in ,

പകരം വെക്കാനില്ലാത്ത ഇതിഹാസം ധോണി, ഇന്ത്യ കണ്ട സ്വപ്നങ്ങൾ യാഥാർഥ്യമാക്കുവാൻ പിറന്ന കരുത്തിന്റെ കാവ്യം

MS Dhoni

ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ എക്കാലത്തെയും മികച്ച താരമാര്? സച്ചിനെന്നായിരിക്കാം നിങളില്‍ പലരുടേയും ഉത്തരം. പക്ഷേ അവിടെ ധോനിയെന്ന് ഉത്തരമെഴുതിയാല്‍ അതൊരിക്കലും തെറ്റെന്ന് പറയാനാകില്ല.

അതി സുന്ദരമായതൊന്നും കൈയിലില്ലെങ്കിലും , പൊരുതാനുറച്ച മനസ്സുമായി മുടി നീട്ടി വളര്‍ത്തിയ ഒരു ആവറേജ് കീപ്പര്‍ ,മനോഹാരിതമായ ഇന്ത്യന്‍ ബാറ്റിങ് ശൈലിക്കിടെ ശാരിരികതയുടെ ബലത്തിലെന്ന് തോന്നിച്ചൊരു ബാറ്റിങ് ശൈലിയില്‍ വീശിയടിക്കുന്ന ഒരു കളിക്കാരന്‍…
‘പാവങളുടെ ഗിൽക്രിസ്റ്റ്” എന്ന് ഇന്ത്യക്കാർ ആയാളെ വിളിച്ചു…

കാലങള്‍ കടന്നു പോയി…
ആ റാഞ്ചിക്കാരന്റെ കരിയറും..
അയാളിന്ത്യന്‍ ക്യാപ്റ്റനായി…
ലോകകപ്പുകള്‍ നേടിയ ക്യാപ്റ്റനായി…
ഗില്‍ക്രസ്റ്റിനൊപ്പമോ അതിലേറെയോ അയാള്‍ വാഴ്ത്തപെട്ടു…
എക്കാലത്തെയും മികച്ച ക്രിക്കറ്ററുകളിലൊരാളായി….
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായി അറിയപെട്ടു.

പക്ഷേ ധോണി അദ്ഭുതപെടുത്തിയതവിടെയല്ല…
ലോക ക്രിക്കറ്റിലെ , അല്ല ലോക കായിക രംഗത്തെ തന്നെ എക്കാലത്തെയും പുരോഗതി പ്രാപിച്ച താരമെന്ന് ഞാനയാളെ വിശേക്ഷിപ്പാക്കും…
ഒരിക്കല്‍ സ്റ്റംബിങ് വേഗതക്കപ്പുറം ആവറേജ് കീപ്പറെന്ന് തോന്നിച്ചവന്‍, എക്കാലത്തെയും മികച്ച കീപ്പര്‍ മാരിലൊരാളായി…. അസുന്ദരതയില്‍ നിന്ന് സുന്ദര ഷോട്ടുകള്‍ അയാള്‍ കളിക്കാന്‍ തുടങ്ങി… വെറുമൊരാഞ്ഞടി കാരനില്‍ നിന്ന് ടീമിന്റെ നങ്കൂരമായി…

ഗില്‍ക്രൈസ്റ്റിന്റെ പ്രതിഭയോ , ഹീലിയുടെ ഫ്ളകസിബളിറ്റിയോ ഒന്നും നിങള്‍ ധോണിയില്‍ കണ്ടെന്ന് വരില്ല…
പക്ഷേ പ്രായോഗികതയിലവരെകാളൊക്കെ ധോണിയെന്ന റാഞ്ചികാരന്‍ എത്രയോ മുകളിലായിരുന്നു…

തന്റെ അവസാനകാലത്ത് ഗില്ലിയുടെ കൈകള്‍ ചോരാന്‍ തുടങ്ങിയെങ്കില്‍ ധോണി പതിന്മടങ് ശക്തനാവുകയായിരുന്നു…
പ്രായം ചിലപ്പോഴെല്ലാം ബാറ്റിങിനെ ബാധിച്ചുവോയെന്ന് സംശയിക്കുമ്പോള്‍ മാന്ത്രിക ഇന്നിങ്സുകളിന്നും ആ സംശയത്തെ ഓടിയൊളിപ്പിക്കാറുണ്ട്…

ഒന്നോര്‍ത്തു നോക്കു 50 തിലധികം ആവറേജിലാണയാള്‍ പതിനായിരം കടന്നത്. ഏറ്റവും കുറവു പന്തുകളില്‍ ആ നേട്ടം കൈവരിച്ചയാള്‍…
സച്ചിന് പോലും സാധിക്കാത്ത നേട്ടങള്‍….

ഗില്‍ക്രിസ്റ്റിനെ മോഹിച്ച ഒരു ജനതതിയുടെ കളി സ്വപ്നങളില്‍ കുളിര്‍ മഴയായി വന്നയാളാണ് ധോണി…
പരിഹാസങളാല്‍ നമ്മളയാളെ മൂടാറുണ്ട്…. നാളെകളില്‍ നമുക്ക് മുന്നില്‍ ധോനിയെന്ന പ്രതിഭാസം ഇല്ലാതാവുന്ന കാലത്ത്, അത്തരം ഒരാള്‍ക്കായി തലമുറകള്‍ കാത്തിരിക്കുമ്പോള്‍ നമുക്ക് മനസ്സിലാകും അയാളാരെന്ന്…
നിങള്‍ക്ക് സച്ചിന് പകരക്കാരനെ കണ്ടെത്താം, ദ്രാവിഡിന്, സെവാഗിന്, കുംബളെക്ക്…
പക്ഷേ മറ്റൊരു ധോണി….അതത്ര എളുപ്പമല്ല….

CONTENT SUMMARY; Story of MS Dhoni Social CLUB

സിദാൻ റയലിന്റെ പടിയിറങ്ങുന്നു പകരം മൂന്നു പേർ പരിഗണനയിൽ

ഇനി പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കില്ലെന്നു ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