in

മിശിഹാ രാജകീയമായി വീണ്ടും തിരിച്ചുവരുന്നു , പുതിയ കരാർ വ്യവസ്ഥകൾ അറിയാം

Lionel Messi Back to Barcelona [MailOnlineSports]
Lionel Messi Back to Barcelona [MailOnlineSports]

ഫുട്ബോളിന്റെ മിശിഹാ ബാഴ്സലോണയിലേക്ക് വീണ്ടുമെത്തുകയാണ്. ഏറെനാളത്തെ അനിശ്ചിതത്വങ്ങൾക്ക് ശേഷം ബാഴ്സലോണയുമായി ലയണൽ മെസ്സി പുതിയ കരാർ വ്യവസ്ഥകൾ അംഗീകരിച്ചു താരത്തിന്റെ പുതിയ കരാർ അഞ്ചു വർഷത്തേക്കാണ്.

താരത്തിന്റെ പ്രതിഫലത്തിൽ ഉൾപ്പെടെ വ്യവസ്ഥകളിൽ വൻ മാറ്റമുണ്ട്. ഓരോ ആഴ്ചയിലും മെസ്സിയുടെ ഇനിയുള്ള വേതനം 250000 പൗണ്ട് വീതം ആണ്. തന്റെ പ്രതിഫലത്തുക 50 ശതമാനത്തോളം കുറച്ചാണ് ലയണൽ മെസ്സി ബാഴ്സലോണ യുമായി പുതിയ കരാറിൽ എത്തിയത്.

Lionel Messi Back to Barcelona [MailOnlineSports]
Lionel Messi Back to Barcelona [MailOnlineSports]

അടുത്ത ആഴ്ച തന്നെ താരം കരാറിൽ ഒപ്പുവെക്കും എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ട്. നിലവിൽ ( പഴയ കരാറിന്റെ അവസാനം വരെ) ലയണൽ മെസ്സിയുടെ പ്രതിഫലത്തുക ഓരോ ആഴ്ചയിലും
5 ലക്ഷം പൗണ്ട് വീതമായിരുന്നു. അതിന് നേരെ പകുതിയാണ് ലയണൽ മെസ്സി ഇനിയുള്ള അഞ്ചുവർഷം വാങ്ങിക്കാൻ പോകുന്നത്.

സ്പാനിഷ് ലീഗിന്റെ സാലറി ക്യാപ്പ് വ്യവസ്ഥകളിൽ കുടുങ്ങിക്കിടന്ന ബാഴ്സലോണയെ രക്ഷിക്കുവാൻ വേണ്ടി ലയണൽ മെസ്സി ചെയ്ത ഏറ്റവും വലിയ കാര്യങ്ങളിൽ ഒന്നായി ഇതിനെ ഭാവിയിൽ വാഴ്ത്തപ്പെടും. ജൂണിൽ തന്നെ ബാഴ്സലോണയുമായുള്ള അദ്ദേഹത്തിൻറെ കരാർ കാലാവധി കഴിഞ്ഞിരുന്നു.

ഈ അവസരം മുതലാക്കി ലയണൽ മെസ്സി ബാഴ്സലോണയിൽനിന്നും റാഞ്ചുവാൻ പല വൻ ക്ലബ്ബുകളും ശ്രമിച്ചിരുന്നു എന്നാൽ തന്നെ താനാക്കിയ ബാഴ്സയ്ക്കൊപ്പം തുടരുവാൻ തന്നെയാണ് ഫുട്ബോൾ മെസ്സിയുടെ തീരുമാനം.

ഇനി ഒരു അഞ്ചു വർഷത്തേക്ക് കൂടി ഈ പ്രതിഫലത്തുകയിൽ ബാഴ്സലോണയ്ക്ക് വേണ്ടി ലയണൽ മെസ്സി പന്ത് തട്ടും. കോവിഡ് പ്രതിസന്ധി മൂലം ഉണ്ടായ സാമ്പത്തിക പരാധീനതകളിൽ നിന്നും തന്റെ ക്ലബ്ബിനെ രക്ഷിക്കും സ്പാനിഷ് ലീഗ് ഏർപ്പെടുത്തിയ സാലറി കപ്പ് വ്യവസ്ഥകളിൽ നിന്നും ബാഴ്സലോണയ്ക്ക് ആശ്വാസം നൽകുവാനും ആണ്.

ആണ് മെസ്സി തന്റെ പ്രതിഫല തുകയുടെ കാര്യത്തിൽ ഇത്രയും വളരെ വലിയ ഒരു വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. ബാഴ്സലോണയിൽ ചില താരങ്ങൾ തങ്ങളുടെ പ്രതിഫലത്തുക കുറയ്ക്കുവാൻ തയ്യാറല്ല എന്ന് തുറന്നു പറഞ്ഞയിടത്താണ് ലയണൽ മെസ്സിയുടെ ഈ ഒരു വിധേയത്വം ഏറെ ശ്രദ്ധേയമാകുന്നത്.

ക്രിസ്ത്യൻ റൊമേറോക്കായി യൂറോപ്യൻ ക്ലബ്ബുകൾ തമ്മിൽ പൊരിഞ്ഞ പോരാട്ടം

കളിക്കളത്തിൽ പെപ്പെയുടെ വില്ലൻ പരിവേഷം വീണ്ടും പുറത്തേക്ക്