റയൽ മാഡ്രിഡിന്റെ എല്ലാക്കാലത്തും മികച്ച പരിശീലകനും താരവും ഒക്കെ ആയ സിനദീൻ സിദാൻ ടീം വിട്ടു പോകുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നു. അതിനിടെ റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ് സിദാനെ നഷ്ടപ്പെടുത്താതിരിക്കാനുള്ള ശ്രമത്തിലാണ്.
സ്‌പാനിഷ് ലീഗിൽ റണ്ണേഴ്സ് അപ്പ് ആയി ഫിനിഷ് ചെയ്ത ശേഷം സിദാൻ നിരാശനാണ്. എന്നാൽ വരും ദിവസങ്ങളിൽ ഫ്ലോറന്റിനോ പെരസ് സിദാനുമായി മായി കൂടിക്കാഴ്ച നടത്തും.
സിദാൻ ടീം വിടുന്നതായി പരസ്യ പ്രസ്താവനകൾ ഒന്നും നടത്തിയിട്ടില്ല എങ്കിലും പരിശീലക സ്ഥാനത്ത് നിന്നും അദ്ദേഹം വിട്ടു നിൽക്കാൻ ആഗ്രഹിക്കുന്നുണ്ട്. മുമ്പും സിദാൻ ഇടക്ക് പരിശീലക സ്ഥാനത്ത് നിന്നും തൽക്കാലം വിട്ടു നിന്നിട്ട് ഉണ്ട്.

പരിശീലകനായില്ലെങ്കിലും വേറെ ഏതെങ്കിലും ചുമതലയിൽ സിദാൻ തുടരാൻ ഫ്ലോറന്റിനോ ആഗ്രഹിക്കുന്നു. പരിശീലകൻ എന്ന നിലയിൽൽ തനിക്ക് കൂടുതൽ ഒന്നും നൽകാനില്ലെന്ന് ഫ്രഞ്ചുകാരന് തോന്നുകയാണെങ്കിൽ, ഫ്ലോറന്റിനോ അദ്ദേഹത്തിന് ഒരു ഫ്രണ്ട് ഓഫീസ് റോൾ വാഗ്ദാനം ചെയ്യും.
സ്ക്വാഡിന്റെ പുനർനിർമ്മാണത്തിൽ തുടരാനും സഹായിക്കാനും സിദാനെ ഫുൾ പവർ (സമ്പൂർണ അധികാരം)ഉള്ള ഒരു ചുമതല ഏൽപ്പിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. ജോസ് മൗറീഞ്ഞോയുടെ കാലം മുതൽ ട്രാൻസ്‌ഫർ കാര്യങ്ങളിൽ പരിശീലകർക്ക് റയലിൽ വലിയ റോൾ ഇല്ലായിരുന്നു.
സിദാൻ പരിശീലക സ്ഥാനത്ത് തുടരാൻ താൽപ്പര്യം കാണിക്കുകയാണെങ്കിൽ പഴയ സംവിധാനം മാറ്റി ട്രാൻസ്ഫർ കാര്യങ്ങളിൽ പൂർണമായും സ്വതന്ത്രമായ സമ്പൂർണ അധികാരങ്ങൾ അദ്ദേഹത്തിന് നൽകാൻ ഫ്ലോറന്റീനോ തയ്യാറാണ്. ഇനിയിപ്പോൾ കോച്ച് ആകാൻ താൽപ്പര്യം ഇല്ലെങ്കിൽ ട്രാൻസ്‌ഫർ ഡീൽ ചെയ്യാൻ സിദാനെ ഏൽപ്പിക്കുവാനും ഫ്ലോറന്റീനോ റെഡിയാണ്.

NB:- ഈ റിപ്പോർട്ടിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ, നിങ്ങൾ ഏത് തരത്തിൽ ഉള്ള സേവനം ആണ് ഞങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നത് എന്നു ഞങ്ങളെ അറിയിക്കുക, നിങ്ങൾക്ക് വേണ്ട വാർത്തകളും വിശേഷങ്ങളും വീഡിയോകളും നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ നിങ്ങളിലേക്ക് എത്തിക്കുവാൻ ഞങ്ങൾ പ്രതിജ്ഞാ ബദ്ധർ ആണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും വിമർശനങ്ങളും ദയവായി ഞങ്ങളെ അറിയിക്കുക.
CONTENT HIGHLIGHT – Real Madrid president Florentino offers Zizou FULL POWERS to stay