in

കരളിന്റെ പാതി പകുത്തു നൽകിയ കാനറിപ്പക്ഷി

മെസ്സിക്കൊപ്പം പ്രണയിച്ച നീലയും ചുവപ്പുമണിഞ്ഞവന്‍….ഹൃദയം കൊണ്ട് കളിച്ചവനെന്ന് കളിയെ കനവിലാക്കിയ ഓരോ നിമിക്ഷവും നെഞ്ചിലെ പേന കൊണ്ട് വരച്ചെഴുതിയത് അയാളെ പറ്റിയാണ്…ഡാനി ആല്‍വസെന്ന കാനറി പക്ഷിയെ….”The man who revolutionised the full-back role”

കാര്‍ലോസും കഫുവും ലാമുമെല്ലാം ഫുള്‍ബാക്ക് റോളിനെ തങ്ങളുടെ ചരിത്രമായി വരച്ചു കൊണ്ട് കടന്ന് പോയപ്പോഴും അതിനിടയില്‍ അത്തരമൊരു റോളിനെ എക്കാലത്തെയും റെവല്യൂഷണറി റോളാക്കി മാറ്റിയെഴുതിയവനെന്ന് ഞാന്‍ വരച്ചിടുക ഗരുഡന്ന്റെ വേഗതയില്‍ മൈതാനത്ത് കുതിച്ച് പാഞ്ഞ ആ കാനറി പക്ഷിയെയാണ്….. മനസ്സ് കൊണ്ടയാള്‍ ആത്മാര്‍ത്ഥതയുടെ പ്രതിരൂപമായിരുന്നു…ക്യാന്‍സര്‍ വന്ന കൂട്ടുകാരാനായി കരള്‍ പകുത്തു കൊടുക്കാന്‍ തയ്യാറായി വന്ന ഹൃദയത്തിന്റെ ഉടമ…

കളിക്കളത്തിലും ബാഴ്സയെ അതിരറ്റു പ്രണയിച്ചിരുന്നു അയാള്‍…. ജോര്‍ഡി ആല്‍ബയില്‍ നിന്ന് പാസ്സ് സ്വീകരിച്ച് മനോഹാരിതയില്‍ മുങ്ങിയാടിയ ഗോളുകള്‍ മെസ്സി നേടുമ്പോള്‍ വലതു വശത്ത് ഒരു ശ്യൂന്യത അനുഭവപെടും…

എക്കാലത്തെയും മനോഹരമായ ഫുള്‍ബാക്ക് -സ്ട്രൈക്കര്‍ കൂട്ടുകെട്ടിനെ ഓര്‍ക്കുമ്പോള്‍ ഹ്രദയത്തില്‍ നിന്ന് പുറപെടുന്ന ശ്യൂന്യത… മെസ്സിയും ഡാനി ആല്‍വസും കളികളത്തില്‍ സൃഷ്ടിച്ചത് ‘ജെമേലോ’ യെന്ന് വിളിക്കാവുന്ന വിധം അന്തര്‍ധാരയോടെയായിരുന്നു…മെസ്സിയെന്ന കളിക്കാരന് ഏറ്റവുമധികം അസിസ്റ്റുകള്‍ സൃഷ്ടിച്ചതും ആല്‍വസ് തന്നെ…

”My story with Messi is very strange. Immediately, without knowing each other, we connected. I remember the first game, we were doing one-twos all the time. We knew exactly where the other one was,”

അസാധ്യമായ വേഗത്തില്‍ മുന്നോട്ട് കുതിച്ച ആല്‍വസ് അതേ വേഗതയോടെ തിരിച്ചിറങ്ങുമ്പോള്‍ ലോകത്തെ പ്രശസ്തരായ വിങ്ങര്‍മാര്‍ പതറി…വണ്‍ ടു വണ്ണില്‍ അസാധ്യനായിരുന്നു ആല്‍വസ്…. മെസ്സിയുമായി വണ്‍ ടു വണ്‍ കളിച്ച് അയാള്‍ ഒരു വിങ്ങ് ബാക്കിന് മിഡ്ഫീല്‍ഡറെന്ന റോള്‍ കൂടി നല്‍കുകയായിരുന്നു…..

