in

കളിക്കളത്തിൽ പെപ്പെയുടെ വില്ലൻ പരിവേഷം വീണ്ടും പുറത്തേക്ക്

Pepe [Goal]

പ്രായം ഇത്രയായിട്ടും പെപ്പെക്ക് ഒരു മാറ്റവുമില്ല. കളിക്കളത്തിൽ സ്വന്തം ടീമിന്റെ വിജയത്തിനായി എന്തും ചെയ്യാൻ മടിക്കാത്തവാനാണ് പെപ്പെ എന്ന പോർച്ചുഗീസ് താരം. അപ്പോൾ ചീത്തപ്പേര് കേൾക്കുക സ്വാഭാവികമാണല്ലോ. കാൽപന്ത് കളിയെ
കയ്യാങ്കളിയും കൈ കൈവിട്ട കളിയും ഒക്കെ ആക്കി മാറ്റുന്നതിൽ ഈ പോർച്ചുഗൽ താരം ഏറെ പ്രശസ്തനാണ്

എതിരാളികളെ വളരെ ക്രൂരമായി നേരിടുന്നത് ഇദ്ദേഹത്തിൻറെ പ്രത്യേക ശൈലി ആണ്. അതുകൊണ്ടുതന്നെ പെപ്പെ ദി മാഡ് ബാഡ് ബോയ് എന്നാണ് ഫുട്ബോൾ വിദഗ്ധർ അദ്ദേഹത്തിനെ വിശേഷിപ്പിക്കുന്നത്. പല നിർണായക മത്സരങ്ങളിലും ക്രൂരമായ ടാക്കിളുകൾ ചെയ്തിട്ടുള്ള താരത്തിന് അദ്ദേഹത്തിന് അദ്ദേഹത്തിൻറെ ദേഷ്യം അടക്കി നിർത്തുന്നത് വളരെ പ്രയാസമേറിയ കാര്യമാണ്.

Pepe [Goal]

എന്നാൽ സമീപകാലത്ത് താരം പതിവിൽ നിന്നും വിപരീതമായി കളിക്കളത്തിൽ താരതമ്യേന പതിഞ്ഞ സ്വഭാവം കാണിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിൻറെ അമിതമായ ആക്രമണ ശൈലി ഒക്കെ വിട്ടുമാറി പ്രായത്തിന്റെ പക്വത കാണിക്കുകയാണ് എന്ന് ആരാധകർ സംശയിച്ചു പോകുന്ന ഒരു അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു.

എതിർ ടീമിൽ പോലും സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ അവരെ ശാന്തരാക്കി സമാധാനിപ്പിക്കാൻ കഴിഞ്ഞ കുറച്ച് കാലങ്ങളായി പഴയ ഗുണ്ട മുന്നിൽ തന്നെ ഉണ്ടായിരുന്നു. എന്നാൽ ഇന്നലത്തോടെ ഈ ചിന്തകൾക്ക് മാറ്റം വന്നിരിക്കുകയാണ് ഈ 38 ആം വയസ്സിനു പെപ്പെ പഴയതു പോലെ തന്നെയാണ് ഒരു മാറ്റവും വന്നിട്ടില്ല.

നിലവിൽ കളിക്കുന്ന പോർച്ചുഗീസ് ക്ലബ്‌ എഫ്‌സി പോർട്ടൊക്കൊപ്പം ഇന്നലെ എ എസ് റൊമയേ നേരിട്ടപ്പോൾ കളിക്കളത്തിൽ പെപ്പെയുടെ വില്ലൻ പരിവേഷം വീണ്ടും പുറത്തേക്ക് വന്നു ഹെന്ററി മിഖ്യാതരനുമായി നല്ല രീതിയിൽ സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തി.

ഒരു ടാക്കിൾ ചെയ്തതിന് പിന്നാലെയാണ് കാര്യങ്ങൾ കൈ വിട്ട് പോകാൻ തുടങ്ങിയത്. ഒഫിഷ്യൽസിനെ കൂടാതെ നിരവധി ആളുകൾ ഈ കോവിഡ് പ്രതിസന്ധി സമയത്തും കളിക്കളത്തിലേക്ക് ഇരച്ചു കയറുന്ന തരത്തിലേക്ക് ഒരു വലിയ സംഘർഷത്തിലേക്ക് തന്നെ കാര്യങ്ങൾ എത്തുകയായിരുന്നു.

Lionel Messi Back to Barcelona [MailOnlineSports]

മിശിഹാ രാജകീയമായി വീണ്ടും തിരിച്ചുവരുന്നു , പുതിയ കരാർ വ്യവസ്ഥകൾ അറിയാം

തീ പാറിയ പോരാട്ടത്തിൽ മേരികോം പൊരുതി വീണു , കട്ടക്ക് കട്ടക്ക് നിന്ന കിടിലൻ പോരാട്ടം ആയിരുന്നു