in

തീ പാറിയ പോരാട്ടത്തിൽ മേരികോം പൊരുതി വീണു , കട്ടക്ക് കട്ടക്ക് നിന്ന കിടിലൻ പോരാട്ടം ആയിരുന്നു

MaryKom [TOI]

ആദ്യമത്സരത്തിൽ പരിക്കേറ്റ വികാസ് കൃഷ്ണന്റെ പരാജയം ഒഴിച്ചുനിർത്തിയാൽ ഇതുവരെ ഇന്ത്യൻ താരങ്ങളുടെ ചുണ്ടിൽ
പുഞ്ചിരി വിരിയുകയായിരുന്നു ബോക്സിങ് റിങ്ങിൽ നിന്നും. എന്നാൽ ഇന്ന് ഇന്ത്യൻ കായിക പ്രേമികളെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടു കൊണ്ട് ഇന്ത്യൻ ബോക്സിംഗ് രംഗത്തെ ഉരുക്കുവനിത മേരികോം പരാജയപ്പെട്ടു.

.രാജ്യത്തിനായി പരുക്ക് പോലും വകവയ്ക്കാതെ പോരാടിയ വികാസിന് അഭിനന്ദനങ്ങളുമായി സോഷ്യൽ മീഡിയ 

ഇന്ത്യൻ സ്ത്രീ ശാക്തീകരണത്തിന്റെയും മാതൃത്വത്തെയും പ്രതീകമായി കൂടി വാഴ്ത്തപ്പെടുന്ന മണിപ്പൂരി താരമാണ് മേരികോം. മാതാവായ ശേഷം അടുക്കളകളിൽ ഒതുങ്ങിക്കൂടാതെ
ഇന്ത്യയുടെ സ്ത്രീ വിമോചനത്തിന്റെ പതാക വാഹകയായി ബോക്സിങ് റിങ്ങിൽ നിന്നും നേട്ടങ്ങൾ കൊയ്തവളാണ് മേരികോം.

മുൻ ഒളിമ്പിക് മെഡൽ ജേതാവ് കൂടിയായ മേരി മത്സരശേഷം പരാജയത്തിൽ കണ്ണീർവാർത്തു കൊണ്ട് വീണത് ഇന്ത്യൻ കായികപ്രേമികളുടെ കണ്ണുകളെ ഈറനണിയിച്ചു. അത്രയേറെ അവൾ ഈ വിജയം കൊതിച്ചിരുന്നു

ഒരു ജനതയെ മുഴുവൻ പ്രചോദിപ്പിച്ച ഇന്ത്യയുടെ ഉരുക്കു വനിത ഇന്ന് കൊളംബിയൻ താരത്തിന് മുന്നിലാണ് പരാജയപ്പെട്ടത്.
ഒരിക്കലും മേരിക്കെതിരായ വിജയം കൊളംബിയൻ താരം ഇഗ്രിറ്റ് വലനൻസിയ്ക്ക് അനായാസം ആയിരുന്നില്ല. തുടക്കം മുതൽ ഒടുക്കം വരെ എതിരാളിയെ കടുത്ത സമ്മർദ്ദത്തിലാക്കി പൊരുതുകയായിരുന്നു മേരി.

ഫ്ലൈറ്റ് വിഭാഗത്തിലായിരുന്നു മേരിയുടെ പ്രകടനം. കൊളംബിയൻ താരത്തിന്റെ സ്കോറുകൾ ഇപ്രകാരമായിരുന്നു 30, 29 27 29 28 അതേസമയം മേരിയുടെ പ്രകടനം ഇപ്രകാരമായിരുന്നു 27 28 30
28 29 കട്ടക്ക് കട്ടക്ക് ഇരുവരും പൊരുതി നിന്നപ്പോൾ (3-2) നേരിയ വ്യത്യാസത്തിലാണ് കൊളംബിയൻ താരം വിജയിച്ചത്.

മേരികോം പരാജയപ്പെട്ടെങ്കിലും മൂന്നു താരങ്ങൾ മെഡലിന് തൊട്ടരികിൽ എത്തിയത് ഇന്ത്യൻ ബോക്സിങ് പ്രേമികൾക്ക് അഭിമാനകരമായ നേട്ടം തന്നെയാണ്. സതീഷ് യാദവിനും പൂജയ്ക്കും ലാവ്ലിനക്കും ഇനി കേവലം ഒരു ജയം മാത്രം അകലെയാണ് ഒളിമ്പിക് മെഡൽ എന്ന സ്വപ്ന നേട്ടം.

വിജേന്ദറിലൂടെയും മേരികോമിലൂടെയുമൊക്കെ രാജ്യം ആഘോഷമാക്കിയ ബോക്സിങ് റിങ്ങിൽ നിന്നും ഈ താരങ്ങൾ സ്വർണ്ണമെഡൽ തന്നെ നേടണമെന്ന് പ്രാർത്ഥനയിലും പ്രതീക്ഷയിലുമാണ് ഇന്ത്യൻ ബോക്സിങ് പ്രേമികൾ. മൂന്ന് താരങ്ങൾക്കും ബോക്സിംഗിൽ മെഡൽ നേടാൻ കഴിഞ്ഞാൽ ഇതൊരു ചരിത്രനേട്ടം ആയിരിക്കും.

കളിക്കളത്തിൽ പെപ്പെയുടെ വില്ലൻ പരിവേഷം വീണ്ടും പുറത്തേക്ക്

ഹൃദയത്തിൽ ആത്മവിശ്വാസത്തിന്റെ വൻമതിൽ കെട്ടിയ ബ്ലാസ്റ്റേഴ്‌സിന്റെ വല്യേട്ടൻ