എക്കാലത്തെയും ബാഴ്സയുടെ സുവര്‍ണ്ണ തലമുറയില്‍ പ്രഥമസ്ഥാനിയരിലൊരളായി ഡാനി മാറിയതത് കൊണ്ടാണ്….അധുനിക ഫുട്ബോളിലെ ഫുള്‍ ബാക്ക് പൊസിഷന്‍ അവിടെ നിര്‍വചിക്കപെടുകയായിരുന്നു…

”When we retire, people will ask: who was the greatest? Messi. And who gave him the passes? Dani. My name is there, whether people like it or not.” He also has a tattoo of tweety bird on his shin to prove that “the little guys in football rule too”

ഡാനി ഒരിക്കല്‍ പറഞ്ഞു… 21 ഗോളുകളും നൂറോളം അസിസ്റ്റുകളുമാണ് ഡാനി ബാഴ്സക്കായി നേടിയത്…

ഡാനിയുടെ ബാഴ്സ ജീവിതത്തില്‍ ഏറ്റവും വേദനാജനകമായ സംഭവം നടന്നത് 2014 ലെ വിയറാലിനെതിരെ ലീഗ് മത്സരത്തിലാണ്… ”ഡാനി നീയൊരു കുരങ്ങനാണ്” എന്ന് വംശീയമായി അധിക്ഷേപിക്കാന്‍ കാണികളിലൊരാള്‍ അയാള്‍ക്ക് നേരെ പഴം വലിച്ചെറിഞ്ഞു… ”അതേടാ ഞാന്‍ കുരങ്ങനാണ്, അതിന് നിനക്കെന്താ” എന്ന് ആ പഴം എടുത്ത് തിന്ന് കൊണ്ടയാള്‍ വിളിച്ചു പറഞ്ഞു…

തൊട്ട് പിന്നാലെ അയാളെ സപ്പോര്‍ട്ട് ചെയ്ത് സഹതാരമായ നെയ്മര്‍ പഴം തിന്നുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചു… തുടര്‍ന്ന ലോകമാകെ പ്രശസ്തരായ കളിക്കാര്‍ അതേറ്റെടുത്തു…” We have suffered this in Spain for some time now; you have to take it with a dose of humour. If you don’t give it importance, they don’t achieve their objective.” എന്നാണ് ഡാനി ആ സംഭവത്തെ പറ്റി പറഞ്ഞത്… സ്പാനീഷ് ജനതയുടെ ലോകമൊട്ടാകെ വംശീയതക്കെതിരുളള പോരാട്ടമായത് മാറുകയായിരുന്നു അത്…

തന്റെ സഹതാരമായ അബിദായലിന് ലിവര്‍ ക്യാന്‍സര്‍ ബാധിച്ചപ്പോള്‍ തന്റെ കരിയറിനെയോ ജീവിതത്തെ പറ്റിയോ ചിന്തിക്കാതെ കരള്‍ പകുത്തു നല്‍കാന്‍ തയ്യാറായി ഡാനി… എന്നാല്‍ ഡാനിയുടെ വരും കാല ജീവിതത്തെ , അയാളുടെ കുടുംബത്തെ ഓര്‍ത്ത അബിദിയാല്‍ അത് നിരസിച്ചു… More than a club…എന്ന ബാഴ്സയുടെ പ്രമാണസൂക്തം കളിക്കാര്‍ അവിടെ നടപ്പിലാക്കുകയായിരുന്നു….

ഫുട്ബോള്‍ ഇന്നുകളുടെ കളിയാണ്… ഇന്നലെകള്‍ക്ക് അവിടെ എഴുത്തുകളില്ല…വേഗതയും പ്രതിരോധത്തിലെ മികവിനെയും പ്രായം ബാധിച്ചു തുടങ്ങിയതോടെ ദുഃഖത്തോടെയെങ്കിലും അത് കൊണ്ട് തന്നെ ക്യാമ്പ് ന്യൂവില്‍ നിന്നൊരു നാള്‍ ഡാനിക്ക് തിരികെ നടക്കേണ്ടി വന്നു….അയാള്‍ക്കതത്ര ഉള്‍കൊള്ളാനായില്ലെങ്കിലും….ഒരു പക്ഷേ വര്‍ഷങ്ങളേറെ സ്നേഹിച്ച ക്ളബിലെ ഏറ്റവും വേദനയേറിയ ദിനമതായിരുന്നു…. കണ്ണുനീര്‍ പൊടിഞ്ഞൊഴുകിയ ദിനം….

CONTENT SUMMARY: Story of Dani Alves Aavesham CLUB Featured

ഈ സൃഷ്ടിയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായവും രചയിതാവിനോടുള്ള നിർദേശേഷങ്ങളും ദയവായി താഴെയുള്ള കമെന്റ് ബോക്സിൽ രേഖപ്പെടുത്തൂ…

ക്രിക്കറ്റ് ലോകത്തിനെ ഞെട്ടിച്ചു കൊണ്ട് ജോഫ്ര ആർച്ചർ ക്രിക്കറ്റ് ഉപേക്ഷിക്കുന്നു

അന്റോണിയോ കോണ്ടേയുടെ പിൻഗാമിയാകാൻ ഇൻസാഗി