തിനെയാണ് ബാംഗ്ലൂർ എഫ്സിയിൽ നിന്നും ഒഡീഷ സ്വന്തമാക്കുന്നത്.

ബാംഗ്ലൂർ എഫ് സി ജേഴ്സിയിൽ 28 ഓളം മത്സരങ്ങൾ കളിച്ചതിനുശേഷമാണ് ഇന്ത്യൻ ദേശീയ ടീം താരം കൂടിയായ രോഹിത് കുമാർ ഒഡിഷയിലേക്ക് കൂടുമാറുന്നത്. സെർജിയോ ലോബേരക്ക് കീഴിൽ തന്റെ മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്ന പ്രതീക്ഷയും താരത്തിനുണ്ട്.

ഇബ്രാഹിമോവിച്ച് മുതൽ കക്ക വരെ വമ്പന്മാർ കേരളത്തിൽ പന്ത് തട്ടാൻ വരുന്നു😍

നിങ്ങളിത് കണ്ടില്ലേ, നിങ്ങൾ ഉറങ്ങുകയാണോ?; ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് തോമസ് ആശാൻ