in

അന്റോണിയോ കോണ്ടേയുടെ പിൻഗാമിയാകാൻ ഇൻസാഗി

സിരി എ കിരീടം നേടി ഇന്റർമിലാനു ഒരിടവേളക്ക് ശേഷം നേടി കൊടുത്തെങ്കിലും, സാലറി കൂടിയ താരങ്ങളെ വിറ്റു സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കാണാമെന്ന മാനേജ്മെൻറിന്റെ നയപടിയിൽ പ്രതിഷേധിച്ചു ഇന്റർ മിലാൻ വിട്ട അന്റോണിയോ കോണ്ടെക്ക് പകരക്കാരനെ ഇറ്റാലിയൻ ലീഗിൽ നിന്ന് തന്നെ കണ്ടെത്തി ഇരിക്കുകയാണ് ഇന്റർമിലാൻ.

മുൻ ഇറ്റാലിയൻ പ്ലയെർ കൂടിയായ ലാസിയോക്കൊപ്പം മിന്നി തിളങ്ങിയ സൈമൺ ഇൻസാഗി യെ പുതിയ ദൗത്യം ഏൽപ്പിക്കാൻ ഇരിക്കുകയാണ് ഇന്റർ മിലാൻ മാനേജ്‌മന്റ്.

45കാരനായ ഇൻസാഗിക്ക് കോണ്ടേയുടെ ഒത്ത പിൻഗാമിയാകാനാകുമെന്നു ഇന്റർ കണക്കു കൂട്ടുന്നു. ഇറ്റാലിയൻ ലീഗിൽ ലാസിയോക്കൊപ്പമുള്ള പ്രകടനം ഇൻസാഗിക്കു മുതൽക്കൂട്ടാകും.

യുവന്റസിന്റെ കുത്തക തകർത്ത ഇന്റർ മിലാന്റെ പടയോട്ടം അടുത്ത സീസണിലും ആവർത്തിക്കാനാകട്ടെ. ഇന്റർ മിലാൻ മാനേജ്മെന്റിനെ പുതിയ തീരുമാനത്തെ നിങ്ങൾ അനുകൂലിക്കുന്നുണ്ടോ അഭിപ്രായം കമന്റ് ബോക്സിൽ രേഖപ്പെടുത്തു.

CONTENT SUMMARY: Inzagh to Inter MIlan

കരളിന്റെ പാതി പകുത്തു നൽകിയ കാനറിപ്പക്ഷി

പ്രധാന താരങ്ങളെ കയ്യൊഴിഞ്ഞു ലില്ലേ