in

CryCry OMGOMG LOLLOL

ക്രിക്കറ്റ് ലോകത്തിനെ ഞെട്ടിച്ചു കൊണ്ട് ജോഫ്ര ആർച്ചർ ക്രിക്കറ്റ് ഉപേക്ഷിക്കുന്നു

ക്രിക്കറ്റ് ലോകത്തിനെ ഞെട്ടിച്ചു കൊണ്ട് മൂന്ന് ഫോമാറ്റുകളിലും ഇംഗ്ലണ്ടിന്റെ സൂപ്പർ ബോളർ ആയ ജോഫ്ര ആർച്ചർ ഉപേക്ഷിമെന്നു സൂചന നൽകി. കൈമുട്ടിലെ പരിക്ക് വഷളായി വരികയാണ്. ശസ്‌ത്രക്രിയ നടത്തിയിട്ടും ആ പരിക്ക് അദ്ദേഹത്തെ വിടാതെ പിന്തുടരുകയാണ്.

ഇംഗ്ളീഷ് ക്രിക്കറ്റ് സമീപ കാലത്ത് അവതരിപ്പിച്ച ഏറ്റവും വിനാശകാരിയായ പേസ് ബോളർ ആണ് ജോഫ്ര ആർച്ചാർ. തീ തുപ്പുന്ന പന്തുകളിലൂടെ ബാറ്റ്സ്മാനെ വിറപ്പിക്കുന്ന പന്തുകൾക്ക് കേമനാണ്. ചെറിയ റണ്ണപ്പുമായി വന്നു അപ്രതീക്ഷിതമായി മിന്നൽ വേഗത്തിൽ എറിയുന്ന ആർച്ചർ പല തവണ അപകടകരമായ പന്തുകൾ എറിഞ്ഞ് അപകടം വിതക്കാറുണ്ട്.

ഇത് കൊണ്ടൊക്കെ തന്നെ മലയാളി ക്രിക്കറ്റ് പ്രേമികൾ ആരാച്ചാർ എന്നു വരെ ആർച്ചർക്ക് ഇരട്ടപ്പേർ ഇട്ടിട്ടുണ്ട്. എന്നാൽ വളരെ സങ്കടകരമായ ഒരു വാർത്ത ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

അദ്ദേഹം ക്രിക്കറ്റിനോട് വിട പറഞ്ഞേക്കും എന്നാണ് ഒടുവിൽ പുറത്ത് വന്ന റിപ്പോർട്ട്. ഫിറ്റ്നസ് പ്രശ്നങ്ങൾ മൂലം ആണ് ഇത്തരം ഒരു കടുത്ത തീരുമാനത്തിലേക്ക് ജോഫ്ര ആർച്ചർ തിരിയുന്നത്.

കൈമുട്ടിൽ ഏറ്റ പരുക്ക് കാരണം , കഴിഞ്ഞ രണ്ട് വർഷത്തിനിടെ തന്റെ ടീമിനായി കുറെയേറെ മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായി. ആർച്ചറിന് കഴിഞ്ഞ വർഷം കൈമുട്ടിലെ പ്രശ്നം ഏറെ വഷളായിരുന്നു. അത് കാരണം അദ്ദേഹം ശസ്ത്രക്രിയകൾക്ക് വിധേയനായിരുന്നു.

.ഈ പരിക്കുമായി അധിക കാലം മുന്നോട്ട് പോകാൻ തനിക്ക് വയ്യ എന്നു പറഞ്ഞ ആർച്ചർ തനിക്ക് കുറച്ചു വർഷങ്ങളുടെ കൂടെ കരിയർ ബാക്കിയുണ്ട് എങ്കിലും കൈമുട്ടിലേ ഒഴിയാ ബാധ പോലെ പിന്തുടരുന്ന ഈ പരിക്ക് കാരണം തനിക്ക് ക്രിക്കറ്റിൽ നിന്ന് മടങ്ങിപ്പോകേണ്ടി വരുമെന്ന് ആർച്ചർ പറഞ്ഞു.

CONTENT SUMMARY; Jofra Archer made shoking announcement

ഇനി പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കില്ലെന്നു ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ

കരളിന്റെ പാതി പകുത്തു നൽകിയ കാനറിപ്പക്ഷി