in

ക്ലബ് ക്യാപ്സൂൾ മെയ് 24, സമ്പൂർണ സ്പോർട്സ് വാർത്തകൾ ക്യാപ്സൂൾ രൂപത്തിൽ

Ronaldo, John Cena and Dhoni.

ക്രിക്കറ്റ് ക്യാപ്സൂൾ

വിശദമായ വാർത്തകൾ AAVESHAMCLUB.COM ൽ ലഭ്യമാണ്.

1 ധോണിയുടെ വാക്കുകൾ വളച്ചൊടിക്കുക ആയിരുന്നു: ജഗദീഷ്

സ്പാർക്ക് വിവാദത്തിൽ ധോണിയുടെ വാക്കുകൾ മീഡിയ വളച്ചൊടിച്ചു പോസ്റ്റ്‌മോർട്ടം ചെയ്‌തത് കൊണ്ടാണ് ധോണി തെറ്റിദ്ധരിക്കപ്പെട്ടത് എന്നു ചെന്നൈയുടെ യുവ താരം പറഞ്ഞു.

ധോണിയുടെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപെടുക ആയിരുന്നു എന്ന് പറഞ്ഞ ജഗദീഷ്‌ ധോണി തനിക്കും ഋതുരാജ് ഗെയിക്ക്വാദിനും എല്ലാം വളരെയധികം പിന്തുണ നൽകി എന്നും കൂട്ടിച്ചേർത്തു.

2 സുരക്ഷയുടെ ഭീഷണി പതുക്കെ കുറയുന്നുവെന്ന് ഡാരൻ സമി

പാകിസ്ഥാൻ പര്യടനവുമായി ബന്ധപ്പെട്ട് ഉള്ള സുരക്ഷയുടെ ഭീഷണി തോത് കുറഞ്ഞുവെന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ഡാരൻ സാമി അഭിപ്രായപ്പെട്ടു. പാകിസ്ഥാൻ സൂപ്പർ ലീഗിൽ (പി‌എസ്‌എൽ) കളിക്കാർ പോലും വിദേശ താരങ്ങൾ പാകിസ്ഥാനിലേക്ക് പോകുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

3 കോവിഡ് -19 നെതിരെ പോരാടാൻ ഇന്ത്യയെ സഹായിക്കുന്നതിന് ബിസിസിയുടെ കൈത്താങ്ങ്.

കോവിഡ് -19 മഹാമാരിക്ക് എതിരായ പോരാട്ടത്തിൽ ഇന്ത്യയെ സഹായിക്കുന്നതിനായി ബോർഡ് ഓഫ് കൺട്രോൾ ഫോർ ഇന്ത്യ (ബിസിസിഐ) 2000 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സംഭാവന ചെയ്യും. നിലവിൽ ഓക്സിജൻ ക്ഷാമം നേരിടുമ്പോൾ ഇത് വലിയ ഒരു ആശ്വാസം ആണ്.

4 ഡബ്ല്യുടിസി ഫൈനലിന്റെ കമന്ററി പാനലിൽ 2 ഇന്ത്യക്കാർ മാത്രം

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ (ഡബ്ല്യുടിസി) ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെതിരെ കളിക്കുമ്പോൾ രണ്ട് ഇന്ത്യക്കാർ മാത്രമേ കമന്ററി പാനലിൽ ഉള്ളൂ ദിനേശ് കാർത്തിക്, സുനിൽ ഗവാസ്‌കർ എന്നിവർ മാത്രമേ ഇന്ത്യയിൽ കമന്ററി ടീമിന്റെ ഭാഗമാകൂ.

5 നിരാശ പ്രകടിപ്പിച്ചു ജയദേവ് ഉനദ്കട്

ഇന്ത്യയുടെ സമീപകാല വിദേശ സ്ക്വാഡുകളിൽ നിന്ന് ഒഴിവാക്കിയതിൽ ജയദേവ് ഉനദ്കട്ട് നിരാശ പ്രകടിപ്പിച്ചു.
ഇന്ത്യൻ ദേശീയ ടീമിൽ ഇടം നേടാൻ താൻ അർഹനാണെന്ന് ഇടതു കയ്യൻ പേസർ ജയദേവ് ഉനദ്കട്ട് വ്യക്തമാക്കി. എന്നാൽ ആരാധകരുടെ പിന്തുണ താരത്തിന് ഇല്ല

