in

യുണൈറ്റഡിന്റെ തോൽവിക്ക് കാരണം ഓലേയുടെ തന്ത്രങ്ങൾ

Bruno and Ole

ഏറെ പ്രതീക്ഷയോടെ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധർ ഇന്നലെ കാത്തിരുന്നത് എന്നാൽ സംഭവിച്ചത് എല്ലാം അവരുടെ സ്വപ്നങ്ങൾക്ക് എതിരായിരുന്നു. ഭൂതകാല സ്‌മൃതികളിലേക്ക് യൂണൈറ്റസ് ആരാധകരെ തിരികെ നടത്തിയ ഒലെയുടെ തന്ത്രങ്ങൾ ഒന്നിന് പുറകെ ഒന്നായി പിഴക്കുകയായിരുന്നു.

അവസാന ഘട്ടങ്ങളിൽ ആഞ്ഞടിക്കുമെന്നു കരുതിയ ചെകുത്താൻ പട സമനിലക്ക് വേണ്ടി എന്ന വണ്ണം ആയിരുന്നു കളിച്ചത്.
ഷൂട്ട് ഔട്ടിലേക്ക് എത്തിക്കണം എന്ന തീരുമാനം ഉളളത് പോലെയൊരു മെല്ലപ്പോക്കു നയം ആയിരുന്നു അവർ സ്വീകരിച്ചത്. അത് ഒരു ആത്മഹത്യാ പരമായ നീക്കം ആയിരുന്നു.

ഒരിക്കലും ഇന്നത്തെ തോൽവിക്ക് ആരാധകരെ കുറ്റം പറയാൻ കഴിയില്ല. ഒലെ വരുത്തിയ സമീപനങ്ങൾ ആണ് ചെകുത്തന്മാരുടെ കിരീടധാരണം തട്ടിത്തെറിപ്പിച്ചത്. സീസണിൽ ഉടനീളം ഇടത് വിങ്ങിൽ നന്നായി കളിച്ച പോൾ പോഗ്ബയെ മധ്യനിരയിലേക്ക് ഇറക്കിയ ഇടത്ത് നിന്നുക തുടങ്ങി ഓലേയുടെ അബദ്ധങ്ങൾ. അബദ്ധം എന്നതിനേക്കാൾ അദ്ദേഹത്തിന്റെ തന്ത്രങ്ങൾ പിഴക്കുകയായിരിന്നു എന്ന് പറയുന്നത് ആയിരിക്കും കൂടുതൽ ശരി.

പ്രതിഷേധത്തിന്റെ അഗ്നിയിൽ യുണൈറ്റഡ് സ്വയം എരിഞ്ഞു വീണു.
പ്രതിഷേധത്തിന്റെ അഗ്നിയിൽ യുണൈറ്റഡ് സ്വയം എരിഞ്ഞു വീണു.

സീസണിൽ മുഴുവനും മിഡ് ഫീൽഡിൽ കളിച്ചു തെളിഞ്ഞ ഫ്രഡിനെ ബെഞ്ചിൽ ഇരുത്തിയത്തിന് ഒലെ മറുപടി പറയേണ്ടി വരും. ഇടത് വിങ്ങിലേക്ക് കേറ്റിക്കളിപ്പിച്ച റാഷ്ഫോഡിനും അവിടെ ചലനം ഉണ്ടാക്കാൻ കഴിഞ്ഞില്ല.

ചെകുത്താന്മാരുടെ സഹജമായ അവസാന നിമിഷങ്ങളിലെ ആക്രമണ ത്വരക്ക് കൂച്ചു വിലങ്ങിടാൻ ഒലെ എടുത്ത തീരുമാനം അക്ഷരാർഥത്തിൽ ചെകുത്താന്മാരെ പിന്നിൽ നിന്ന് കുത്തുന്നതിന് തുല്യം ആയിരുന്നു.

