in , ,

ആ താരത്തെ ഞാൻ വേണ്ട രീതിയിൽ ഉപയോഗിച്ചില്ല; ഒടുവിൽ തുറന്ന് പറഞ്ഞ് ഗംഭീർ

നായകനായിരുന്ന കാലത്തെ തന്‍റെ ഏറ്റവും വലിയ ദു:ഖത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ഗംഭീർ ഇപ്പോൾ. സ്പോർട്സ് കീഡയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗംഭീർ തന്റെ ദുഖത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ എക്കാലത്തെയും മികച്ച നായകനാണ് ഗൗതം ഗംഭീർ. ഐപിഎല്ലിൽ അവർ നേടിയ രണ്ട് കിരീടങ്ങളും ഗംഭീറിന്റെ കീഴിലാണ്. 2011 മുതല്‍ 2017വരെ കൊല്‍ക്കത്തയെ 122 മത്സരങ്ങളില്‍ നയിച്ച ഗംഭീര്‍ 69 വിജയങ്ങളാണ് ടീമിന് സമ്മാനിച്ചത്.

ഇത്തവണ ഗംഭീർ മെന്ററായി തിരിച്ചെത്തിയതോടെ വീണ്ടും സ്വപ്നതുല്യമായ കുതിപ്പാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കാഴ്ച്ച വെയ്ക്കുന്നത്. 13 മത്സരങ്ങളില്‍ ഒമ്പത് ജയവുമായി 19 പോയിന്‍റ് സ്വന്തമാക്കിയ കൊല്‍ക്കത്ത പ്ലേ ഓഫില്‍ സീറ്റുറപ്പിച്ചു കഴിഞ്ഞു. എന്നാല്‍ നായകനായിരുന്ന കാലത്തെ തന്‍റെ ഏറ്റവും വലിയ ദു:ഖത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ഗംഭീർ ഇപ്പോൾ. സ്പോർട്സ് കീഡയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗംഭീർ തന്റെ ദുഖത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

നായകനെന്ന നിലയില്‍ സഹതാരങ്ങളുടെ കഴിവുകള്‍ തിരിച്ചറിയുകയും അവരെ മാച്ച് വിന്നർമാരായി വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്നതാണ് ഒരു മികച്ച ക്യാപ്റ്റന്‍റെ ലക്ഷണം. എന്നാല്‍ കൊല്‍ക്കത്തയിലെ എന്‍റെ ഏഴ് വര്‍ഷത്തെ ക്യാപ്റ്റന്‍സി കരിയറില്‍ എനിക്കുണ്ടായ ഏറ്റവും വലിയ ദു:ഖം കൊല്‍ക്കത്ത താരമായിരുന്ന സൂര്യകുമാര്‍ യാദവിനെ വേണ്ടരീതിയില്‍ ഉപയോഗിക്കാന്‍ എനിക്കോ എന്‍റെ ടീമിനോ കഴിഞ്ഞില്ലെന്നതാണെന്നാണ് ഗംഭീർ പറയുന്നത്.

മൂന്നാം നമ്പറില്‍ ഒരു കളിക്കാരനെ മാത്രമല്ലെ കളിപ്പിക്കാനാവു. ക്യാപ്റ്റനെന്ന നിലയില്‍ മറ്റ് 10 താരങ്ങളുടെ കാര്യങ്ങളും ഞാന്‍ നോക്കേണ്ടതുണ്ട്.സൂര്യകുമാറിനെ മൂന്നാം നമ്പറില്‍ കളിപ്പിച്ചിരുന്നെങ്കില്‍ കൂടുതല്‍ മികച്ച പ്രകടനം കാണാമായിരുന്നു. ഏഴാം നമ്പറിലും അവന്‍ മോശമായിരുന്നില്ല.ആറാമതോ ഏഴാമതോ ബാറ്റിംഗിനിറക്കിയാലും ഇനി പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചില്ലെങ്കിലും അവന്‍ അതെല്ലാം ഒരു ചിരിയോടെ മാത്രമെ നേരിട്ടിരുന്നുള്ളു.

നാലു വര്‍ഷം കൊല്‍ക്കത്തയില്‍ തുടര്‍ന്നശേഷം 2018ലാണ് സൂര്യകുമാര്‍ മുംബൈ ഇന്ത്യന്‍സിലെത്തിയത്.മുംബൈയില്‍ മൂന്നാം നമ്പറില്‍ അവസരം ലഭിച്ച സൂര്യക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല.

ALSO READ: ഗംഭീറുമല്ല, നെഹ്‌റയുമല്ല; ഇന്ത്യൻ ടീമിന്റെ പരിശീലകനാവുക മറ്റൊരാൾ; നിരാശയിൽ ആരാധകർ

ALSO READ: ഇഷനെയും അയ്യരിനെയും കരാറിൽ നിന്നും പുറത്താക്കിയത് ഞാനല്ല, അദ്ദേഹമാണ്; വെളിപ്പെടുത്തലുമായി ജയ് ഷാ

ALSO READ: ടോസിടൽ ചടങ്ങ് ഇനിയില്ല; പകരം പുതിയ രീതി; പരീക്ഷണത്തിനൊരുങ്ങി ബിസിസിഐ

ഓഗസ്റ്റിൽ മെസ്സി വെറും 26 ഗോളുകൾക്ക് പുറകിൽ; പക്ഷെ ഇപ്പോൾ മെസ്സിയെ ബഹുദൂരം പിന്നിലാക്കി റൊണാൾഡോ…

ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പരിശീലകൻ ഇംഗ്ലണ്ടിൽ നിന്നോ?; പുതിയ സൂചനകൾ പുറത്ത്