in

കാതോർത്തിരിക്കാം ചെകുത്തന്മാരുടെ ഉയിർത്തെഴുനേല്പിന്റെ കാഹളത്തിനായി

ഗതകാല സ്മരണകളിൽ അഭിരമിക്കുന്ന ആരാധക വൃദ്ധങ്ങളെ ആവേശ കൊടുമുടിയിലേറ്റാൻ ഒലെയുടെ ചെകുത്താൻ പട.

ഏറെ നാളത്തെ കിരീട വരൾച്ചയ്ക്ക് അറുതിവരുത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പോളണ്ടിലെ ഡാൻസ്‌ക് സ്റ്റേഡിയത്തിൽ പന്തു തട്ടാൻ ഇറങ്ങുന്നു…

കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളം ചരിത്ര താളുകളിൽ തങ്ക ലിപികളിൽ എഴുതിവെച്ച പേരായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ആരധകരുടെ Red Devils ന്റേതു. കിരീടത്തിനും പോരാട്ടവീര്യത്തിനും ഒട്ടും കുറവില്ലായിരുന്നു ഭൂത കാല ചെകുത്താൻ പടക്ക്.

Sir മാറ്റ് ബുസ്‌ബി യുടെ ബുസ്‌ബി ബേബിസിൽ ഉൾപ്പെട്ട ബോബി ചാൾട്ടൺ അടക്കം പിന്നിട്ട വഴികളിലേക്ക് തിരിഞു നോക്കുമ്പോൾ പ്രതിഭാ ധാരാളിത്തം കൊണ്ടും പ്രകടനങ്ങളുടെ വിസ്മയം കൊണ്ടും കളം നിറഞ്ഞു ചങ്കിലെ ചോര വരേ ക്ലബ്ബിനായി നൽകിയ എറിക് കന്റോണ, റോയ് കീൻ,പോൽ സ്കോൾസ്, റയാൻ ഗിഗ്ഗ്‌സ്, ഗാരി നെവിൽ, റിയോ ഫെർഡിനാർഡ്, മൈക്കിൾ കാരിക്ക്, വെയ്ൻ റൂണി, ഡേവിഡ് ബെക്കാം,ക്രിസ്റ്റിനാണോ റൊണാൾഡോ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത താര പ്രതിഭകൾ അരങ്ങു വാണ ഓൾഡ് ട്രാഫൊർഡിന്റെ ചുകപ്പൻ മണ്ണിനു പക്ഷെ സമകാലിക ഫുടബോളിൽ കരുത്തു തെളിയിക്കാൻ പതിനെട്ടടവും പയറ്റേണ്ടി വന്നു.

ക്ലബ് കരിയറിലെ ഡെഡിക്കേഷനും പാഷനും കാത്തു സൂക്ഷിച്ച അവർ ഓരോരുത്തരും ഓരോ യുണൈറ്റഡ് ആരാധകന്റെയും ഇടനെഞ്ചിലാണ് കൂട് കൂട്ടിയത്. Sir അലക്സ് ഫെർഗുസൺ എന്ന പരിശീലക കളരിയിലെ അതികായന്റെ വിടചൊല്ലലിലൂടെ അനാഥമായ ചെകുത്താൻ പടക്ക് പുത്തൻ കരുത്തും ഊർജവുമാകുകയായിരുന്നു ഒലെ ഗുണ്ണാർ സോൽചെയർ എന്ന ആരാധകരുടെ സ്വന്തം ഒലെ.

പരിക്കേറ്റു കിടക്കുന്ന വേട്ട മൃഗത്തിന്റെ മുറിവുകൾ തുന്നിക്കെട്ടുന്നതുപോലെ ചെകുത്താൻ പടയുടെ പോരായ്മകൾ ഒന്നൊന്നായി അദ്ദേഹം ക്ഷമയോടെ കൈകാര്യം ചെയ്‌തു മുന്നോട്ടു നയിച്ചു. അക്ഷമരായി കാത്തു നിൽക്കുന്ന ആരാധകരുടെ അപ്രീതി പലപ്പോഴും പിടിച്ചു പറ്റിയിട്ടുണ്ടെങ്കിലും ഒലെ അപ്രാപ്യമെന്നു തോന്നുന്ന മത്സരങ്ങളിൽ പലതും യുണൈറ്റഡ് നെ വിജയത്തിലേക്ക് നയിച്ച് ഓൾഡ് ട്രാഫൊഡിൽ വിജയ കാഹളം രചിട്ടുണ്ട്

. PSG യെയും RB ലെയ്പ്‌സിഗ് നെയും ചാമ്പ്യൻസ് ലീഗ് ഗ്രൂപ് ഘട്ടത്തിൽ മലർത്തിയടിച്ചപ്പോൾ നാമത് നേരിട്ട് അനുഭവിച്ചതാണ്. ഏറ്റവുമൊടുവിൽ ടോട്ടൻഹാമിനെയും മാഞ്ചസ്റ്റർ സിറ്റിയെയും തറയിൽ ഒട്ടിച്ചു തങ്ങളുടെ പോരാട്ടവീര്യം ചോർന്നിട്ടില്ല എന്നും ആരാധക കൂട്ടായ്മക്ക് അദ്ദേഹം കാണിച്ചു കൊടുത്തു.

യൂറോപ്പ്യൻ ക്ലബ് കോംപെറ്റിഷൻ എടുത്തു നോക്കിയാൽ ചാമ്പ്യൻസ് ലീഗിനോളം വരില്ലെങ്കിലും ചരിത്ര താളുകളിൽ ഉറങ്ങിക്കിടക്കുന്ന ഗർജനകളെ തട്ടിയുണർത്താൻ ഒലെ ക്കും സംഘത്തിനും ഇന്നു വിയ്യാറലിനെതിരെ വിജയത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കാൻ കൂടി പറ്റില്ല.

2017 ഇൽ അയാക്സിനെ സ്റ്റോക്ക്ഹോം സ്റ്റേഡിയത്തിൽ മലയർത്തിയടിച്ചു ആദ്യ യൂറോപ്പ ലീഗ് കിരീടത്തിൽ മുത്തമിട്ട ഹോസെ മൊറീഞ്ഞോയുടെ സംഘത്തിന്റെ ചരിത്ര പുസ്തകവും ഒലെയുടെ അനുകൂല ഘടകമാണ്.

അവർക്കിത് വെറും ട്രോഫിക്ക് വേണ്ടിയുള്ള പോരാട്ടം മാത്രമായിരിക്കും പക്ഷെ യൂണൈറ്റഡിണിത് ചരിത്രത്തോടുള്ള പടവെട്ടാന്

കാത്തിരുക്കാം ചെകുത്താൻ പട യൂറോപ്പ ലീഗ് കിരീടത്തിൽ ചുംബിക്കുന്ന അസുലഭ മുഹൂർത്തതിനായി.

CONTENT SUMMARY; Waiting Revival of anchester United

അടിയന്തര പ്രശ്നത്തിന് സ്പാനിഷ് ഒറ്റമൂലിയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്

യുണൈറ്റഡിന്റെ തോൽവിക്ക് കാരണം ഓലേയുടെ തന്ത്രങ്ങൾ