in ,

സിദാൻ റയലിന്റെ പടിയിറങ്ങുന്നു പകരം മൂന്നു പേർ പരിഗണനയിൽ

റയൽ മാഡ്രിഡിന്റെ എല്ലാക്കാലത്തും മികച്ച പരിശീലകനും താരവും ഒക്കെ ആയ സിനദീൻ സിദാൻ രണ്ടാം തവണയും സ്വന്തം താല്പര്യ പ്രകാരം ടീം വിട്ടു പോകുന്നു. ഇത് രണ്ടാം തവണയാണ് സിദാൻ സ്വന്തം താൽപ്പര്യം അനുസരിച്ച് വിട്ടു നിൽക്കുന്നത്. സിദാൻ പരിശീലകനായി വന്ന ആദ്യ വരവിൽ തന്നെ മൂന്ന് തവണ ചാമ്പ്യൻസ് ലീഗ് കിരീടം ഉയരത്തി ചരിത്രം കുറിച്ച താരം ആണ് അൾജീരിയൻ കണ്ണുകൾ ഉള്ള ഈ ഫ്രഞ്ചു ചാണക്യൻ.

എന്നാൽ ഈ തവണ സിദാൻ പടിയിറങ്ങുന്നത് നേട്ടത്തിന്റെ ഔന്നത്യത്തിൽ നിന്നും അല്ല. ചാമ്പ്യൻസ് ലീഗ് നേരത്തെ കൈവിട്ട റയലിന് ഇക്കുറി ലാലിഗ കിരീടവും കൈക്കലാക്കാൻ ആകില്ല. അത് കൊണ്ട് തന്നെ നിലവിലെ സാഹചര്യത്തിൽ സിദാൻ ഒട്ടും തൃപ്തനല്ല. അതിനാൽ രണ്ടാം തവണയും സിദാൻ റയൽ മാഡ്രിഡിന്റെ രാജ കൊട്ടാരം വിട്ടിറങ്ങുന്നു.

ഇക്കുറി സിദാനെ പിടിച്ചു നിർത്താൻ സാധ്യമായ എല്ലാ വഴികളും റയൽ മാഡ്രിഡ് പ്രസിഡന്റ് ശ്രമിച്ചു നോക്കി പക്ഷെ നിരാശ തന്നെയാണ് ഫലം. താൻ വർഷങ്ങളായി കയ്യടക്കി വച്ചിരുന്ന ട്രാൻസ്ഫർ കാര്യങ്ങളിൽ പൂർണ സ്വന്തത്ര അധികാരം നൽകാം എന്ന വാഗ്‌ദാനം പോലും സിദാനെ പിടിച്ചു നിർത്താൻ പര്യാപ്തമായിരുന്നില്ല.

പിന്നീട് പെരസ് പയറ്റി നോക്കിയ അടുത്ത അടവ് ആണ് പരിശീലകനായില്ലെങ്കിലും വേറെ ഏതെങ്കിലും ചുമതലയിൽ സിദാൻനെ പിടിച്ചു നിർത്താൻ ഉള്ള ശ്രമം.
സ്ക്വാഡിന്റെ പുനർനിർമ്മാണത്തിൽ തുടരാനും സഹായിക്കാനും സിദാനെ ഫുൾ പവർ (സമ്പൂർണ അധികാരം)ഉള്ള ഒരു ചുമതല ഏൽപ്പിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു.

നിലവിൽ ഇതിനോട് ഒന്നും തന്നെ സിദാൻ അനുകൂലമായി പ്രതികരിച്ചിട്ടില്ല. സിദാന് പകരക്കാരായി പ്രധാനമായും 3 പേരെ ആണ് റയൽ മാഡ്രിഡ് പരിശീലക സ്ഥാനത്തേക്ക് ഉന്നം വയ്ക്കുന്നത്. നേരത്തെ മുതൽ മുഴങ്ങി കേൾക്കുന്ന പേരു സിദാന് ഒപ്പം തന്നെ തലയെടുപ്പുള്ള അതേ പാത പിന്തുടരുന്ന ആളെന്ന നിലയിൽ റയൽ മാഡ്രിഡ് ഇതിഹാസം റൗൾസിന്റെ പേരായിരുന്നു. സിദാന് പകരം നിക്കാൻ നിലവിൽ റൗൾസ് ആണ് മികച്ചവൻ എന്നു എല്ലാവർക്കും അറിയുന്നതും ആണ്.

എന്നാൽ പൊടുന്നനെ ഇന്റർ മിലാൻ പരിശീലക സ്ഥാനം അന്റോണിയോ കോന്റെ ഉപേക്ഷിച്ചത് സ്ഥിതിഗതികൾ തകിടം മറിച്ചു. കൊണ്ടേയെ പോലെ വലിയ ടീമുകളെ പരിശീലിച്ചു വിജയിച്ചു തെളിയിച്ച താരം ഉള്ളപ്പോൾ ഗാലക്റ്റിക്കോസ് പാത പിന്തുടർന്ന് റൗൾസിലേക്ക് പോകാണമോ എന്നാണ് റയലിന്റെ ഇപ്പോഴത്തെ ആശങ്ക.

പിന്നീട്‌ റയൽ പരിഗണിക്കുന്ന മറ്റൊരു പരിശീലകൻ മുൻ യുവന്റസ് പരിശീലകൻ മസ്സിമിലിയാനോ അലെഗ്രിയെ ആണ്. യുവന്റസിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കിരീടത്തിന് അടുത്തേക്ക് വരെ എത്തിച്ച പരിശീലകൻ ആണ് അദ്ദേഹം. അതേ സമയം യുവന്റസ് പരിശീലകൻ ആന്ദ്രേ പിർലോ സ്ഥാനമൊഴിയുകയാണെങ്കിൽ സിദാൻ യുവന്റസ് പരിശീലകൻ ആകുമെന്നും വാർത്തകൾ വരുന്നുണ്ട്.

പരിശീലകനായി ആരു വരുന്നത് ആകും റയൽ മാഡ്രിഡിന് നല്ലത് നിങ്ങളുടെ അഭിപ്രയം കമെന്റ് ചെയ്യൂ….

CONTENT SUMMARY; Zinedine Zidane to leave Real Madrid, Allegri, Conte and Raul in mix for job

ഡിബാലയെ അത്ലറ്റികോ മാഡ്രിഡ് പൊക്കി ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ഫലം

പകരം വെക്കാനില്ലാത്ത ഇതിഹാസം ധോണി, ഇന്ത്യ കണ്ട സ്വപ്നങ്ങൾ യാഥാർഥ്യമാക്കുവാൻ പിറന്ന കരുത്തിന്റെ കാവ്യം