ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ എന്ന് നിസ്സംശയം പറയാം ലയണൽ മെസ്സി എന്ന അർജൻറീന താരത്തിനെ ചൂണ്ടിക്കാട്ടി. ഫുട്ബോളിൽ മനുഷ്യ സാധ്യമായതെല്ലാം അദ്ദേഹം നേടിയിട്ടുണ്ട്, ഒരുപരിധിവരെ. റെക്കോർഡുകളുടെ കണക്കെടുത്തു നോക്കിയാലോ അതിൻറെ തട്ടിലും മെസ്സി ഇരുന്നാൽ മറ്റാരും അതിനൊപ്പം താഴില്ല.
സ്പാനിഷ് ടോപ്പ് ഡിവിഷൻ ലീഗ് ആയ ലാലീഗയിലേ കിരീടം വെക്കാത്ത രാജാവാണ് ലയണൽ മെസ്സി. ഒരു മനുഷ്യനു സ്പാനിഷ് ലീഗിൽ എന്തെല്ലാം സാധ്യമായിട്ടുണ്ടോ അതെല്ലാം ലയണൽ മെസ്സി എന്ന ഇതിഹാസത്തിന് സാധ്യമായിട്ടുണ്ട്.
കഴിഞ്ഞ ഒരു ദശകത്തിൽ ഉണ്ടായ റെക്കോർഡുകളുടെ കണക്കുപുസ്തകം പരിശോധിച്ചു നോക്കിയാൽ ലയണൽ മെസ്സിയുടെ ഏഴയലത്തുപോലും മറ്റൊരു താരവും വരില്ല. 2009 2010 ന് ശേഷമുള്ള ലാലിഗ സീസണുകളിൽ നിന്നും 222 കളികളിൽ ലയണൽ മെസ്സി മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയിട്ടുണ്ട്.
കഴിഞ്ഞ ഒരു ദശക കാലയളവിനുള്ളിൽ
മറ്റൊരാൾക്ക് പോലും മറ്റൊരു ലീഗിലും ലയണൽ മെസ്സിയുടെ നേട്ടത്തിന് അടുത്തു എത്തുവാൻ പോലും ആയിട്ടില്ല.
ഫ്രഞ്ച് ലീഗ് ആയ ലീഗ് 1-ൽ 2009 2010 നു ശേഷം ഏറ്റവും അധികം മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ നേടിയിട്ടുള്ള സ്വീഡിഷ് താരമായ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ആണ്.അദ്ദേഹത്തിന് 42 മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ ആണ് ഈ കാലയളവിൽ ലഭിച്ചത്.
ഇറ്റാലിയൻ ലീഗ് ആയ സീരി എയിൽ അലസാൻദ്രോ ഗോമസിന് ആണ് ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം ലഭിച്ചത്. 38 തവണ ആയിരുന്നു അദ്ദേഹത്തിന് ആ പട്ടം ലഭിച്ചത്.
ജർമനിയിലെ ടോപ് ഡിവിഷൻ ലീഗ് ആയ ബുണ്ടസ് ലിഗയിൽ മർക്കോ റിയൂസ് 48 മാൻ ഓഫ് ദി മാച്ച് പുരസ്കാരവും ആയി മുന്നിൽ നിൽക്കുമ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 62 മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങളുമായി ബെൽജിയം താരം ഏദൻ ഹസാഡ് മുന്നിൽ നിൽക്കുന്നു.
അവിടെനിന്നും ലാലിഗയിലേക്ക് ഒന്നെത്തി നോക്കിയാൽ കാണാം 222 എന്ന മാന്ത്രികസംഖ്യയിൽ നിന്നും ലയണൽ മെസ്സി എന്ന മിശിഹാ കരങ്ങളുയർത്തി മറ്റുള്ളവരെ ആശിർവദിച്ചു കൊണ്ട് നിൽക്കുന്നത്.