എല്ലാ സീസണിന്റെയും തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ക്ലബ്ബിൻറെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഓരോ നീക്കങ്ങളേയും വരവേൽക്കുന്നത്. മറ്റേതൊരു ടീമിലേക്ക് ഒരു താരത്തിന് കിട്ടുന്നതിനേക്കാളുംവളരെ വലിയ ഒരു വരവേൽപ്പാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രേമികൾ അവരുടെ ഓരോ പുതിയ താരങ്ങൾക്കും നൽകിക്കൊണ്ടിരിക്കുന്നത്.
താരങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലിലെ ഫോള്ളോവേഴ്‌സിന്റെ എണ്ണം ബ്ലാസ്റ്റേഴ്സുമായി കരാറിലെത്തിക്കഴിഞ്ഞാൽ പതിന്മടങ്ങ് വർദ്ധിക്കുന്നത് പതിവാണ്. സോഷ്യൽ മീഡിയ ഓൺലൈൻ വോട്ടിങ് എന്തെങ്കിലും വന്നു കഴിഞ്ഞാൽ അതിൽ ബ്ലാസ്റ്റേഴ്സ് താരം ഉണ്ടെങ്കിൽ മറ്റൊരാൾക്കും അതിനെക്കുറിച്ച് സ്വപ്നം പോലും കാണുക വേണ്ട.
അത്രയധികം ആരാധക പിന്തുണയാണ് ബ്ലാസ്റ്റേഴ്സ് പ്രേമികൾ അകമഴിഞ്ഞ രീതിയിൽ അവരുടെ ക്ലബ്ബിനും താരങ്ങൾക്കും നൽകുന്നത്. ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ സ്‌കോഡിലേക്കുള്ള അംഗങ്ങളുടെ പട്ടിക നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 29 അംഗങ്ങളെ പ്രഖ്യാപിച്ചപ്പോൾ അതിലേക്ക് നിരവധി യുവതാരങ്ങൾക്ക് പ്രമോഷൻ നൽകി എന്നത് ആരാധകരെ സന്തോഷിപ്പിച്ച ഘടകം തന്നെയായിരുന്നു.
എന്നാൽ വിദേശ താരങ്ങൾ ആരുമില്ല എന്നത് ആരാധകരെ വീണ്ടും ദുഃഖത്തിലാഴ്ത്തി. കോവിഡ് 19 വ്യാപനത്തിന്തോത് മൂലം കടുത്ത ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ആയിരിക്കും ബ്ലാസ്റ്റേഴ്സിന്റെ പരിശീലനങ്ങൾ നടക്കുന്നത്.
ആദ്യഘട്ട പരിശീലനത്തിൽ വിദേശ താരങ്ങൾ എത്തില്ല എന്നത് ഉറപ്പാണ്. രണ്ടാംഘട്ടത്തിൽ ഏതെങ്കിലും വിദേശ താരങ്ങൾ എത്തുമോ എന്ന കാര്യത്തിലുള്ള ആശങ്ക ഇതുവരെയും മാറിയിട്ടില്ല. മൂന്ന് ഘട്ടങ്ങളിലായാണ് ബ്ലാസ്റ്റേഴ്സിന്റെ പരിശീലന പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
അടുത്ത ഘട്ടത്തിൽ എങ്കിലും വിദേശ താരങ്ങൾ എത്തുമോ എന്ന കാര്യത്തിൽ ഉറപ്പില്ല എന്നതാണ് ഇപ്പോൾ കിട്ടുന്ന വിവരം. വിദേശ താരങ്ങൾ ടീമുമായി ഒത്തിണങ്ങാതെ ഇരിക്കുകയാണെങ്കിൽ,
കഴിഞ്ഞ തവണത്തെ പോലെ തന്നെ നിരാശയായിരിക്കും ബ്ലാസ്റ്റേഴ്സിന് ഫലം.
വിദേശ താരങ്ങൾ മറ്റുള്ളവരുമായി ഇടപഴകുന്നതിന് മുൻപേതന്നെ ലീഗ് മത്സരതങ്ങൾ വന്നുകഴിഞ്ഞാൽ ടീമിനെ അത് പ്രതികൂലമായി ബാധിക്കും. ലീഗ് കൈവിട്ടു പോയതിനു ശേഷമാണ് കഴിഞ്ഞ കുറച്ചു സീസണുകളിലായി ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങൾ ഫോമാകുന്നത്. ഈ പോക്കു പോയാൽ ഇത്തവണയും അതിന് തന്നെയാണ് സാധ്യത.
അല്ലെങ്കിൽ പ്രീ സീസൺ മത്സരങ്ങളിലും
പരിശീലനങ്ങളിലും വിദേശ താരങ്ങളുടെ സേവനവും പങ്കാളിത്തവും ഉറപ്പു വരുത്തേണ്ടിയിരിക്കുന്നു.