6 ചാരിറ്റി മത്സരം ഗൗരവമായി കളിക്കേണ്ടതില്ല എന്നു സച്ചിന്റെ ഉപദേശം

ഒരു ചാരിറ്റി മത്സരം ഗൗരവമായി കാണരുതെന്ന് സച്ചിൻ ടെൻഡുൽക്കർ തന്റെ അടുത്ത് വന്ന് പറഞ്ഞ സംഭവത്തെക്കുറിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് താരം സയീദ് അജ്മൽ തുറന്നു. ചാരിറ്റി മൽസരം അത്ര ഗൗരവം ആയി കാണണ്ട കാര്യം ഇല്ലെന്നു സച്ചിൻ പറഞ്ഞത് സമ്മർദ്ദം ലഘൂകരിക്കാൻ സഹായിച്ചു എന്നും അദ്ദേഹം പറഞ്ഞു.

റസ്സ്‌ലിങ് മിനി ക്യാപ്സൂൾ

വിശദമായ വാർത്തകൾ AAVESHAMCLUB.COM ൽ ലഭ്യമാണ്.

Daniel Bryan and Roman Reigns.
ഡാനിയൽ ബ്രയാനും റോമൻ റെയ്ൻസും. (WWE)

1 HBO Max സീരീസ് ആയ പീസ്മേക്കറിന്റെ ഷൂട്ടിങ്ങിന് ശേഷം ജോണ് സീന WWE യിലെക്ക് തിരികെ വരുമെന്ന് സൂചന

2 ജാപ്പനീസ് പ്രോ റെസ്ലിങ് സെൻസേഷൻ ആയ Kazuchika Okada കോവിഡ് പോസിറ്റീവ് ആയി. ജാപ്പനീസ് മാധ്യമം ആയ ടോക്കിയോ സ്പോർട്സ് ആണ് വാർത്ത പുറത്ത് വിട്ടത്

3 കഴിഞ്ഞ ദിവസം ടെക്സസിൽ വെച്ചു നടന്ന SWE ഇവെന്റിൽ DDT എന്ന മൂവ് സെൽ ചെയ്യുന്നതിനിടെ ബോധരഹിതനായ WWE മുൻതാരം Enzo Amore യെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്‌തു

ഫുട്ബോൾ ക്യാപ്സൂൾ

വിശദമായ വാർത്തകൾ AAVESHAMCLUB.COM ൽ ലഭ്യമാണ്.

1 സിദാന് ഫുൾ പവർ എനർജി നൽകാൻ റയലിന്റെ തീരുമാനം

സിദാൻ പരിശീലക സ്ഥാനത്ത് തുടരാൻ താൽപ്പര്യം കാണിക്കുകയാണെങ്കിൽ പഴയ സംവിധാനം മാറ്റി ട്രാൻസ്ഫർ കാര്യങ്ങളിൽ പൂർണമായും സ്വതന്ത്രമായ സമ്പൂർണ അധികാരങ്ങൾ അദ്ദേഹത്തിന് നൽകാൻ ഫ്ലോറന്റീനോ തയ്യാറാണ്. ഇനിയിപ്പോൾ കോച്ച് ആകാൻ താൽപ്പര്യം ഇല്ലെങ്കിൽ ട്രാൻസ്‌ഫർ ഡീൽ ചെയ്യാൻ സിദാനെ ഏൽപ്പിക്കുവാനും ഫ്ലോറന്റീനോ റെഡിയാണ്.

2 മെസ്സിയല്ല യഥാർത്ഥ GOAT ക്രിസ്റ്റ്യാനോ തന്നെയെന്ന് പിയേഴ്‌സ് മോർഗൻ

പ്രീമിയർ ലീഗിൽ ടോപ് സ്കോറർ ആയ റൊണാൾഡോ ലാ ലിഗ, സെറി എ എന്നിവയിൽ എല്ലാം ടോപ്പ് സ്‌കോറർ പദവി നേടുന്ന ആദ്യ കളിക്കാരനായി 36 കാരനായ പോർച്ചുഗീസ് സൂപ്പർസ്റ്റാറിനെ പ്രശംസിച്ച പിയേഴ്സ് മോർഗൻ ആണ് അദ്ദേഹം GOAT ആണെന്ന് പറഞ്ഞത്.

