in

ലയണൽ മെസ്സി ഓവർ റേറ്റഡ് ആണെന്ന പ്രഖ്യാപനത്തിനു പുറമേ സോഷ്യൽ മീഡിയ കത്തുന്നു

Messi Copa

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായി കരുതപ്പെടുന്ന ലയണൽ മെസ്സി ഓവർ റേറ്റഡ് ആണോ എന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. ലോകം മിശിഹാ എന്ന് വാഴ്ത്തുന്ന ലയണൽ മെസ്സിയും തീർച്ചയായും ഓവർ റെയ്റ്റ് ചെയ്യപ്പെട്ട ഒരു താരം ആണെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.

അതിന് അവർ ചില കണക്കുകളും എടുത്തു കാണിക്കുന്നുണ്ട് 2012 മെസ്സിയുടെ ഇരുപത്തിയഞ്ചാം വയസ്സിൽ 91 ഗോളുകൾ ആയിരുന്നു അദ്ദേഹം നേടിയത്. അതിൽ പന്ത്രണ്ടെണ്ണം അർജൻറീനക്ക് വേണ്ടിയും ബാക്കി 79 എണ്ണം ബാഴ്സലോണയ്ക്ക് വേണ്ടിയും ആയിരുന്നു.

ആ കലണ്ടർ വർഷത്തിൽ 69 മത്സരങ്ങളും മെസ്സി കളിച്ചിരുന്നു.
ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമൻ താരം ഗൾഡ് മുള്ളറുടെ 85 ഗോൾ റെക്കോർഡ് ആ തവണ ലയണൽ മെസ്സി മറികടന്നിരുന്നു.

Messi copa america

അതിനെ തുടർന്ന് അദ്ദേഹത്തിന് ബാലൻഡിയോർ പുരസ്കാരവും ലഭിച്ചിരുന്നു. എന്നാൽ ZIPECIALONE എന്ന ഒരു ട്വിറ്റർ ഹാൻഡിലിൽ നിന്നുമാണ് ഇപ്പോൾ മെസിക്ക് എതിരായ വിമർശനങ്ങൾ പടച്ചുവിട്ടു തുടങ്ങുന്നത്.

മെസ്സി ആ തവണ കൂടുതൽ ഗോളുകൾ നേടിയത് കുഞ്ഞൻ ടീമുകൾക്കെതിരെ ആയിരുന്നു എന്നാണ് അദ്ദേഹത്തിൻറെ വാദം. അത്തവണ ബാഴ്സലോണ ലെവർകൂസനെ ഒന്നിനെതിരെ 7 ഗോളുകൾക്കു തോൽപ്പിച്ച് മത്സരത്തിൽ മെസ്സി അഞ്ച് ഗോളുകൾ നേടിയിരുന്നു.

എന്നാൽ ഇനിയേസ്റ്റയും സാവിയും അധ്വാനിച്ച വിയർപ്പിന്റെ ഉപ്പിൽ നിന്നും മെസ്സി ലാഭം കൊയ്യുകയായിരുന്നു എന്നാണ് ഉയർന്നു വരുന്ന വിമർശനം. അതിനായി അദ്ദേഹം നിരവധി കരിയർ സ്റ്റാറ്റുകളും എടുത്തു കാണിക്കുന്നുണ്ട്.

Lionel Messi & Cristiano Ronaldo [SportBible]

മാത്രമല്ല മെസ്സി നേടിയിരുന്ന ഗോളുകളിൽ അധികവും ബോക്സിന് അകത്തു നിന്നു നേടിയ ഗോളുകൾ ആയിരുന്നു. ഗോളടിക്കാൻ തക്കവണ്ണം സാവിയും ഇനിയെസ്റ്റയും പാസുകൾ നൽകിയപ്പോൾ യഥാർത്ഥത്തിൽ ഒരു ടാപ്പിൻ പ്ലെയറായി മാത്രമാണ് മെസ്സി കളിച്ചത് എന്നാണ് ആരോപണം

ഇതിനെ തുടർന്ന് ആരോപണ പ്രത്യാരോപണങ്ങളും ആയി ഇരു താരങ്ങളുടെയും ആരാധകർ സോഷ്യൽ മീഡിയയിൽ നിറഞ്ഞിട്ടുണ്ട്. നേടിയ 91 ഗോളുകളിൽ 78 എണ്ണവും പെനാൽറ്റി ബോക്സിനുള്ളിൽ നിന്നും അടിച്ച താരത്തിനെ യഥാർത്ഥത്തിൽ ടാപ്പിൻ താരമെന്നാണ് വിശേഷിപ്പിക്കേണ്ടത് എന്നാണ് ഒരു വിഭാഗം ബാധിക്കുന്നത് വാദിക്കുന്നത്.

https://twitter.com/ZISPECIALONE__/status/1418964493707751431

എന്നാൽ ലയണൽ മെസ്സിയുടെ മറ്റ് സ്വപ്നതുല്യമായ നേട്ടങ്ങൾ എടുത്തു കാണിച്ചുകൊണ്ട് മറ്റൊരു വിഭാഗം അതിനെ പ്രതിരോധിക്കുന്നും ഉണ്ട്

കാളക്കൂറ്റൻ കരുത്തുള്ള സ്പാനിഷ് താരം ISL- ലേക്ക് മടങ്ങിവരുന്നു

വീണ്ടും ആരാധകർക്ക് നിരാശ പകർന്നു കേരള ബ്ലാസ്റ്റേഴ്സ്