in ,

LOVELOVE

ഡിബാലയെ അത്ലറ്റികോ മാഡ്രിഡ് പൊക്കി ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ഫലം

ഇറ്റാലിയൻ ക്ലബ്ബ് യുവന്റസിന്റെ അർജന്റീനൻ യുവ താരം പൗലോ ഡീബാലയെ സ്പാനിഷ് ക്ലബ്ബ് അത്ലറ്റികോ മാഡ്രിഡ് റാഞ്ചി. മെസ്സിയുടെ പിൻഗാമി എന്ന പേരിൽ ഏറെ ആഘോഷിക്കപ്പെട്ട താരം ആയിരുന്നു ഡിബാല. ഇറ്റാലിയൻ ക്ലബ്ബ് യുവന്റസിന്റെ പ്രധാന താരം ആയിരുന്നു ഈ അർജന്റീനൻ യുവ താരം.

എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിലേക്ക് വന്ന ശേഷം ഡിബാലക്ക് പഴയ പരിഗണന ലഭിക്കുന്നില്ല എന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2022 വരെ ആയിരുന്നു യുവയുമായി താരത്തിന്റെ കരാർ എന്നാൽ കഴിഞ്ഞ കുറെ കാലങ്ങൾ ആയി തുടർച്ചയായി വേട്ടയാടുന്ന ആരോഗ്യ പ്രശ്നങ്ങൾ മൂലം താരത്തിന് എല്ലായ്പ്പോഴും ടീമിൽ കളിക്കാൻ പോലും കഴിയുന്നില്ല.

യുവന്റസിൽ നിന്നു താരം മാഡ്രിഡിലേക്ക് പോകണം എന്ന് ഡിബാലയെ മുൻ ടീമിന്റെ പ്രസിഡന്റ് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.

ഡിബാല മുമ്പ് കളിച്ചിരുന്ന ഇറ്റാലിയൻ ക്ലബായ പാലർമോയുടെ മുൻ പ്രസിഡന്റായ മൗറിസിയോ സാംപറിനി ആയിരുന്നു ഇത്തരത്തിൽ ഒരു അഭിപ്രായ പ്രകടനം നടത്തിയത്. താരം യുവന്റസിൽ. ഇന്ന് മാഡ്രിഡിലേക്ക് ചേക്കേണം എന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്.

പലരും അംഗീകരിക്കാൻ മടിക്കുന്നുണ്ട് എങ്കിൽ പോലും പിർലോ പരിശീലകനായതിനു ശേഷം ഡിബാലക്ക് യുവന്റസിൽ അവസരങ്ങൾ കുറഞ്ഞിട്ടുണ്ടെന്നത് സത്യമാണ്. ഈ സീസണിൽ യുവന്റസിൽ സ്ഥിരസാന്നിധ്യമാവാൻ കഴിഞ്ഞിട്ടില്ലാത്ത ഡിബാലയെ റയൽ മാഡ്രിഡ്, ബാഴ്‌സലോണ, മാഞ്ചസ്റ്റർ യുണൈറ്റഡ്, പിഎസ്‌ജി എന്നീ ടീമുകളുമായി ചേർത്ത് വ്യാപകമായി റൂമറുകൾ പരന്നിരുന്നു

അലറ്റിക്കോ മാഡ്രിഡ് ഒരു ട്വീറ്റിൽ കൂടി ഡിബാലയെ തങ്ങൾ റാഞ്ചി എന്നതിന് ഏതാണ്ട് വ്യക്തമായ സൂചന നൽകിയിരിക്കുകയാണ്. ഏത് ഡീൽ വഴിയാണ് താരം അത്ലറ്റികോയിൽ എത്തുന്നത് എന്നു കൂടി ഇനി വ്യക്തമാക്കാൻ ഉണ്ട്. ഒരു സ്വാപ്പ് ഡീൽ ആണെന്ന് സൂചനകൾ ഉണ്ട്. അർജന്റീന പരിശീലകൻ ഡിയാഗോ സിമിയോണിയുടെ കീഴിൽ താരത്തിന് കൂടുതൽ ശോഭിക്കാൻ കഴിയും എന്നാണ് കരുതുന്നത്.

ഈ ഡീൽ ആർക്ക് ആയിരിക്കും കൂടുതൽ പ്രയോജനം ചെയ്യുക?
നിങ്ങളുടെ അഭിപ്രായം താഴെ കമെന്റ് ചെയ്യൂ….

CONTENT SUMMARY; Paulo Dybala to Atletico Madrid

യുണൈറ്റഡിന്റെ തോൽവിക്ക് കാരണം ഓലേയുടെ തന്ത്രങ്ങൾ

സിദാൻ റയലിന്റെ പടിയിറങ്ങുന്നു പകരം മൂന്നു പേർ പരിഗണനയിൽ