ആരെ ആയിരുന്നു അവർ ഭയപ്പെടുന്നത്?
ഇവിടെ ആകെക്കൂടി പരീക്ഷിക്കാനുണ്ടായിരുന്നത് ഒലെ എന്ന കോച്ച് ന്റെ ട്രോഫി വിന്നിങ് കേപ്പബിലിറ്റിയും ടീമിന്റെ മെന്റാലിറ്റി ൽയും ആയിരുന്നു. രണ്ടിനും വട്ടപ്പൂജ്യം ആയിരിക്കും സ്കോർ

98 മിനിറ്റ്‌ വരെ ഒരു സബ്സ്റ്റിടൂഷൻ പോലും നടത്താൻ തയ്യാറാകാതെ ഇരുന്നത് ടീമിന്റെ എനർജി ലെവലിനെ പോലും ബാധിച്ചു. 90 മിനിറ്റിനു ശേഷവും തുടരെ ആക്രമണം നടത്താൻ ഒരു മടിയും കൂടാതെ ശ്രമിച്ചു കൊണ്ടിരുന്ന യുണൈറ്റഡ് ആക്രമണ നിരയോട് പെനാൽറ്റി ഷൂട്ട് ഔട്ടിന് വേണ്ടി കളിക്കാൻ പറഞ്ഞത് കൊടും പാതകം ആയിരുന്നു.

എന്തിനെ ആയിരുന്നു യൂണൈറ്റഡ് ഭയപ്പെട്ടത്? വിയ്യാറയാൽ പെനാൽറ്റി ഷൂട്ട്ഔട്ട് നു വേണ്ടി കളിക്കുന്നത് മനസ്സിലാകും യുണൈറ്റഡ് അത് ചെയ്തത് ന്റെ പിന്നിലെ ചേതോവികാരം മനസ്സിലാകുന്നില്ല .സോഷ്യൽ മീഡിയയിൽ ഒരുപാട് സ്ഥലങ്ങളിൽ ഡിഗിയക്ക് പ്രതിഷേധം കാണുന്നുണ്ട് . എന്നാൽ ശരിക്കും അതിന്റെ ആവശ്യം ഉണ്ടോ?

അയാളിലേക്ക് എത്തുന്നതിനു മുന്നേ മത്സരം അവസാനിപ്പിക്കാനുള്ള കെൽപ്പും അവസരവും യുണൈറ്റഡിനും ഒലെക്കും ഉണ്ടായിരുന്നു. പെനാൽറ്റി ഷൂട്ട് ഔട്ടുകളിൽ എന്നും ദുരന്തമായിട്ടുള്ള പിൻവലിച്ച് കരിയറിൽ നേരിട്ട 19 പെനാൾട്ടിയിൽ എട്ടും സേവ് ചെയ്ത ചരിത്രമുള്ള ഡീൻ ഹെൻഡേഴ്സൺ എന്ന ഗോൾ കീപ്പറേ എന്തുകൊണ്ട് ഒലെ കളിപ്പിച്ചില്ല.

നേരിട്ട 11 പെനാൽറ്റി കിക്കുകളിൽ ഒന്നു പോലും തടയാനാകാതെ ഒടുവിൽ താൻ സ്വയം അടിച്ച പെനാൽറ്റി പാഴാക്കുകയും ചെയ്ത് ഗിയ ദുരന്ത2 നായകൻ ആകുമ്പോൾ, കുറ്റപ്പെടുത്തലുകൾ ഏറ്റു വാങ്ങുമ്പോൾ അതിന് കൂടി ഒലെ മറുപടി പറയേണ്ടി വരും.

ഈ തോൽവിയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ താഴെയുള്ള കമെന്റ് ബോക്സിൽ നിക്ഷേപിക്കൂ….

CONTENT SUMMARY: Oles tactical error beats Manchester United

കാതോർത്തിരിക്കാം ചെകുത്തന്മാരുടെ ഉയിർത്തെഴുനേല്പിന്റെ കാഹളത്തിനായി

ഡിബാലയെ അത്ലറ്റികോ മാഡ്രിഡ് പൊക്കി ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ഫലം