in

LOVELOVE

മെസ്സിയല്ല യഥാർത്ഥ GOAT ക്രിസ്റ്റ്യാനോ തന്നെയെന്ന് പിയേഴ്‌സ് മോർഗൻ

യുവന്റസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ തന്റെ ഫുട്ബോൾ GOAT എന്ന പേരിനു വീണ്ടും അടിവരയിടുന്നു. കടുത്ത എതിരാളിയായ ലയണൽ മെസ്സിയെക്കാൾ മികച്ചവൻ എന്നു തെളിയിക്കാൻ കരിയറിലെ മറ്റൊരു റെക്കോർഡ് അദ്ദേഹം സൃഷ്ടിച്ചു കഴിഞ്ഞു.

പ്രീമിയർ ലീഗിൽ ടോപ് സ്കോറർ ആയ റൊണാൾഡോ ലാ ലിഗ, സെറി എ എന്നിവയിൽ എല്ലാം ടോപ്പ് സ്‌കോറർ പദവി നേടുന്ന ആദ്യ കളിക്കാരനായി 36 കാരനായ പോർച്ചുഗീസ് സൂപ്പർസ്റ്റാറിനെ പ്രശംസിച്ച പിയേഴ്സ് മോർഗൻ ആണ് അദ്ദേഹം GOAT ആണെന്ന് പറഞ്ഞത്.

ഈ സീസണിൽ സെറി എയിൽ 33 മത്സരങ്ങളിൽ നിന്ന് 29 തവണ റൊണാൾഡോ മികച്ച പ്രകടനം കാഴ്ചവച്ചു, എന്നിരുന്നാലും ഇന്റർ മിലാൻ യുവന്റസിനെ ഇറ്റാലിയൻ ഫുട്ബോളിലെ ചാമ്പ്യൻ പദവിയിൽ നിന്ന് പുറത്താക്കി.

രണ്ടാം സ്ഥാനക്കാരായ ഇന്റർ മിലാൻ സ്‌ട്രൈക്കർ റൊമേലു ലുകാകു (24), മൂന്നാം സ്ഥാനത്തുള്ള അറ്റലാന്റ താരം ലൂയിസ് മുറിയൽ (22) എന്നിവരെക്കാൾ റോണോയ്ക്ക് ഉള്ള ലീഡ് യുവന്റസ് ഫോർവേഡിന്റെ (29) സ്കോറിങ് പാടവം വ്യക്തമാക്കുന്നു.

യുവന്റസിനായി അരങ്ങേറ്റ സീസണിൽ സീരി എയിൽ 21 തവണ ഗോൾ നേടിയ റൊണാൾഡോ, തന്റെ മൂർച്ച ഇപ്പോൾ വീണ്ടും കൂട്ടി. പോയ ലീഗിൽ എല്ലാം ടോപ്പ് സ്‌കോറർ പദവി കൈക്കലാക്കി വയ്ക്കാൻ മിടുക്കുള്ള റൊണാൾഡോ തനിക്ക് ആകാശത്തിന് കീഴിൽ ഉള്ള ഏത് മണ്ണും സമം ആണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു.

മെസ്സി ഒരു ലെജൻഡ് ആണെങ്കിലും വ്യത്യസ്ത രാജ്യങ്ങളിൽ വ്യത്യസ്തമായ ലീഗുകളിൽ കളിച്ചു മികവ് തെളിയിച്ചിട്ടില്ല. അത് കൊണ്ട് റൊണാൾഡോ ആണ് യഥാർത്ഥ GOAT എന്നു അദ്ദേഹം പറയുന്നു.

NB:- ഈ റിപ്പോർട്ടിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ, നിങ്ങൾ ഏത് തരത്തിൽ ഉള്ള സേവനം ആണ് ഞങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നത് എന്നു ഞങ്ങളെ അറിയിക്കുക, നിങ്ങൾക്ക് വേണ്ട വാർത്തകളും വിശേഷങ്ങളും വീഡിയോകളും നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ നിങ്ങളിലേക്ക് എത്തിക്കുവാൻ ഞങ്ങൾ പ്രതിജ്ഞാ ബദ്ധർ ആണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും വിമർശനങ്ങളും ദയവായി ഞങ്ങളെ അറിയിക്കുക.

CONTENT HIGHLIGHT – Cristiano Ronaldo Hailed As GOAT Ahead Of ‘Genius’ Lionel Messi After Breaking Another Record

ധോണിയുടെ വാക്കുകൾ വളച്ചൊടിക്കുക ആയിരുന്നു: ജഗദീഷ്

Zinedine Zidane.

സിദാന് ഫുൾ പവർ എനർജി നൽകാൻ റയലിന്റെ തീരുമാനം