ചാരമാണെന്ന് കരുതി ചികയാൻ നിന്നാൽ കനൽ കെട്ടിട്ടില്ലെങ്കിൽ പൊള്ളുക തന്നെ ചെയ്യും എന്ന് ശ്രീലങ്ക തെളിയിച്ചു ഒരിക്കൽ ലോകക്രിക്കറ്റിലെ സകലരെയും വിറപ്പിച്ചുകൊണ്ട് ആളിക്കത്തിയിരുന്ന ലങ്കയിലെ തീനാളങ്ങൾ ഒരു തീപ്പൊരി എങ്കിലും ഈ തലമുറയിലെ കളിക്കാരുടെ ഹൃദയത്തിൽ നിക്ഷേപിച്ചിട്ടുണ്ട്.
ക്രിക്കറ്റിനെ ഹൃദയത്തിൽ ആവാഹിച്ച ഇന്ത്യൻ പ്രേമികളിൽ ചിലരെങ്കിലും ഇന്ത്യയെ ഇന്ന് പരാജയപ്പെടുത്തി ലങ്ക വിജയിക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ടായിരിക്കും. പക്ഷേ അവർ വിജയത്തിന് തൊട്ടുമുന്നിൽ പൊരുതി വീഴുകയായിരുന്നു, അവർ ഇങ്ങനെ തോൽക്കേണ്ടവരല്ല
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് പതിവുപോലെ തോൽക്കാൻ മനസ്സില്ലാത്ത കർണനായ ആവിഷ്കാ ഫെർണാണ്ടോ അർധസെഞ്ചുറി യുമായി മോശമല്ലാത്ത ഒരു തുടക്കം ശ്രീലങ്കയ്ക്ക് സമ്മാനിച്ചു. 36 റൺസ് നേടി മറ്റൊരു ഓപ്പണറായ ഭാനുകയും അവിഷ്‌കക്ക് മികച്ച പിന്തുണ നൽകി.
65 റൺസ് നേടിയ അസലങ്കക്കെയായിരുന്നു ലങ്കയുടെ ടോപ് സ്കോറർ. കൂട്ടിന് ധനഞ്ജയ ഡിസിൽവയും(32) കരുണരത്നയും(44) കൂടി താരതമ്യേന മികച്ച പ്രകടനം പുറത്തെടുത്തു. അപ്പോൾ ലങ്ക മോശമല്ലാത്ത അല്ലെങ്കിൽ മികച്ചതെന്ന് പറയാവുന്ന ഒരു സ്കോറിലേക്ക് എത്തി (275/9)
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ തുടക്കംമുതൽ ശ്രീലങ്കൻ ബോളർമ വാനിൻഡു ഹസരങ്ക വിറപ്പിച്ചു നിർത്തി.
13 റൺസെടുത്ത പൃഥി ഷായെയും 29 റൺസെടുത്ത ധവാനെയും മടക്കിയത് ഹസരങ്ക തന്നെയായിരുന്നു. പിന്നാലെ വന്ന ഇഷാൻ കിഷനും വന്നപോലെ മടങ്ങിയപ്പോൾ സൂര്യകുമാർ യാദവും മനീഷ് പാണ്ഡെയും ചേർന്നു ഇന്ത്യയുടെ സ്‌കോർ മെല്ലെ മുന്നോട്ടു നീക്കി.
37 റൺസെടുത്ത മനീഷ് പണ്ടേ വീണപ്പോൾ പിന്നാലെയെത്തിയ ഹാർദിക് പാണ്ഡ്യ സംപൂജ്യനായി മടങ്ങി. അർധസെഞ്ച്വറി പൂർത്തിയാക്കിയ സൂര്യ കുമാർ യാദവ് 53 റൺസുമായി കൂടാരം കയറിയപ്പോൾ. പിന്നാലെ വന്ന ചേട്ടൻ പാണ്ഡ്യയും ഒരു ചെറുത്തുനിൽപ്പിന് ശേഷം കീഴടങ്ങി പിന്നീട് ഇന്ത്യയിൽ മുന്നോട്ട് നയിച്ചത് ദീപക് ചാഹർ ആയിരുന്നു.
ഭുവനേശ്വർ കുമാറിനെ(19) കൂട്ടുപിടിച്ച് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ദീപക് ചാഹർ(69) ആയിരുന്നു ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. 3വിക്കറ്റിന് ഇന്ത്യ വിജയിച്ചു.