in

പ്രധാന താരങ്ങളെ കയ്യൊഴിഞ്ഞു ലില്ലേ

PSG യുടെ പണക്കൊഴുപ്പ് അവസാനിപ്പിച്ചു ലീഗ് 1 കിരീടം നേടിയ ലില്ലേ പ്രധാന താരങ്ങളായ സൗമരെയും മൈഗ്നനെയും ട്രാൻസ്ഫർ മാർക്കറ്റിൽ വിൽപ്പനക്ക് വച്ചിരിക്കുന്നു. ടോപ് 5 ലീഗുകളിൽ ഏറ്റവും കൂടുതൽ ക്‌ളീൻ ഷീറ്റുകൾ നേടിയ മൈഗ്നന് വേണ്ടി ഇറ്റാലിയൻ വമ്പൻമാരായ AC മിലാണ് രംഗത്തുള്ളത്. ഡോണര്മ്മയുടെ ഒഴിവിലേക്ക് ഏറ്റവും അനുയോജ്യനായ താരമായാണ് മിലാൻ ഈ ട്രാൻസ്ഫെറിനെ കാണുന്നത്.

ലില്ലേ മധ്യ നിരയുടെ കരുത്തായി നിലകൊണ്ട സൗമാർ ക്കു വേണ്ടി 21മില്ലിയനുമായി ലെസ്റ്റർ സിറ്റിയാണ് മുൻപന്തിയിൽ ഉള്ളത്. ടോപ് 4 പ്രതീക്ഷ കൈവിട്ട ലെസ്റ്ററിനു ടീലാമൻസിനൊപ്പം മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നു മാനേജ്‌മന്റ് കണക്കു കൂട്ടുന്നു.

54 കാരനായ ഗാറ്റ്ലിയർ ലില്ലേ വിട്ടു പോകും എന്നതും ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ചാമ്പ്യൻ ടീമുവിട്ടു പോകുന്നതിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞത് ലില്ലേ മൂന്നോ നാലോ സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്‌താൽ പോലും താൻ ക്ലബ് വിടുമെന്നായിരുന്നു.

ഈ തീരുമാനങ്ങൾക്കെതിരെ നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിൽ രേഖപ്പെടുത്തു.

CONTENT SUMMARY: Lille going to sell their players

അന്റോണിയോ കോണ്ടേയുടെ പിൻഗാമിയാകാൻ ഇൻസാഗി

ഈ ക്ലബ് എനിക്ക് ഏഴു വയസുള്ളപ്പോൾ മുതൽ എന്റെ വീടാണ്