കരുത്തനായ ഒരു സെന്റർ ബാക്കിന്റെ അഭാവം ആണ് ഇംഗ്ളീഷ് പ്രീമിയർ ലീഗ് വമ്പന്മാർ ആയ മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന്. ആ പ്രശനത്തിന് പരിഹാരം കാണാൻ അവർ ദീർഘകാലമായി ചില ശ്രമങ്ങൾ തുടങ്ങിയിരുന്നു എങ്കിലും ഒന്നും ഫലവത്തായിരുന്നില്ല.
ഇപ്പോൾ അതിനുള്ള പരിഹാരമെന്നവണ്ണം വില്ലറയലിന്റെ സ്പാനിഷ് സെന്റർ ബാക്ക് പാവു ഫ്രാൻസസിസ്കോ ടോറസിനെ ടീമിൽ എത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. അടിയന്തര പ്രശ്നത്തിന് ഒറ്റമൂലി എന്ന നിലയിൽ ആണ് സ്പാനിഷ് താരത്തിനെ പരിഗണിക്കുന്നത്.
നിലവിൽ വില്ലറയലിൽ നിന്ന് ലോണിൽ മലാഗയിൽ കളിക്കുന്ന ടോറസിനെ റിലീസ് ക്ലോസ് ആയ ഏകദേശം 50 മില്യൺ യുറോക്കാണ് യുണൈറ്റഡ് ടീമിലെത്തിക്കാൻ ഒരുങ്ങുന്നത്. ഈ സീസണിൽ താരതമ്യേന മികച്ച പ്രകടനംനടത്തിയ യൂണൈറ്റഡിന്റെ കയ്യിൽ ആവിശ്യത്തിന് ഫണ്ടും ഉണ്ട്. ആരാധകർ പ്രതിഷേധവുമായി ഗ്രൗണ്ടിൽ ഇറങ്ങിയ സ്ഥിതിക്ക് അടിയന്തര പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മാനേജ്‌മെന്റ് നിർബന്ധിതമായിക്കഴിഞ്ഞു.
ഡിഫെൻസിവ് പ്രശ്നങ്ങൾ അലട്ടുന്ന ചെകുത്താൻമാർക്ക് ഇളകിയാടുന്ന പ്രതിരോധം ഉറപ്പിക്കുക എന്നത് അടിയന്തര പ്രാധാന്യമുള്ള വിഷയം തന്നെയാണ്. കഴിഞ്ഞ കുറച്ചു കാലമായി ക്രമാനുഗതമായി പുരോഗതിലേക്ക് നീങ്ങുന്ന യൂണൈറ്റഡ് ഓൾഡ് ഗ്ലോറിയിലേക്ക് ഉള്ള തിരിച്ചു വരവിന്റെ പാതയിലാണ് എന്നാണ് കരുതപ്പെടുന്നത്. ഇതൊരു വിജയസൈനിങ് ആവട്ടെ എന്ന് പ്രത്യാശിക്കാം.
ഈ സൈനിങ് നടന്നാൽ അത് യൂണൈറ്റഡിന് എത്ര മാത്രം പ്രയോജനപ്രദമായിരിക്കും അത്?
നിങ്ങളുടെ അഭിപ്രായംകമെന്റ് ചെയ്യൂ…
കമെന്റ് സെക്ഷൻ താഴെ ഉണ്ട്.
CONTENT SUMMARY; Pau Francisco Torres to Manchester United