കഴിഞ്ഞ കുറേ നാളായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെയുള്ളിൽ നീറിപ്പുകയുന്ന വിഷയം ആണ് ക്യാപ്റ്റൻ മിതാലിയും പരിശീലകൻ രമേശ് പവാറും തമ്മിൽ ഉള്ള തർക്കം. എന്നാൽ ആ പ്രശ്നം അവസാനിക്കുന്നതായി ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2018 ഇൽ മിതാലിയുമായുള്ള പ്രശ്നങ്ങൾ കാരണം പരിശീലകനായി നിയമിതനായി 4 മാസം കഴിഞ്ഞപ്പോൾ തന്നെ ബിസിസിഐക്ക് രമേശ് പവാറിനെ പരിശീലക സ്ഥാനത്തു നിന്നു മാറ്റേണ്ടി വന്നിരുന്നു. അദ്ദേഹം ഇപ്പോൾ വീണ്ടും കോച്ച് ആയപ്പോൾ മിതാലിയുമായി ഒത്തുചേർന്നു പോകുമോ എന്ന പേടിയിൽ ആയിരുന്നു ആരാധകർ.
എന്നാൽ ഇപ്പോൾ സാക്ഷാൽ മിതാലി തന്നെ ഇതിനെ കുറിച്ച് ഇപ്പോൾ പ്രതികരണം നടത്തിയിരിക്കുന്നു. പഴയത് ഒന്നും കാര്യമാക്കേണ്ട എന്നും, എനിക്കുറപ്പുണ്ട് അദ്ദേഹം എന്റെ കൂടെ തോളോട് തോൾ ചേർന്നു പ്രവർത്തിക്കുകയും ഞങ്ങൾക്ക് ഒരുമിച്ച് മികച്ച ഒരു ടീമിനെ വളർത്തിയെടുക്കാൻ കഴിയുമെന്നുമാണ് താൻ പ്രതീക്ഷിക്കുന്നത് എന്ന് മിതാലി പറഞ്ഞു.
പഴയത് ഒന്നും ഇനി ആവർത്തിക്കില്ല എന്നാണ് ഇപ്പോൾ ആരാധകരും ഉറച്ചു വിശ്വസിക്കുന്നത്. നിലവിൽ രമേശ് പവാർ ഇന്ത്യ വനിതാ ടീമിന്റെ കോച്ചും മിതാലി അതെ ടീമിന്റെ രണ്ട് ഫോമാറ്റിലെ ക്യാപ്റ്റനും ആണ് അത് കൊണ്ട് ഒരുമിച്ച് പ്രവർത്തിക്കും എന്ന് മിതാലി രാജ്
CONTENT SUMMARY; Past is Gone, We Will Steer the Ship Together’ – Mithali Raj on Working With Ramesh Powar