in

ഈ ക്ലബ് എനിക്ക് ഏഴു വയസുള്ളപ്പോൾ മുതൽ എന്റെ വീടാണ്

യൂറോപ്പ ലീഗ് കിരീടപ്പോരാട്ടത്തിൽ ല ലീഗ ടീം വിയ്യാറയലിനെതിരെ ചെകുത്താൻമ്മാർ കാലിടറി വീണതു മുതൽ കടുത്ത വംശീയ അധിക്ഷേപത്തിന് റാഷ്‌ഫോർഡ് ഇടയായിരുന്നു. മുൻപും റാഷ്‌ഫോർഡ് ആരാധകരുടെ അതിരുവിട്ട വിമര്ശങ്ങള്ക്ക് ഇരയായിട്ടുണ്ട്.

ആരാധകരുടെ വിമർശനങ്ങൾക്കു അതി വൈകാരികമായാണ് റാഷ്‌ഫോർഡ് പ്രതികരിച്ചത്.ഞാൻ ഈ ക്ലബ്ബിനെ സ്നേഹിക്കുന്നു,ഞാൻ ഈ സിറ്റിയെ സ്നേഹിക്കുന്നു എന്റെ ഏഴാം വയസ് മുതൽ എന്റെ വീടാണ് ഈ ക്ലബ്.

ശെരിയാണ് തനിക്ക് ഈ സീസണിൽ പല മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ആയില്ല, പല മത്സരങ്ങളിലും ഞാൻ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടി. അതിനർദ്ധം എനിക്ക് ആത്മാർത്ഥ ഇല്ലന്നോ അർപ്പണ മനോഭാവം നഷ്ടപ്പെട്ടെന്നോ അല്ല. കറുപ്പോ വെളുപ്പോ ആയിക്കോട്ടെ ഫുട്ബാൾ ഫുട്ബാൾ ആണ്,ഞങ്ങളെല്ലാം ധരിക്കുന്നുന്നത് ഒരേ ഷേർട് ആണ്, ഞങ്ങൾ ഒരേ പന്തു ആണ് തട്ടുന്നത്.

ഞാൻ നടക്കാൻ തുടങ്ങുന്ന കാലം മുതൽ പന്തു തട്ടി തുടങ്ങിയതാണ്. വിമർശങ്ങൾക്കതീതം ഒന്നും അല്ല തന്റെ കളിക്കളത്തിലെ പ്രകടനം എന്നും, എന്നാൽ വംശീയ അധിക്ഷേപങ്ങൾക്ക് അവിടെ സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.

വ്യക്തിത്വം അംഗീകരിക്കുക. മജ്ജയും മാസവുമുള്ള ഒരു മനുഷ്യനാണെന്ന അംഗീകാരം ഏതൊരു ഫുട്ബോൾ കളിക്കാരനും അർഹിക്കുന്നു. വംശീയ അധിക്ഷേപങ്ങൾക്കെതിരെയുള്ള നിങ്ങളുടെ അഭിപ്രായം കമെന്റ് ബോക്സിൽ രേഖപ്പെടുത്തു.

CONTENT SUMMARY: Heart touching message from Marcus Rashford

പ്രധാന താരങ്ങളെ കയ്യൊഴിഞ്ഞു ലില്ലേ

ലൈംഗികാതിക്രമ കേസ് നൈക് നെയ്മറുമായുള്ള കരാർ അവസാനിപ്പിച്ചു