മെസ്സി ഒരു ലെജൻഡ് ആണെങ്കിലും വ്യത്യസ്ത രാജ്യങ്ങളിൽ വ്യത്യസ്തമായ ലീഗുകളിൽ കളിച്ചു മികവ് തെളിയിച്ചിട്ടില്ല. അത് കൊണ്ട് റൊണാൾഡോ ആണ് യഥാർത്ഥ GOAT എന്നു അദ്ദേഹം പറയുന്നു

3 ലില്ലെയുടെ ലീഗ് വിജയത്തിന് പിന്നാലെ PSG മാനേജ്മെന്റിന് എംബപ്പേയുടെ മെസ്സേജ്

ലില്ലെ കിരീടം ചൂടിയതിന് പിന്നാലെ ഫ്രഞ്ച് യുവതാരം PSG മാനേജ്‌മെന്റിന് ഒരു സന്ദേശം അയച്ചു. “ഞാൻ ക്ലബുമായി എത്രമാത്രം അഗാധമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് എല്ലാവർക്കും അറിയാം. എന്റെ വ്യത്യസ്തരായ പരിശീലകരോടും പ്രസിഡന്റിനോടും ഞാൻ എല്ലായ്പ്പോഴും വളരെ നന്ദിയുള്ളവനാണ്.” അദ്ദേഹം അതിൽ പറഞ്ഞു.

4 പ്രതിരോധത്തിന് ഉരുക്കിന്റെ കരുത്തു നൽകാൻ ബാഴ്‍സലോണ പുതിയ താരത്തെ എത്തിക്കുന്നു

ഇളകി ആടുന്ന പ്രതിരോധം അരക്കിട്ട് ഉറപ്പിക്കാൻ ഇറ്റാലിയൻ മണ്ണിൽ നിന്നും ഒരു ശക്തി ദുർഗ്ഗത്തിനെ എത്തിക്കാൻ ബാഴ്‍സലോണ നീക്കം തുടങ്ങി. അറ്റലാന്റ ഫുൾബാക്ക് റോബിൻ ഗോസെൻസിനെ ആണ് ബാഴ്‌സലോണ റാഞ്ചാൻ ശ്രമിക്കുന്നത് പ്രതിരോധത്തിന് ഒപ്പം ആക്രമണത്തിൽ കൂടി വലിയ സ്വാധീനം ചെലുത്തുന്ന താരമായ ഗോസെൻസിന് ഇപ്പോൾ 26 വയസ്സ് ആണ് പ്രായം. അത് വളരെ അനുകൂലമായ ഒരു ഘടകം കൂടി ആണ്. 

5 ഫുട്ബാൾ ഉയിർത്തെഴുന്നേൽപ്പിന്റെ കാലഘട്ടത്തിൽ കൂടിയാണ് ഇപ്പോൾ കടന്നു പോകുന്നത്

ഇത്തവണ യൂറോപ്പില്‍ ഫുട്ബോളിലെ അതിസുന്ദരമായ വിജയഭേരിയാണ്, 19 വര്‍ഷങ്ങള്‍ക്ക് ശേഷം സ്പോര്‍ട്ടിങ്, 11 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്റര്‍, 10 വര്‍ഷങ്ങള്‍ക്ക് ശേഷം ലിലി, 7 വര്‍ഷങ്ങള്‍ക്ക് ശേഷം അറ്റ്ലറ്റിക്കോ മാഡ്രിഡ്. ഫുട്ബോള്‍ അതിന്റെ വിജയ ചരിത്രം ഒരിക്കല്‍ കൂടി എഴുതുകയാണ്….

NB:- ഈ റിപ്പോർട്ടിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ, നിങ്ങൾ ഏത് തരത്തിൽ ഉള്ള സേവനം ആണ് ഞങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നത് എന്നു ഞങ്ങളെ അറിയിക്കുക, നിങ്ങൾക്ക് വേണ്ട വാർത്തകളും വിശേഷങ്ങളും വീഡിയോകളും നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ നിങ്ങളിലേക്ക് എത്തിക്കുവാൻ ഞങ്ങൾ പ്രതിജ്ഞാ ബദ്ധർ ആണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും വിമർശനങ്ങളും ദയവായി ഞങ്ങളെ അറിയിക്കുക

Aavesham CLUB Capsule: Daily Malayalam sports news round-up 24th May, 2021.

Zinedine Zidane.

സിദാന് ഫുൾ പവർ എനർജി നൽകാൻ റയലിന്റെ തീരുമാനം

തീയുണ്ട തുപ്പുന്ന സൗത്ത് ആഫ്രിക്കൻ ഡെയിൽ സ്റ്റെയ്ൻ റോക്കറ്റ്‌